വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL2023: സ്‌ട്രൈക്കറേറ്റ് 150 പ്ലസ്! കിടിലന്‍ പ്ലേയിങ് 11 ഇതാ, സിക്‌സുകളുടെ പെരുമഴയാവും

ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ താരമൂല്യമാണുള്ളത്

1

മുംബൈ: ഐപിഎല്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ ഫോര്‍മാറ്റാണ്. തുടക്കം മുതല്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ളവര്‍ക്കാണ് ഐപിഎല്ലില്‍ അവസരമുള്ളത്. ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്.

അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ താരമൂല്യമാണുള്ളത്. ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ പല താരങ്ങളുടെയും പേരുകള്‍ പറയാന്‍ സാധിക്കും. ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നവരെയും നീളന്‍ സിക്‌സുകള്‍ പറത്തുന്നവരെയുമെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം.

എന്നാല്‍ ഐപിഎല്‍ ചരിത്രത്തില്‍ 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റുള്ളവരെ പരിഗണിച്ച് ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും? പരിശോധിക്കാം.

Also Read: IPL 2023: സഞ്ജുവും സൂര്യയുമില്ല! കീപ്പര്‍ റിഷഭ്, ഐപിഎല്ലിലെ ബെസ്റ്റ് അഗ്രസീവ് 11 ഇതാAlso Read: IPL 2023: സഞ്ജുവും സൂര്യയുമില്ല! കീപ്പര്‍ റിഷഭ്, ഐപിഎല്ലിലെ ബെസ്റ്റ് അഗ്രസീവ് 11 ഇതാ

വീരേന്ദര്‍ സെവാഗ്-സുനില്‍ നരെയ്ന്‍

വീരേന്ദര്‍ സെവാഗ്-സുനില്‍ നരെയ്ന്‍

ഓപ്പണര്‍മാരായി ഇന്ത്യയുടെ വീരേന്ദര്‍ സെവാഗിനയെും വിന്‍ഡീസിന്റെ സുനില്‍ നരെയ്‌നെയും പരിഗണിക്കാം. സെവാഗ് ഓപ്പണിങ്ങില്‍ ഗംഭീര റെക്കോഡുള്ള താരമാണ്. തുടക്കം മുതല്‍ ആക്രമിക്കുന്ന സെവാഗ് ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പണറാണ്.

2728 റണ്‍സ് ഐപിഎല്ലില്‍ നേടിയിട്ടുള്ള സെവാഗിന്റെ സ്‌ട്രൈക്കറേറ്റ് 155.44 ആണ്. രണ്ട് സെഞ്ച്വറിയും 16 ഫിഫ്റ്റിയും താരം നേടി. അതേ സമയം കെകെആര്‍ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചപ്പോള്‍ വെടിക്കെട്ട് കാഴ്ചവെച്ച താരമാണ് നരെയ്ന്‍.

1025 റണ്‍സ് നേടിയിട്ടുള്ള നരെയ്‌ന്റെ സ്‌ട്രൈക്കറേറ്റ് 162.70 ആണ്. സ്പിന്നറെന്ന നിലയില്‍ ഗംഭീര ടി20 റെക്കോഡ് നരെയ്‌ന് അവകാശപ്പെടാനാവും.

Also Read: IPL 2023: സ്റ്റിര്‍ലിങ്ങും പ്രിയങ്കും ഓപ്പണര്‍മാര്‍, മലാന്‍ ക്യാപ്റ്റന്‍! ബെസ്റ്റ് അണ്‍സോള്‍ഡ് 11

എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, നിക്കോളാസ് പൂരന്‍

എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, നിക്കോളാസ് പൂരന്‍

മൂന്നാം നമ്പറില്‍ എബി ഡിവില്ലിയേഴ്‌സിനാണ് സ്ഥാനം. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനായ എബിഡി ആര്‍സിബിക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയിട്ടുള്ളത്. ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും എബിഡിയാണ്.

5162 റണ്‍സ് നേടിയിട്ടുള്ള എബിഡിയുടെ സ്‌ട്രൈക്കറേറ്റ് 151.68 ആണ്. മൂന്ന് സെഞ്ച്വറിയും 40 ഫിഫ്റ്റിയും അദ്ദേഹം നേടിയിട്ടുണ്ട്.

നാലാം നമ്പറില്‍ ഓസീസ് വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനാണ് അവസരം. 2319 റണ്‍സ് നേടിയിട്ടുള്ള മാക്‌സ് വെല്ലിന്റെ സ്‌ട്രൈക്കറേറ്റ് 153.88 ആണ്. നിലവില്‍ ആര്‍സിബിയുടെ താരമാണ് മാക്‌സ്‌വെല്‍. പന്തുകൊണ്ടും താരം ടീമിന് ഉപകാരിയാണ്. 166.87 സ്‌ട്രൈക്കറേറ്റുള്ള ലിയാം ലിവിങ്‌സ്റ്റണെയും പരിഗണിക്കാം.

വിന്‍ഡീസിന്റെ നിക്കോളാസ് പൂരനാണ് അഞ്ചാമന്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. 151.24 സ്‌ട്രൈക്കറേറ്റില്‍ കളിച്ച് കസറുന്ന താരം ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലാണ്.

ഷിംറോന്‍ ഹെറ്റ്‌മെയര്‍, ആന്‍ഡ്രേ റസല്‍, ക്രിസ് മോറിസ്

ഷിംറോന്‍ ഹെറ്റ്‌മെയര്‍, ആന്‍ഡ്രേ റസല്‍, ക്രിസ് മോറിസ്

ഷിംറോന്‍ ഹെറ്റ്‌മെയറാണ് ടീമിലെ ആറാമന്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിവുള്ളവനാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ഹെറ്റ്‌മെയറിന്റെ സ്‌ട്രൈക്കറേറ്റ് 152.20 ആണ്.

ഏഴാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ആന്‍ഡ്രേ റസലിനാണ് സ്ഥാനം. കെകെആര്‍ താരമായ റസലാണ് ഐപിഎല്ലില്‍ ഏറ്റവും സ്‌ട്രൈക്കറേറ്റുള്ള താരം. 177.88 ആണ് റസലിന്റെ സ്‌ട്രൈക്കറേറ്റ്. വമ്പന്‍ ഷോട്ടുകള്‍ക്കൊണ്ട് വിസ്മയിപ്പിക്കുന്ന റസല്‍ ഇത്തവണയും കെകെആര്‍ നിരയിലുണ്ട്.

ക്രിസ് മോറിസാണ് എട്ടാമന്‍. ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. വമ്പനടി കാഴ്ചവെക്കാന്‍ കഴിവുള്ള മോറിസിന്റെ സ്‌ട്രൈക്കറേറ്റ് 155.28 ആണ്. ആര്‍സിബിക്കായും സിഎസ്‌കെയ്ക്കായും കളിച്ചിട്ടുള്ള താരമാണ് മോറിസ്.

Also Read: രാഹുല്‍ വഴിമാറൂ! ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ഇതാ നാല് യുവ തുര്‍ക്കികള്‍, മിന്നിക്കും

രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ

രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ

ഒമ്പതാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയെ പരിഗണിക്കാം. 127.59 ആണ് ജഡേജയുടെ ബാറ്റിങ് സ്‌ട്രൈക്കറേറ്റ്. മറ്റ് സ്പിന്‍ ഓള്‍റൗണ്ടറെക്കാള്‍ ജഡേജയാണ് കൂടുതല്‍ വിശ്വസ്തന്‍.

10ാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. യോര്‍ക്കറുകളിലൂടെ വിറപ്പിക്കുന്ന ബുംറ മുംബൈ ഇന്ത്യന്‍സിന്റെ വിശ്വസ്തനായ താരമാണ്.

11ാം നമ്പറില്‍ ലസിത് മലിംഗക്കാണ് അവസരം. യോര്‍ക്കറുകളിലൂടെത്തന്നെ ബാറ്റ്‌സ്മാനെ പിടിച്ചുകെട്ടുന്ന മലിംഗ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളാണ്.

Story first published: Monday, December 26, 2022, 15:43 [IST]
Other articles published on Dec 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X