രാഹുല്‍ വഴിമാറൂ! ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ഇതാ നാല് യുവ തുര്‍ക്കികള്‍, മിന്നിക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ പൊളിച്ചെഴുത്ത് നടത്തേണ്ട സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. സമീപകാലത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങളൊന്നും പ്രതീക്ഷക്കൊത്തുയരുന്നില്ലെന്നതാണ് വസ്തുത.
ടി20 ലോകകപ്പില്‍ തീര്‍ത്തും നിറം മങ്ങിയ ഇന്ത്യയുടെ സമീപകാലത്തെ ടെസ്റ്റിലെ പ്രകടനവും അത്ര മികച്ചതല്ല. ഇക്കഴിഞ്ഞ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനവും ശരാശരി. രണ്ടാം ടെസ്റ്റില്‍ തോല്‍വിക്ക് തൊട്ട് മുന്നില്‍ നിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്.
ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും പ്രതീക്ഷക്കൊത്തുയരുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ പ്രകടനം വിലയിരുത്തി മാറ്റം അനിവാര്യം. ഇന്ത്യയുടെ ഓപ്പണിങ്ങില്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.
കെ എല്‍ രാഹുലിനെയൊക്കെ ടീമില്‍ നിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പറയാം. ഇന്ത്യ ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ട് വരേണ്ട നാല് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

യശ്വസി ജയ്‌സ്വാള്‍
ഇന്ത്യക്ക് പരിഗണിക്കാന്‍ കഴിയുന്ന താരങ്ങളിലൊരാള്‍ യശ്വസി ജയ്‌സ്വാളാണ്. നിലവില്‍ ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ഓപ്പണര്‍മാരില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കുന്ന താരമാണ് ജയ്‌സ്വാള്‍. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന ജയ്‌സ്വാള്‍ എതിര്‍ ടീമിന്റെ മനോവീര്യം കെടുത്തു.
അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ്. 20കാരനായ താരം ഇതിനോടകം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും തരക്കേടില്ലാതെ ബാറ്റ് ചെയ്യുന്ന ജയ്‌സ്വാള്‍ അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്തിയേക്കും.
11 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1397 റണ്‍സും 32 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1511 റണ്‍സും 43 ടി20യില്‍ നിന്ന് 953 റണ്‍സുമാണ് ജയ്‌സ്വാള്‍ നേടിയത്. ഇന്ത്യക്ക് ഭാവിയില്‍ മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ് ജയ്‌സ്വാള്‍.

പൃഥ്വി ഷാ
ഇന്ത്യ എന്തുകൊണ്ടാണ് പൃഥ്വി ഷായോട് പുറം തിരിഞ്ഞുനില്‍ക്കുന്നതെന്ന് വ്യക്തമല്ല. വീരേന്ദര്‍ സെവാഗിന്റെ പകരക്കാരനെന്ന പേരെടുത്ത താരമാണ് പൃഥ്വി. ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിവുള്ള പൃഥ്വി എല്ലാം ഫോര്‍മാറ്റിലേക്കും പരിഗണിക്കപ്പെടേണ്ട താരമാണ്.
ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറി നേടി വരവറിയിക്കാന്‍ പൃഥ്വിക്കായിരുന്നു. തുടക്കം മുതല്‍ ആക്രമിക്കുന്ന യുവതാരത്തിന് തുടക്കം മുതല്‍ മത്സരത്തില്‍ ആധിപത്യം നേടിക്കൊടുക്കാനാവും. എന്നാല്‍ കരിയറില്‍ ശോഭിച്ച് വരവെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതാണ് പൃഥ്വിക്ക് തിരിച്ചടിയായത്.
ഇപ്പോള്‍ പൃഥ്വിയുടെ ഫിറ്റ്‌നസും അല്‍പ്പം മോശമാണ്. എങ്കിലും ഐപിഎല്ലിലടക്കം തകര്‍പ്പന്‍ പ്രകടനം തുടരുന്നു. അധികം വൈകാതെ പൃഥ്വിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കാം.

യാഷ് ദുല്‍
അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരമാണ് യാഷ് ദുല്‍. പ്രായം 20 മാത്രമേ ആയിട്ടുള്ളൂവെങ്കിലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഭാവി മുന്നില്‍ക്കണ്ട് ഇന്ത്യ ഇപ്പോഴേ പിന്തുണക്കേണ്ട താരമാണ് യാഷ് ദുല്‍.
10 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 67.07 ശരാശരിയില്‍ 939 റണ്‍സും 7 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 191 റണ്‍സും 8 ടി20യില്‍ നിന്ന് 363 റണ്‍സും യാഷ് ദുല്ലിന്റെ പേരിലുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി കളിക്കാന്‍ സാധിക്കുന്ന താരത്തെ ഇന്ത്യ വൈകാതെ ടീമിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.
Also Read: ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടി, പക്ഷെ മെസിക്ക് 'കിട്ടാക്കനി', ഈ പുരസ്‌കാരം അറിയാമോ?

രോഹന്‍ കുന്നുമ്മല്‍
സഞ്ജു സാംസണിന് ശേഷം കേരളത്തില്‍ നിന്ന് പ്രതീക്ഷ നല്‍കി വളര്‍ന്നുവരുന്ന താരമാണ് രോഹന്‍ കുന്നുമ്മല്‍. യുവതാരം ഓപ്പണറെന്ന നിലയില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. 24കാരനായ താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഇത്തവണ ഐപിഎല്‍ ലേലത്തില്‍ അണ്‍സോള്‍ഡായെങ്കിലും വലിയ ഭാവിയുള്ള താരമാണ് രോഹന്‍ കുന്നുമ്മല്‍. ഇന്ത്യക്ക് ഓപ്പണറായി പരിഗണിച്ച് വളര്‍ത്താവുന്ന താരമാണ് രോഹന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications