Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സ്റ്റിര്‍ലിങ്ങും പ്രിയങ്കും ഓപ്പണര്‍മാര്‍, മലാന്‍ ക്യാപ്റ്റന്‍! ബെസ്റ്റ് അണ്‍സോള്‍ഡ് 11

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. 405 താരങ്ങള്‍ പങ്കെടുത്ത മിനി താരലേലത്തില്‍ നിന്ന് 80 താരങ്ങളെയാണ് 10 ടീമുകള്‍ ചേര്‍ന്ന് സ്വന്തമാക്കിയിരിക്കുന്നത്.

ശേഷിക്കുന്ന താരങ്ങളെല്ലാം അണ്‍സോള്‍ഡായി. പ്രതീക്ഷിച്ച വമ്പന്‍ താരങ്ങളെല്ലാം കോടികള്‍ വാരിയെന്നത് മാത്രമല്ല അണ്‍സോള്‍ഡാവുമെന്ന് പ്രതീക്ഷിച്ച താരങ്ങള്‍ക്ക് പോലും ഇത്തവണ കരാര്‍ ലഭിച്ചു. ഇനി കിരീടത്തിനായുള്ള പടയൊരുക്കത്തിന്റെ സമയമാണ്.

ഇത്തവണ പ്രതീക്ഷയോടെ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടും അണ്‍സോള്‍ഡായ ചില താരങ്ങളുണ്ട്. ഇവരെ പരിഗണിച്ചുള്ള ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം.

പോള്‍ സ്റ്റിര്‍ലിങ്-പ്രിയങ്ക് പാഞ്ചല്‍

പോള്‍ സ്റ്റിര്‍ലിങ്-പ്രിയങ്ക് പാഞ്ചല്‍

അയര്‍ലന്‍ഡിന്റെ സീനിയര്‍ താരം പോള്‍ സ്റ്റിര്‍ലിങ്ങും പ്രിയങ്ക് പാഞ്ചലും ചേര്‍ന്നാണ് ഓപ്പണിങ്. സ്റ്റിര്‍ലിങ് ടി20യില്‍ മികച്ച റെക്കോഡുള്ള താരമാണ്. വിവിധ ടി20 ലീഗുകളില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് സ്റ്റിര്‍ലിങ്. എന്നാല്‍ ഇത്തവണ വാങ്ങാന്‍ ആളുണ്ടായില്ല.

32കാരനായ പാഞ്ചല്‍ 55 ടി20യില്‍ നിന്ന് 1496 റണ്‍സാണ് നേടിയിട്ടുള്ളത്. 128.19 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റാണുള്ളത്. ആംഗര്‍ റോളില്‍ കളിക്കാന്‍ കഴിവുള്ള പാഞ്ചലിന് ഇതുവരെ ഐപിഎല്ലില്‍ അവസരം ലഭിച്ചിട്ടില്ല.

Also Read: IPL 2023: ഇവര്‍ എന്തുകൊണ്ട് അണ്‍സോള്‍ഡായി? അഞ്ച് സൂപ്പര്‍ താരങ്ങള്‍, പക്ഷെ ആര്‍ക്കും വേണ്ട

ഡേവിഡ് മലാന്‍, ബാബ ഇന്ദ്രജിത്, പ്രിയം ഗാര്‍ഗ്

ഡേവിഡ് മലാന്‍, ബാബ ഇന്ദ്രജിത്, പ്രിയം ഗാര്‍ഗ്


ടീമിന്റെ നായകന്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ്. ഇടം കൈയന്‍ ടോപ് ഓഡര്‍ താരം ഇത്തവണ അണ്‍സോള്‍ഡായത് കൗതുകമായി. പഞ്ചാബിനായി കളിച്ചിട്ടുള്ള താരമാണ് മലാന്‍. ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള മലാന്‍ സ്ഥിരതയോടെ കളിക്കാന്‍ കഴിവുള്ളവനാണ്.

ഇന്ത്യയുടെ ബാബ ഇന്ദ്രജിത്താണ് വിക്കറ്റ് കീപ്പര്‍. നാലാം നമ്പറില്‍ ഇന്ദ്രജിത്തിനെ പരിഗണിക്കാം. 23 ടി20 കളിച്ചിട്ടുള്ള താരം 340 റണ്‍സാണ് നേടിയത്. കെകെആര്‍ പരിഗണിച്ചിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതോടെ തഴയപ്പെടുകയായിരുന്നു.

അഞ്ചാം നമ്പറില്‍ പ്രിയം ഗാര്‍ഗിനാണ് അവസരം. അണ്ടര്‍ 19 ടീം ക്യാപ്റ്റനായിരുന്ന ഗാര്‍ഗ് വെടിക്കെട്ട് നടത്താന്‍ കഴിവുള്ളവനാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്ന താരത്തിന് പക്ഷെ ടീമിനൊപ്പം വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചട്ടില്ല.

ശശാങ്ക് സിങ്, സഞ്ജയ് യാദവ്, ശ്രേയസ് ഗോപാല്‍

ശശാങ്ക് സിങ്, സഞ്ജയ് യാദവ്, ശ്രേയസ് ഗോപാല്‍

മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ള ശശാങ്ക് സിങ് ടി20യില്‍ തരക്കേടില്ലാതെ കളിക്കാന്‍ കഴിവുള്ളവനാണ്. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിട്ടുള്ള താരം അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണെങ്കിലും അണ്‍സോള്‍ഡായി.

ഏഴാം നമ്പറില്‍ യുവ ഇന്ത്യന്‍ താരം സഞ്ജയ് യാദവിനെ പരിഗണിക്കാം. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ 9 മത്സരത്തില്‍ നിന്ന് 452 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 186.77 സ്‌ട്രൈക്കറേറ്റില്‍ പക്ഷെ ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങിയില്ല.

എട്ടാം നമ്പറില്‍ സ്പിന്നര്‍ ശ്രേയസ് ഗോപാലിനാണ് അവസരം. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരം ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ അണ്‍സോള്‍ഡായി.

Also Read: IPL 2023: റിഷഭ് എവിടെ ബാറ്റ് ചെയ്യണം? ഡല്‍ഹിക്ക് അവിടെ പിഴച്ചേക്കും! ചൂണ്ടിക്കാട്ടി ജാഫര്‍

സന്ദീപ് ശര്‍മ, ക്രിസ് ജോര്‍ദാന്‍, റില്ലി മെറീഡിത്ത്

സന്ദീപ് ശര്‍മ, ക്രിസ് ജോര്‍ദാന്‍, റില്ലി മെറീഡിത്ത്

പേസര്‍ സന്ദീപ് ശര്‍മ ഇത്തവണ അണ്‍സോള്‍ഡായത് അവിശ്വസനീയമായി. ഐപിഎല്ലിലേ മികച്ച പേസര്‍മാരിലൊരാളാണ് സന്ദീപ്. 100ലധികം വിക്കറ്റ് നേടിയ താരം വിരാട് കോലിയെ ഏറ്റവും പ്രയാസപ്പെടുത്തിയ ബൗളര്‍മാരിലൊരാളാണ്. 34കാരനായ താരം പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി കളിച്ചു.

ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദാനും അണ്‍സോള്‍ഡായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ജോര്‍ദാന്റെ ഐപിഎല്ലിലെ പ്രകടനം അത്ര മികച്ചതല്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത താരം ഇത്തവണ അണ്‍സോള്‍ഡാവുകയായിരുന്നു.

ഓസീസ് പേസര്‍ റില്ലി മെറീഡിത്തും ഈ 11ല്‍ ഉള്‍പ്പെടും. ബിബിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരത്തിന് ഐപിഎല്ലില്‍ ആവിശ്യക്കാരില്ലാതെ പോയി. 13 ഐപിഎല്ലില്‍ നിന്നായി 12 വിക്കറ്റ് താരത്തിന്റെ പേരിലുണ്ട്.

Story first published: Sunday, December 25, 2022, 16:46 [IST]
Other articles published on Dec 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+