For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇവര്‍ എന്തുകൊണ്ട് അണ്‍സോള്‍ഡായി? അഞ്ച് സൂപ്പര്‍ താരങ്ങള്‍, പക്ഷെ ആര്‍ക്കും വേണ്ട

ലേലത്തിലെ ഇതുവരെയുള്ള എല്ലാ റെക്കോഡുകളും തകര്‍ക്കുന്ന ചില കരാറുകളും ഇത്തവണയുണ്ടായി

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. 405 താരങ്ങള്‍ പങ്കെടുത്ത മിനി താരലേലത്തില്‍ നിന്ന് 80 താരങ്ങളെയാണ് ആകെ വിറ്റുപോയത്. ബാക്കിയുള്ള താരങ്ങളെല്ലാം അണ്‍സോള്‍ഡായി.

ലേലത്തിലെ ഇതുവരെയുള്ള എല്ലാ റെക്കോഡുകളും തകര്‍ക്കുന്ന ചില കരാറുകളും ഇത്തവണയുണ്ടായി. സാം കറാനാണ് ഏറ്റവും പ്രതിഫലം ലഭിച്ചത്. 18.5 കോടിക്ക് പഞ്ചാബ് കിങ്‌സാണ് സാം കറാനെ വാങ്ങിയത്.

കാമറൂണ്‍ ഗ്രീനിനെ 17.5 കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയപ്പോള്‍ ബെന്‍ സ്‌റ്റോക്‌സിനെ 16.25 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സ്വന്തമാക്കിയത്. നിക്കോളാസ് പൂരനെ 16 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാവരും അറിയപ്പെടുന്ന താരങ്ങളായിട്ടും ചില താരങ്ങള്‍ ഇത്തവണ അണ്‍സോള്‍ഡായി. ഇത്തരത്തില്‍ അപ്രതീക്ഷിതമായി അണ്‍സോള്‍ഡായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

റാസി വാന്‍ ഡെര്‍ ഡൂസന്‍

റാസി വാന്‍ ഡെര്‍ ഡൂസന്‍

ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ഡൂസന്‍ ഇത്തവണത്തെ മിനി ലേലത്തില്‍ അണ്‍സോള്‍ഡായി. ടി20യിലെ വമ്പനടിക്കാരനെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാം.

41 ടി20യില്‍ നിന്ന് 36 ശരാശരിയിലും 128.37 സ്‌ട്രൈക്കറേറ്റിലും 1044 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്കായി അദ്ദേഹം നേടിയത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം മൂന്ന് ഐപിഎല്‍ കളിച്ച റാസി 22 റണ്‍സാണ് നേടിയത്. ആംഗര്‍ റോളില്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് റാസി.

33കാരനായ താരത്തിന് ഇത്തവണ അവസരം ലഭിക്കാത്തത് നിര്‍ഭാഗ്യകരമായിപ്പോയി. ഏതെങ്കിലുമൊരു ടീമില്‍ അവസരം അര്‍ഹിച്ചിരുന്ന താരമാണ് റാസിയെന്ന് പറയാം.

Also Read: IPL 2023: കറെന് 18.50 കോടി, ഇതിലും വിലകുറഞ്ഞ തകര്‍പ്പന്‍ പ്ലേയിങ് 11 ഇതാ, അഞ്ച് ഇന്ത്യക്കാര്‍

ഡേവിഡ് മലാന്‍

ഡേവിഡ് മലാന്‍

ഇംഗ്ലണ്ടിന്റെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ഡേവിഡ് മലാന്‍ അണ്‍സോള്‍ഡായതും കൗതുകമായി. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഈ വര്‍ഷം ഐസിസി ടി20 റാങ്കിങ്ങില്‍ തലപ്പത്തെത്തിയിട്ടുള്ള താരമാണ്.

35കാരനായ താരം ടോപ് ഓഡറില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ്. 1.5 കോടി അടിസ്ഥാന വിലയിലെത്തിയ മലാനെ വാങ്ങാന്‍ ആരും തയ്യാറായില്ല. 2021ല്‍ പഞ്ചാബിനായി 1 മത്സരത്തില്‍ നിന്ന് 26 റണ്‍സാണ് മലാന്‍ നേടിയത്.

55 ടി20യില്‍ നിന്ന് 38.84 ശരാശരിയില്‍ 1748 റണ്‍സാണ് മലാന്റെ സമ്പാദ്യം. 135.71 സ്‌ട്രൈക്കറേറ്റും മലാന്റെ പേരിലുണ്ട്. ഇതില്‍ 1 സെഞ്ച്വറിയും 14 ഫിഫ്റ്റിയും ഉള്‍പ്പെടും. എന്നാല്‍ ആരും മലാനെ വാങ്ങിയില്ല.

ക്രിസ് ജോര്‍ദാന്‍

ക്രിസ് ജോര്‍ദാന്‍

ഇംഗ്ലണ്ടിന്റെ പേസ് ഓള്‍റൗണ്ടറായ ക്രിസ് ജോര്‍ദാനും ഇത്തവണ അണ്‍സോള്‍ഡായി. ഭേദപ്പെട്ട ടി20 റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ജോര്‍ദാന്‍. 2 കോടി അടിസ്ഥാന വിലക്കെത്തിയ ജോര്‍ദാനായി ആരും രംഗതെത്തിയില്ല.

2022ല്‍ സിഎസ്‌കെയ്ക്കായി കളിച്ച രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. 10.52 എന്ന മോശം ഇക്കോണമിയാണ് ജോര്‍ദാന് തിരിച്ചടിയായത്. എന്നാല്‍ ഇംഗ്ലണ്ടിനൊപ്പം ടി20യില്‍ മികച്ച പ്രകടനമാണ് ജോര്‍ദാന്‍ നടത്തിയിട്ടുള്ളത്.

2016 മുതല്‍ ഐപിഎല്ലില്‍ സജീവമായിട്ടുള്ള താരം ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കായും കളിച്ചിട്ടുണ്ട്.

പോള്‍ സ്റ്റിര്‍ലിങ്

പോള്‍ സ്റ്റിര്‍ലിങ്

അയര്‍ലന്‍ഡിന്റെഓപ്പണറായ പോള്‍ സ്റ്റിര്‍ലിങ്ങും അവസരം അര്‍ഹിച്ചിരുന്നു. സീനിയര്‍ താരം 121 ടി20യില്‍ നിന്ന് 28.65 ശരാശരിയില്‍ 3181 റണ്‍സാണ് നേടിയത്. 1 സെഞ്ച്വറിയും 21 ഫിഫ്റ്റിയും സ്റ്റിര്‍ലിങ്ങിന്റെ പേരിലുണ്ട്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഓപ്പണറാണ് താരം. വിവിധ ടി20 ടൂര്‍ണമെന്റുകളില്‍ കളിച്ച് പരിചസമ്പത്തുള്ള സ്റ്റിര്‍ലിങ്ങിന് ഇത്തവണ ആവിശ്യക്കാരില്ലാതെ പോയതും നിരാശപ്പെടുത്തുന്ന കാര്യം.

Also Read: IPL 2023: വില്യംസണെ എന്തിന് ഗുജറാത്ത് സ്വന്തമാക്കി?, ലക്ഷ്യം ആ വിടവ് നികത്തല്‍-അറിയാം

ട്രവിസ് ഹെഡ്

ട്രവിസ് ഹെഡ്

ഓസീസ് താരം ട്രവിസ് ഹെഡും ഇത്തവണ അണ്‍സോള്‍ഡായവരിലെ പ്രമുഖനാണ്. രണ്ട് കോടി അടിസ്ഥാന വിലക്കെത്തിയ ഹെഡ്ഡിനെ വാങ്ങാന്‍ ഇക്കുറി ആളുണ്ടായില്ല. 2017ല്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു താരം.

17 ടി20യില്‍ നിന്ന് 2 ഫിഫ്റ്റിയടക്കം 345 റണ്‍സാണ് ഹെഡ് നേടിയത്. 10 ഐപിഎല്ലില്‍ നിന്ന് 1 ഫിഫ്റ്റിയടക്കം 205 റണ്‍സാണ് ഹെഡ് നേടിയത്. 138ന് മുകളില്‍ സ്‌ട്രൈക്കറേറ്റുണ്ടായിട്ടും ലേലത്തില്‍ ആരും ഹെഡിനെ വാങ്ങാന്‍ തയ്യാറായില്ല.

Story first published: Saturday, December 24, 2022, 22:05 [IST]
Other articles published on Dec 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+