വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കെകെആര്‍ കരുനീക്കം തുടങ്ങി, ഇത്തവണ കപ്പുറപ്പ്! മക്കെല്ലത്തിനു പകരം സൂപ്പര്‍ കോച്ച്

ചന്ദ്രകാന്ത് പണ്ഡിറ്റാണ് പുതിയ പരിശീലകന്‍

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള കരുനീക്കം ആരംഭിച്ചിരിക്കുകയാണ് രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആദ്യ പടിയായി തകര്‍പ്പന്‍ റെക്കോര്‍ഡുള്ള ഒരു കോച്ചിനെയാണ് കെകെആര്‍ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നിരിക്കുന്നത്.

IND vs ZIM: ഫിനിഷറാവാന്‍ സഞ്ജു! ഈ റോള്‍ ഏറ്റവും ബെസ്റ്റ്, കാരണങ്ങളറിയാംIND vs ZIM: ഫിനിഷറാവാന്‍ സഞ്ജു! ഈ റോള്‍ ഏറ്റവും ബെസ്റ്റ്, കാരണങ്ങളറിയാം

രഞ്ജി ട്രോഫിയില്‍ മികച്ച വിജയറെക്കോര്‍ഡുള്ള ചന്ദ്രകാന്ത് പണ്ഡിറ്റാണ് കെകെആറിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ കോച്ചാവാന്‍ ക്ലബ് വിട്ട ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസം ബ്രെന്‍ഡന്‍ മക്കെല്ലത്തിനു പകരമാണ് പണ്ഡിറ്റിന്റെ നിയമനം.

1

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മധ്യപ്രദേശിനെ ചാംപ്യന്‍മാരാക്കിയ ശേഷമാണ് ചന്ദ്രകാന്ത് പണ്ഡിറ്റ് ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ ആദ്യമായി ഒരു കൈ നോക്കാനൊരുങ്ങുന്നത്.
നേരത്തേ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ചായിരുന്ന ഭരത് അരുണിനൊപ്പം ചേര്‍ന്നാണ് പണ്ഡിറ്റ് പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ ടീമിലെ ഫാസ്റ്റ് ബൗളിങ് ശക്തമാക്കിയെടുകകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഭരത്. മുന്‍ കോച്ചാ രവി ശാസ്ത്രിയുടെ പരിശീലക സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം.

2

രഞ്ജി ട്രോഫിയില്‍ ആറു കിരീടങ്ങള്‍ നേടിയ കോച്ചാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്. ഇതില്‍ മൂന്നെണ്ണം മുംബൈ ടീമിനൊപ്പമായിരുന്നെങ്കില്‍ രണ്ടെണ്ണം വിദര്‍ഭയ്‌ക്കൊപ്പവും ഒന്ന് മധ്യപ്രദേശിനൊപ്പവുമാണ്.
2003, 06, 16 സീസണുകളിാണ് പണ്ഡിറ്റ് മുംബൈയ്ക്കു രഞ്ജി ട്രോഫി സമ്മാനിച്ചത്. വിദര്‍ഭയെ 2018, 19 സീസണുകളിലായി രണ്ടു തവണ അദ്ദേഹം ജേതാക്കളാക്കുകയും ചെയ്തു. അവസാനമായി ഈ വര്‍ഷത്തെ രഞ്ജി ട്രോഫി മധ്യപ്രദേശിനും നേടിക്കൊടുത്താണ് അദ്ദേഹം കെകെആറിലേക്കു വന്നിരിക്കുന്നത്.

IPL: ജഡേജ സിഎസ്‌കെ വിടുന്നു, ഇനി എങ്ങോട്ട്? സാധ്യത ഈ ടീമുകള്‍ക്ക്

3

ഈ ഉത്തരവാദിത്തം എനിക്കു നല്‍കിയത് വലിയ ബഹുമതിയും പദവിയുമാണ്. നൈറ്റ് റൈഡേഴ്‌സുമായി ബന്ധപ്പെട്ട കളിക്കാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കുടുംബ സംസ്‌കാരത്തെക്കുറിച്ചും വിജയത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും ഞാന്‍ കേട്ടിട്ടുണ്ട്. സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ടീമിന്റെ ഭാഗമായ കളിക്കാരുടെയും ഗുണനിലവാരത്തില്‍ ഞാന്‍ ആവേശഭരിതനാണ്, എല്ലാ വിനയത്തോടും നല്ല പ്രതീക്ഷകളോടും കൂടി ഈ അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയാണെന്നും കോച്ചായി സ്ഥാനമേറ്റെടുത്ത ചന്ദ്രകാന്ത് പണ്ഡിറ്റ് പ്രതികരിച്ചു.

4

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വളരെ ചെറുപ്പം മുതല്‍ പരിചയമുള്ള പരിശീലകന്‍ കൂടിയാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്. താരത്തിന്റെ പ്രതിഭ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്. കൂടാതെ കെകെആര്‍ ടീമിലുള്ള അജിങ്ക്യ രഹാനെ, ഉമേഷ് യാദവ്, വെങ്കടേഷ് അയ്യര്‍ തുടങ്ങിയവര്‍ക്കൊപ്പവും പണ്ഡിറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കെകെആറില്‍ അദ്ദേഹത്തിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുമെന്നതില്‍ സംശയമില്ല.

IND vs ZIM: ഹൂഡ ഇത്രയ്ക്കു ഭയങ്കരനോ? ഇന്ത്യക്കൊപ്പമുള്ള റെക്കോര്‍ഡ് ഞെട്ടിക്കും!

5

കെകെആര്‍ ടീമിന്റെ പുതിയ പരിശീലക സംഘത്തിലേക്കു വന്നാല്‍ ചന്ദ്രകാന്ത് പണ്ഡിറ്റ്, ഭരത് അരുണ്‍ എന്നിവരെക്കൂടാതെ അഭിഷേക് നായര്‍ അസിസ്റ്റന്റ് കോച്ചും ഡേവിഡ് ഹസ്സി ഉപദേഷ്ടാവും ജെയിംസ് ഫോസ്റ്റര്‍ ഫീല്‍ഡിങ് കോച്ചും ഓംകാര്‍ സാല്‍വി അസിസ്റ്റന്റ് ബൗളിങ് കോച്ചുമാണ്.
കെകെആര്‍ സിഇഒ വെങ്കി മൈസൂരാണ് പണ്ഡിറ്റിന്റെ നിയമനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് ഞങ്ങളെ നയിക്കാന്‍ ചന്തു നൈറ്റ്‌റൈഡേഴ്സ് കുടുംബത്തോടൊപ്പം ചേരുന്നതില്‍ വളരെ ആവേശഭരിതരാണ്.

6

താന്‍ ചെയ്യുന്ന കാര്യങ്ങളോടുള്ള അഗാധമായ പ്രതിബദ്ധതയും ആഭ്യന്തര ക്രിക്കറ്റിലെ വിജയത്തിന്റെ ട്രാക്ക് റെക്കോര്‍ഡും എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. ഞങ്ങളുടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തത്തിനായി കാത്തിരിക്കുകയാണ്, അത് ആവേശകരമായ ഒന്നായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും വെങ്കി മൈസൂര്‍ വ്യക്തമാക്കി.

Story first published: Wednesday, August 17, 2022, 18:20 [IST]
Other articles published on Aug 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X