വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 2021ല്‍ നിരാശപ്പെടുത്തി, എന്നാല്‍ ഇത്തവണ ഗംഭീര തിരിച്ചുവരവ് നടത്തി, അഞ്ച് പേരിതാ

പല പ്രമുഖരും മറക്കാനാഗ്രഹിക്കുന്ന സീസണാണിതെങ്കിലും ചില താരങ്ങളെ സംബന്ധിച്ച് ഗംഭീര തിരിച്ചുവരവ് നടത്താന്‍ സാധിച്ച സീസണാണിത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഗ്രൂപ്പുഘട്ടം അവസാനിക്കാന്‍ ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. പ്ലേ ഓഫ് ആവേശത്തിലേക്ക് കടക്കവെ ഇത്തവണത്തെ സീസണ്‍ പല പ്രമുഖര്‍ക്കും വളരെ നിരാശയുണ്ടാക്കുന്നതാണ്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും അവസാന സ്ഥാനത്തേക്ക് പോയതും രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ തുടങ്ങിയ പല സൂപ്പര്‍ താരങ്ങളുടെയും മോശം പ്രകടനവുമെല്ലാം ഇത്തവണത്തെ സീസണില്‍ ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമാണ്.

പല പ്രമുഖരും മറക്കാനാഗ്രഹിക്കുന്ന സീസണാണിതെങ്കിലും ചില താരങ്ങളെ സംബന്ധിച്ച് ഗംഭീര തിരിച്ചുവരവ് നടത്താന്‍ സാധിച്ച സീസണാണിത്. 2021 സീസണില്‍ നിരാശപ്പെടുത്തുകയും എന്നാല്‍ ഇത്തവണ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്ത ചില താരങ്ങളുണ്ട്. ആ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ദീപക് ഹൂഡ

ദീപക് ഹൂഡ

ദീപക് ഹൂഡ 2021ല്‍ പഞ്ചാബ് കിങ്‌സിനൊപ്പം നിരാശപ്പെടുത്തിയ താരമാണ്. സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡ 12 മത്സരത്തില്‍ നിന്ന് 160 റണ്‍സാണ് നേടിയത്. ശരാശരി 16 മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം ദീപക് ഹൂഡ മിന്നിച്ചു. 14 മത്സരത്തില്‍ നിന്ന് 406 റണ്‍സാണ് ഹൂഡ ഇതുവരെ നേടിയത്. ശരാശരി 31.23ഉും സ്‌ട്രൈക്കറേറ്റ് 133.55ഉുമായിരുന്നു. ടോപ് ഓഡര്‍ തകര്‍ന്നാലും മധ്യനിരയില്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ മിടുക്കനായി ഹൂഡ ഈ സീസണില്‍ മാറി. ഇന്ത്യന്‍ ടി20 ടീമിലേക്കും പരിഗണന ലഭിക്കുന്ന താരമാണ് ഹൂഡ.

വൃദ്ധിമാന്‍ സാഹ

വൃദ്ധിമാന്‍ സാഹ

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നടക്കം പുറത്തുള്ള താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന സാഹ 9 മത്സരത്തില്‍ നിന്ന് വെറും 131 റണ്‍സാണ് നേടിയത്. 14.55 ശരാശരിയും സ്‌ട്രൈക്കറേറ്റ് 93.57ഉുമായിരുന്നു. എന്നാല്‍ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിലേക്കെത്തിയ സാഹ ഗംഭീര പ്രകടനമാണ് നടത്തിയത്. ഓപ്പണറായ താരം 312 റണ്‍സാണ് ഇതിനോടകം നേടിയത്. 39 ശരാശരിയും 124.80 സ്‌ട്രൈക്കറേറ്റുമാണുള്ളത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അവസാന സീസണിലെ പ്രകടനത്തില്‍ നിന്ന് വളരെയധികം മെച്ചപ്പെട്ട പ്രകടനമാണ് സാഹ ഇത്തവണ കാഴ്ചവെച്ചത്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

അവസാന സീസണില്‍ മോശം പ്രകടനം നടത്തി നിരാശപ്പെടുത്തിയ താരമാണ് ഡേവിഡ് വാര്‍ണര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായിരുന്ന വാര്‍ണര്‍ ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്ന് പാതിവഴിയില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. എട്ട് മത്സരത്തില്‍ നിന്ന് 195 റണ്‍സാണ് വാര്‍ണര്‍ അവസാന സീസണില്‍ നേടിയത്. എന്നാല്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തിയ വാര്‍ണര്‍ 11 ഇന്നിങ്‌സില്‍ നിന്ന് 427 റണ്‍സ് നേടിക്കഴിഞ്ഞു. അഞ്ച് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും.

നിക്കോളാസ് പുരാന്‍

നിക്കോളാസ് പുരാന്‍

അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്ന നിക്കോളാസ് പുരാന്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. വമ്പനടിക്കാരനെന്ന പേരുള്ള പുരാന്‍ 85 റണ്‍സാണ് അവസാന സീസണില്‍ നേടിയത്. ഫീല്‍ഡിങ്ങില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. എന്നാല്‍ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കെത്തിയ പുരാന്‍ 13 മത്സരത്തില്‍ നിന്ന് 301 റണ്‍സാണ് നേടിയത്. അവസാന സീസണിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ശക്തമായ തിരിച്ചുവരവാണ് പുരാന്‍ നടത്തിയിരിക്കുന്നത്.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

അവസാന സീസണില്‍ കെകെആറിനൊപ്പം ബെഞ്ചിലിരുന്ന് മടുത്ത കുല്‍ദീപ് യാദവ് ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ചൈനാമാന്‍ സ്പിന്നര്‍ ഇത്തവണ ഡല്‍ഹിക്കൊപ്പമാണ്. 13 മത്സരത്തില്‍ നിന്ന് 20 വിക്കറ്റുമായി ഗംഭീര പ്രകടനമാണ് കുല്‍ദീപ് കാഴ്ചവെച്ചത്. രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്താന്‍ കുല്‍ദീപിന് സാധിച്ചിരുന്നു. അവസാന സീസണിലെ പ്രകടനത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് കുല്‍ദീപ് കാഴ്ചവെച്ചത്.

Story first published: Saturday, May 21, 2022, 8:50 [IST]
Other articles published on May 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X