വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രോഹിത്-ദേവ്ദത്ത് ഓപ്പണിങ്! ഹാര്‍ദ്ദിക്കിന് പകരം ശര്‍ദ്ദുലോ, ചാഹറോ? മുംബൈ നോട്ടമിടേണ്ടവര്‍

ഫെബ്രുവരിയിലാണ് മെഗാ ലേലം

ഐപിഎല്ലിന്റെ മെഗാ ലേലം അടുത്ത മാസം നടക്കാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ സീസണുകളിലേതു പോലെ വളരെ ശക്തമായൊരു ടീമിനെ തന്നെ വാര്‍ത്തെടുക്കാനുള്ള പ്ലാനിങിലാണ്. മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമായിരുന്നു മുംബൈയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. വരാനിരിക്കുന്ന സീസണിലും ഇതേ രീതി തന്നെയായിരിക്കും അവര്‍ പിന്തുടരുക. ലേലത്തില്‍ ടീമിലെത്തിക്കേണ്ട മികച്ച ഇന്ത്യന്‍ താരങ്ങളെ കണ്ടെക്കാനാണ് മുംബൈയുടെ ശ്രമം.

1

നാലു താരങ്ങളെയാണ് ലേലത്തിനു മുമ്പ് മുംബൈ നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, വിന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് മുംബൈ ടീമിനൊപ്പമുള്ളവര്‍. കൈവിട്ടുപോയ ചിലരെയെങ്കിലും ടീമിലേക്കു തിരികെയെത്തിക്കാന്‍ മുംബൈ ശ്രമിക്കുമെന്നുറപ്പാണ്. ഇഷാന്‍ കിഷന്‍, ട്രെന്റ് ബോള്‍ട്ട്, ക്വിന്റണ്‍ ഡികോക്ക് എന്നിവരൊക്കെ ഇക്കൂട്ടത്തിലുണ്ടായേക്കും. ലേലത്തില്‍ മുംബൈയ്്ക്കു ടീമിലേക്കു കൊണ്ടു വരാവുന്ന ചില ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 ദീപക് ചാഹര്‍

ദീപക് ചാഹര്‍

ഇന്ത്യയുടെ മികച്ച ന്യൂബോള്‍ സ്വിങ് ബൗളര്‍മാരില്‍ ഒരാളായ ദീപക് ചാഹറിനെ മുംബൈ ഇന്ത്യന്‍സിലു ലേലത്തില്‍ നോട്ടമിടാവുന്നതാണ്. പേസ് ബൗളറിന്‍ നിന്നും സീം ബൗളിങ് ഓള്‍റൗണ്ടറുടെ റോളിലേക്കു മാറിക്കൊണ്ടിരിക്കുകയാണ് ചാഹര്‍. ഇതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു സൗ്ത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ ഫിഫ്റ്റി.

3

തോല്‍വിയുടെ വക്കില്‍ നിന്നും ഇന്ത്യയെ ത്രസിപ്പിക്കുന്ന വിജയത്തിന് തൊട്ടരികില്‍ വരെയെത്തിച്ചത് 54 റണ്‍സെടുത്ത ചാഹറായിരുന്നു. 34 ബോളില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ചാഹറിന്റെ രണ്ടാമത്തെ ഏകദിന ഫിഫ്റ്റി കൂടിയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലും അദ്ദേഹം ഫിഫ്റ്റിയുമായി ടീമിനു അപ്രതീക്ഷിത വിജയം സമ്മാനിച്ചിരുന്നു.

4

കൈവിട്ടുപോയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പകരം മുംബൈയ്ക്കു വളര്‍ത്തിക്കൊണ്ടുവരാവുന്ന താരമാണ് ചാഹര്‍. 2016 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് താരം. എന്നാല്‍ 2018ലെ മെഗാ ലേല്ത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായതോടെയാണ് ചാഹറിന്റെ കരിയറില്‍ ടേണിങ് പോയിന്റുണ്ടായത്. എംഎസ് ധോണിയുടെ ഏറ്റവും വിശ്വസ്തനായ ന്യൂബോള്‍ ബൗളറായി വൈകാതെ മാറിയ അദ്ദേഹം ടീമിലെ അവിഭാജ്യ ഘടകവുമായിരുന്നു. 2018ല്‍ 10 വിക്കറ്റുകളെടുത്ത ചാഹര്‍ 2019ല്‍ കൊയ്തത് 22 വിക്കറ്റുകളായിരുന്നു. 2020ല്‍ 12ഉം കഴിഞ്ഞ സീസണില്‍ 14ഉം വിക്കറ്റുകള്‍ അദ്ദേഹത്തിനു ലഭിച്ചു. 13 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം.

 ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

യുവ ഓപ്പണിങ് ബാറ്റര്‍ ദേവ്ദത്ത് പടിക്കലാണ് മുംബൈ ഇന്ത്യന്‍സിനു വാങ്ങിക്കാവുന്ന മറ്റൊരു മികച്ച താരം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെ കരിയര്‍ ആരംഭിച്ച മറുനാടന്‍ മലയാളി താരം കൂടിയായ ദേവ്ദത്തിനെ മുംബൈയ്ക്കു ഓപ്പണിങില്‍ തീര്‍ച്ചയായും പരീക്ഷിക്കാവുന്നതാണ്. ഇടംകൈയന്‍ ബാറ്ററായതിനാല്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയാക്കാന്‍ ഏറ്റവും അനുയോജ്യനായ താരമാണ് അദ്ദേഹം. മാത്രമല്ല പ്രായവും ദേവ്ദത്തിന് പ്ലസ് പോയിന്റാണ്. അടുത്ത 10 വര്‍ഷത്തേക്കെങ്കിലും മുംബൈയ്‌ക്കൊപ്പം നിര്‍ത്താന്‍ കഴിയുന്ന താരമാണ് 21കാരന്‍.

6

ഇഷാന്‍ കിഷനെ മുംബൈ കഴിഞ്ഞ സീസണില്‍ കൈവിട്ടിരുന്നു. മെഗാ ലേലത്തില്‍ ഇഷാനെ മുംബൈയ്ക്കു തിരികെ കൊണ്ടുവരാന്‍ സാധിക്കുമോയെന്ന കാര്യം ഉറപ്പില്ല. ഇഷാന്റെ ബാക്കപ്പമായി ദേവ്ദത്തിനെയും മുംബൈയ്ക്കു തങ്ങളുടെ ലിസ്റ്റിലേക്കു പരിഗണിക്കാം. 2020, 21 സീസണുകളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു ദേവ്ദത്ത്.

7

രണ്ടു സീസണുകളിലും ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടും എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആര്‍സിബി അദ്ദേഹത്തെ കൈവിടുകയായിരുന്നു. 2020ലെ കന്നി സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളടക്കം 473 റണ്‍സ് ദേവ്ദത്ത് നേടി. കഴിഞ്ഞ സീസണിലാവട്ടെ 14 മല്‍സരങ്ങളില്‍ നിന്നും ഓരാ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 411 റണ്‍സും താരം സ്‌കോര്‍ ചെയ്തിരുന്നു.

 ശര്‍ദ്ദുല്‍ ടാക്കൂര്‍

ശര്‍ദ്ദുല്‍ ടാക്കൂര്‍

ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനത്തേക്കു മുംബൈ ഇന്ത്യന്‍സിന് പരിഗണിക്കാവുന്ന താരമാണ് സീം ബൗളിങ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂര്‍. ശര്‍ദ്ദുലിനെ സംബന്ധിച്ച് ഹോം ഫ്രാഞ്ചൈസി കൂടിയാണ് മുംബൈ. മഹാരാഷ്ട്രയില്‍ നിന്നുള്ള അദ്ദേഹം നേരത്തേ മുംബൈയ്ക്കു വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ളത്. വരാനിരിക്കുന്ന ലേലത്തില്‍ ഏറ്റവുമുയര്‍ന്ന ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളും കൂടിയാണ് ശര്‍ദ്ദുല്‍.

9

2014 മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ ശര്‍ദ്ദുല്‍ പക്ഷെ 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തൊട്ടുമുമ്പത്തെ സീസണില്‍ ഒരേയൊരു മല്‍സരം മാത്രമേ താരം കളിച്ചിട്ടുള്ളൂ. പക്ഷെ സിഎസ്‌കെയിലെത്തിയതോടെ ടീമിലെ സ്ഥിരം സാന്നിധ്യമായി ശര്‍ദ്ദുല്‍ മാറി. കൂട്ടുകെട്ടുകള്‍ പൊളിക്കാനുള്ള അസാധാരണമായ മിടുക്കാണ് അദ്ദേഹത്ത മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയത്. റണ്ണൊഴുക്ക് തടയാന്‍ അത്ര മിടുക്കനെങ്കിലും ടീമിനു ബ്രേക്ക് ത്രൂകള്‍ നല്‍കി ശര്‍ദ്ദുല്‍ ഈ പോരായ്മയെ അതിജീവിച്ചു.

10

സിഎസ്‌കെയ്ക്കു വേണ്ടി 2018ല്‍ 13 മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകളാണ് അദ്ദേഹം. വീഴ്ത്തിയത്. 2020ല്‍ ശര്‍ദ്ദുല്‍ ഇതു 10 ആക്കി ഉയര്‍ത്തി. ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയ കഴിഞ്ഞ സീസണിലായിരുന്നു ശര്‍ദ്ദുലിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 16 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകള്‍ താരം പോക്കറ്റിലാക്കി. 19 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം. ബാറ്റിങെടുത്താല്‍ ഐപിഎല്ലില്‍ മികച്ച ഇന്നിങ്‌സുകളൊന്നും ശര്‍ദ്ദുലിന് ചൂണ്ടിക്കാണിക്കാനില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി മികച്ച ചില ഇന്നിങ്‌സുകള്‍ താരം കളിച്ചിട്ടുണ്ട്.

Story first published: Monday, January 24, 2022, 19:29 [IST]
Other articles published on Jan 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X