IPL 2022: ധോണിക്കു ശേഷം സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റനാര്? മെഗാലേലത്തില്‍ ഇവരെ നോട്ടമിടാം

ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറമായ എംഎസ് ധോണിയെ ഇനിയൊരു ഐപിഎല്‍ സീസണില്‍ക്കൂടി കാണാനുള്ള സാധ്യത തീരെ കുറവാണ്. ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്ന 14ാം സീസണോടെ 39 കാരനായ അദ്ദേഹം സിഎസ്‌കെയില്‍ നിന്നും പടിയിറങ്ങാനാണ് സാധ്യത. അങ്ങനെയെങ്കില്‍ 2022ലെ അടുത്ത സീസണില്‍ ആരാവും സിഎസ്‌കെയുടെ ക്യാപ്റ്റന്‍?

നിലവില്‍ ടീമിലുള്ള ഏതെങ്കിലുമൊരു പരിചയസമ്പന്നനായ താരത്തെ നായകസ്ഥാനമേല്‍പ്പിക്കുന്നതിനേക്കാള്‍ അടുത്ത അഞ്ചു വര്‍ഷമെങ്കിലും ക്യാപ്റ്റനാവാന്‍ ശേഷിയുള്ള ഒരാളെ സിഎസ്‌കെ കണ്ടെത്താനാണ് സാധ്യത. അടുത്ത സീസണിനുള്ള മെഗാലേലം സിഎസ്‌കെയ്ക്കു ഇതിനുള്ള അവസരമൊരുക്കുകയും ചെയ്യും. ക്യാപ്റ്റന്റെ റോളിലേക്കു സിഎസ്‌കെയ്ക്കു ലക്ഷ്യമിടാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനത്തു നിന്നും പ്ലെയിങ് ഇലവനില്‍ നിന്നുമെല്ലാം ഒഴിവാക്കപ്പെട്ട ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ക്കു വേണ്ടി സിഎസ്‌കെയ്ക്കു ശ്രമം നടത്താവുന്നതാണ്. ടൂര്‍ണമെന്റില്‍ 50 ഫിഫ്റ്റികളടിച്ച ഏക താരവും കൂടുതല്‍ റണ്‍സെടുത്ത വിദേശ താരവുമാണ് അദ്ദേഹം.

ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റന്റെ റോളിലും ഒരുപോലെ തിളങ്ങിയ വാര്‍ണര്‍ 2016ല്‍ എസ്ആര്‍എച്ചിനു കിരീടവും നേടിക്കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും മറ്റൊരു പ്ലസ് പോയിന്റാണ്. ഐപിഎല്ലില്‍ എസ്ആര്‍എച്ചിലെത്തുന്നതിനു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) താരം കൂടിയായിരുന്നു വാര്‍ണര്‍.

 മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഐപിഎല്ലില്‍ ക്യാപ്റ്റനായി അനുഭവസമ്പത്തില്ലെങ്കിലു ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയെ ഒരുപാട് മല്‍സരങ്ങളില്‍ നയിച്ചിട്ടുള്ള തരമാണ് മനീഷ് പാണ്ഡെ. കര്‍ണാടകയെ ഒരുപാട് കിരീടങ്ങളിലേക്കു 31 കാരനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം നയിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ ആദ്യമായി സെഞ്ച്വറിയടിച്ച ഇന്ത്യന്‍ താരം കൂടിയാണ് പാണ്ഡെ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെയായിരുന്നു ഇത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനം നടത്തിയ ശേഷമാണ് അദ്ദേഹം എസ്ആര്‍എച്ചിലെത്തിയത്. 2018ല്‍ ടീമിലെത്തിയതു മുതല്‍ എസ്ആര്‍എച്ചിന്റെ നിര്‍ണായക താരങ്ങളിലൊരാള്‍ കൂടിയാണ് പാണ്ഡെ.

 സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിനെ നയിച്ച് പരിചയയമുള്ള താരമാണ്. കൂടാതെ നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു അദ്ദേഹം. 2019, 20 സീസണുകളില്‍ മുംബൈയെ ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുന്നതില്‍ സൂര്യ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഓപ്പണറായും മധ്യനിരയിലും കളിച്ചിട്ടുള്ള അദ്ദേഹം 180 ടി20 മല്‍സരങ്ങളില്‍ നിന്നായി 3900 റണ്‍സിനടുത്ത് നേടിയിട്ടുണ്ട്. 21 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു.

 സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ക്യാപ്റ്റനും നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരവുമായ ഓസ്‌ട്രേിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനെയും സിഎസ്‌കെയ്ക്കു പരിഗണിക്കാവുന്നതാണ്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെ ഒഴിവാക്കപ്പെട്ട സ്മിത്തിനെ ഈ സീസണില്‍ ഡിസി സ്വന്തമാക്കുകയായിരുന്നു. ഡിസിയുടെ മൂന്നാം നമ്പറില്‍ സ്ഥിരം സാന്നിധ്യമായി മാറാനും അദ്ദേഹത്തിനായിരുന്നു. രാജസ്ഥാനോടൊപ്പം ക്യാപ്റ്റന്‍സിയില്‍ നിരാശപ്പെടുത്തിയെങ്കിലും സ്മിത്തിന്റെ നേതൃമികവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. വളരെ തന്ത്രശാലിയായ ക്യാപ്റ്റനാണ് താനെന്നു നേരത്തേ ഓസീസ് ടീമിനൊപ്പം അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

 ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

മുംബൈ ഇന്ത്യന്‍സിന്റെ യുവ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷാനും ധോണിയും തമ്മില്‍ ചില സാമ്യതകളുണ്ട്. ധോണിയുടെ നാട്ടുകാരനാണ് ഇഷാന്‍. മാത്രമല്ല അദ്ദേഹത്തെപ്പോലെ തന്നെ വിക്കറ്റ് കീപ്പറുമാണ്. 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ റണ്ണറപ്പായ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഇഷാന്‍. ഇതേ വര്‍ഷമാണ് ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ് ടീമിലേക്കു താരത്തിനു വിളിവന്നത്. ഗുജറാത്തിനായി മികച്ച പ്രകടനം നടത്തിയ ഇഷാന്‍ 2018ല്‍ മുംബൈയിലേക്കു ചേക്കേറുകയായിരുന്നു.

മുംബൈയിലെത്തിയ ശേഷം താരത്തിന്റെ കരിയര്‍ ഗ്രാഫ് മുകളിലേക്കാണ്. ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ടി20യില്‍ ഇഷാന്‍ അരങ്ങേറുകയും ചെയ്തു. ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈയ്ക്കായി റണ്‍സ് വാരിക്കൂട്ടിയിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, May 8, 2021, 17:52 [IST]
Other articles published on May 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X