വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മുംബൈയുടെ രക്ഷകനെത്തുന്നു, ലഖ്‌നൗവിനെതിരേ അര്‍ജുന് അരങ്ങേറ്റം !, ട്വീറ്റുമായി സാറ

ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ആര്‍ക്കും തന്നെ ഫോമില്ലാത്തതാണ് ടീമിനെ വലക്കുന്നത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റ് വലിയ നാണക്കേട് നേരിട്ട മുംബൈ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടാന്‍ പോവുകയാണ്. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ആര്‍ക്കും തന്നെ ഫോമില്ലാത്തതാണ് ടീമിനെ വലക്കുന്നത്. പ്രധാനമായും ബൗളര്‍മാരുടെ പ്രകടനം. ബേസില്‍ തമ്പി, ജയദേവ് ഉനദ്ഘട്ട്, ടൈമല്‍ മില്‍സ്, ഡാനിയല്‍ സാംസ് എന്നിവര്‍ക്കൊന്നും തിളങ്ങാനാവുന്നില്ല. ഇത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയേയും സമ്മര്‍ദ്ദത്തിലാക്കുന്നു.

മുംബൈയുടെ ബൗളിങ് നിരയില്‍ അഴിച്ചുപണി അത്യാവശ്യമാണെങ്കിലും ആരെ പരിഗണിക്കുമെന്നത് വലിയ ചോദ്യമാണ്. ഇപ്പോഴിതാ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഇടം കൈയന്‍ പേസറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അരങ്ങേറ്റത്തിന് അവസരം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ടീമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ജയദേവ് ഉനദ്ഘട്ടിന് പകരം അര്‍ജുന്‍ എത്തുമെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെത്തന്നെയാണ് ഇതിന്റെ സൂചന നല്‍കിയത്. ഹെല്‍മറ്റ് ധരിച്ച് നില്‍ക്കുന്ന അര്‍ജുന്റെ ചിത്രത്തോടൊപ്പം 'ഞങ്ങളുടെ മനസിലുണ്ട്' എന്ന ക്യാപ്ഷനോടെയാണ് അര്‍ജുന്റെ അരങ്ങേറ്റ സൂചന മുംബൈ പങ്കുവെച്ചത്.

1

2021ലും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന അര്‍ജുനെ ഇത്തവണയും മെഗാ ലേലത്തില്‍ മുംബൈ സ്വന്തമാക്കുകയായിരുന്നു. 30 ലക്ഷം രൂപക്കായിരുന്നു അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സ് അര്‍ജുനായി ലേലം വിളിച്ചതോടെയാണ് അടിസ്ഥാന വിലയായ 20 ലക്ഷത്തിനെക്കാള്‍ 10 ലക്ഷം കൂടുതല്‍ മുംബൈക്ക് വിളിക്കേണ്ടി വന്നത്. സച്ചിന്റെ മകനായതിനാലാണ് മുംബൈ അര്‍ജുനെ പരിഗണിക്കുന്നതെന്ന ആക്ഷേപം പല തവണ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അര്‍ജുന് അവസരം നല്‍കി മികവ് കാട്ടാന്‍ മുംബൈ അവസരം നല്‍കേണ്ടതായുണ്ട്.

2

ആഭ്യന്തര ക്രിക്കറ്റില്‍ ഇതിനോടകം കളിച്ച് ഭേദപ്പെട്ട പ്രകടനം നടത്താന്‍ അര്‍ജുനായിട്ടുണ്ട്. മോശമല്ലാത്ത രീതിയില്‍ പന്തെറിയുന്നതോടൊപ്പം ബാറ്റ് ചെയ്യാനും അര്‍ജുന് മികവുണ്ട്. രണ്ട് ടി20യില്‍ നിന്ന് 67 റണ്‍സും മൂന്ന് വിക്കറ്റുമാണ് അര്‍ജുന്‍ നേടിയത്. നിലവിലെ മുംബൈയുടെ സാഹചര്യത്തില്‍ അര്‍ജുന് അവസരം നല്‍കാനുള്ള സാധ്യതയും കൂടുതലാണ്. നിലവിലെ മറ്റ് ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തുമ്പോള്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുംബൈ നിര്‍ബന്ധിതരാവുകയാണെന്ന് പറയാം.

3

ഇതിനിടെ അര്‍ജുന് അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്ന് സൂചന നല്‍കിയുള്ള മുംബൈയുടെ പോസ്റ്റിനെ ടാഗ് ചെയ്ത് സാറാ ടെണ്ടുല്‍ക്കറും സന്തോഷ് പങ്കുവെച്ചു. നീല നിറത്തിലുള്ള സ്‌നേഹത്തിന്റെ ചിഹ്നം പോസ്റ്റ് ചെയ്താണ് അര്‍ജുന് സഹോദരിയായ സാറയുടെ പിന്തുണ അറിയിച്ചത്. സച്ചിന്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ട്. ഈ സാഹചര്യത്തില്‍ അര്‍ജുന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണെന്നും പറയാം.

4

അതേ സമയം അര്‍ജുന്റെ അരങ്ങേറ്റ വാര്‍ത്ത മുംബൈ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കൂടുതല്‍ ആളുകളും ട്രോളുകളിലൂടെ പരിഹസിക്കുകയാണ് ചെയ്തത്. ഇത്രയും അനുഭവസമ്പന്നരായ താരങ്ങള്‍ തന്നെ സിക്‌സുകള്‍ വാങ്ങിക്കൂട്ടുമ്പോള്‍ അര്‍ജുനെപ്പോലൊരു യുവതാരം വന്നിട്ട് യാതൊരു കാര്യവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സച്ചിന്റെ മകനായതിനാലാണ് അര്‍ജുന് അവസരം ലഭിക്കുന്നതെന്ന് പറയുന്നവരും കുറവല്ല. എന്തായാലും ലഖ്‌നൗവിനെതിരേ അര്‍ജുന്‍ അരങ്ങേറിയ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

5

എന്നാല്‍ മുംബൈക്ക് തിരിച്ചുവരവ് എളുപ്പമാവില്ല. ഇതിനോടകം അഞ്ച് തോല്‍വി വഴങ്ങിയ മുംബൈയുടെ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ മുതല്‍ ഫിനിഷര്‍ കറെന്‍ പൊള്ളാര്‍ഡ് വരെ മോശം ഫോമില്‍. 15.25 കോടിക്ക് സ്വന്തമാക്കിയ ഇഷാന്‍ കിഷന്‍ നനഞ്ഞ പടക്കം. സൂര്യകുമാര്‍ യാദവ് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നില്‍ക്കുന്നത്. ഡെവാള്‍ഡ് ബ്രവിസ് വെടിക്കെട്ടും പ്രതീക്ഷ നല്‍കുന്നതാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കാത്ത പക്ഷം മുംബൈക്ക് പ്ലേ ഓഫില്‍ കടക്കുക പ്രയാസം. അതുകൊണ്ട് തന്നെ ലഖ്‌നൗവിനെതിരായ മത്സരം വളരെ നിര്‍ണ്ണായകമാണ്.

Story first published: Saturday, April 16, 2022, 8:28 [IST]
Other articles published on Apr 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X