വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വാര്‍ണറേക്കാള്‍ മികച്ച ക്യാപ്റ്റന്‍ ടീമിലുണ്ട്! എസ്ആര്‍എച്ചിനു നായകനെ മാറ്റാമെന്നു സെവാഗ്

എസ്ആര്‍എച്ച് പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ്

1

ഐപിഎല്ലിന്റെ 14ാം സീസണില്‍ ഫോം കണ്ടെത്താനാവാതെ വലയുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു നായകസ്ഥാനത്തു നിന്നു ഡേവിഡ് വാര്‍ണറെ മാറ്റാവുന്നതാണെന്നു മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ്. എസ്ആര്‍എച്ച് സീസണിലെ അഞ്ചാമത്തെ തോല്‍വിയും ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു വീരുവിന്റെ അഭിപ്രായപ്രകടനം.

ബുധനാഴ്ച രാത്രി നടന്ന ആറാം റൗണ്ട് മല്‍സരത്തില്‍ എസ്ആര്‍എച്ച് ഏഴു വിക്കറ്റിനു ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു നാണംകെട്ടിരുന്നു. ഒരു മല്‍സരം മാത്രം ജയിച്ച എസ്ആര്‍എച്ച് രണ്ടു പോയിന്റ് മാത്രം നേടി ലീഗില്‍ അവസാനസ്ഥാനത്താണ്. പഞ്ചാബ് കിങ്‌സിനെതിരേ മാത്രമാണ് സീസണില്‍ എസ്ആര്‍എച്ചിനു വിജയിക്കാനായത്.

 വില്ല്യംസണ്‍ മികച്ച ക്യാപ്റ്റന്‍

വില്ല്യംസണ്‍ മികച്ച ക്യാപ്റ്റന്‍

വാര്‍ണര്‍ക്കു പകരം ന്യൂസിലാന്‍ഡ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണിനെ എസ്ആര്‍എച്ചിനു നായകസ്ഥാനത്തേക്കു കൊണ്ടു വരാവുന്നതാണെന്നു സെവാഗ് അഭിപ്രായപ്പെട്ടു. നേരത്തേ പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ മോശം പ്രകടനം കാരണം ക്യാപറ്റ്‌റന്‍മാരെ മാറ്റിയതായി നമുക്കു കാണാം.
എസ്ആര്‍എച്ചിനു വാര്‍ണറില്‍ വിശ്വാസമുണ്ട്. അദ്ദേഹം ടീമിനു കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ്. രണ്ട്-മൂന്നു വര്‍ഷമായി വാര്‍ണറാണ് ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. കെയ്ന്‍ വില്ല്യംസണ്‍ നായകസ്ഥാനതത്തേക്കു കൂടുതല്‍ മികച്ച ഓപ്ഷനാണെന്നാണ് തനിക്കു തോന്നുന്നതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

 എസ്ആര്‍എച്ചിന്റെ ഏക കിരീടം

എസ്ആര്‍എച്ചിന്റെ ഏക കിരീടം


2016ല്‍ വാര്‍ണറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഒരേയൊരു കിരീടനേട്ടം. വാര്‍ണര്‍ക്കു ഒരു വര്‍ഷം സസ്‌പെന്‍ഷന്‍ കാരണം പുറത്തിരുന്നപ്പോള്‍ 2018ല്‍ നയിച്ചത് വില്ല്യസണായിരുന്നു. സീസണില്‍ അവര്‍ ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോല്‍ക്കുകയായിരുന്നു.
വാര്‍ണര്‍ മടങ്ങിയെത്തിയതോടെ എസ്ആര്‍എച്ച് വീണ്ടും അദ്ദേഹത്തെ നായകസ്ഥാനമേല്‍പ്പിക്കുകയായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടു സീസണിലും ടീമിനു കിരീടം നേടിക്കൊടുക്കാന്‍ ഓസീസ് താരത്തിനായില്ല. ഈ സീസണിലാവട്ടെ എസ്ആര്‍എച്ചിന്റെ പ്ലേഓഫ് സാധ്യത പോലും തുലാസിലാണ്.

 വൈകാരിക ബന്ധം

വൈകാരിക ബന്ധം

വാര്‍ണറുമായി എസ്ആര്‍എച്ചിനു വളരെ വൈകാരികമായ ബന്ധമാണുള്ളതെന്നു ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ അഭിപ്രായപ്പെട്ടു. വാര്‍ണറുടെ കാര്യത്തില്‍ വളരെ വൈകാരികമായാണ് എസ്ആര്‍എച്ചിന്റെ സമീപനം. അവരുടെ നമ്പര്‍ വണ്‍ താരം അദ്ദേഹം തന്നെയാണ്. ലഭ്യമായപ്പോഴെല്ലാം വാര്‍ണര്‍ കളിക്കുകയും ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. നമ്പര്‍ വണ്‍ വാര്‍ണറാണെന്നും കെയ്ന്‍ വില്ല്യംസണിനു രണ്ടാംസ്ഥാനമാണുള്ളതെന്നുമുള്ള സന്ദേശം ടീം മാനേജ്‌മെന്റ് നല്‍കിക്കഴിഞ്ഞതാണെന്നും ഓജ വിശദമാക്കി.
സെവാഗ് ചൂണ്ടിക്കാട്ടിയതു പോലെ ഇനിയുള്ള മല്‍സരങ്ങളിലും എസ്ആര്‍എച്ച് മോശം പ്രകടനം തുടരുകയാണെങ്കില്‍ വില്ല്യംസണിനു നായകസ്ഥാനം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോയെന്നു കാത്തിരുന്നു കാണണം.

Story first published: Thursday, April 29, 2021, 16:33 [IST]
Other articles published on Apr 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X