For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഈ വിദേശ താരങ്ങളെ ഇന്ത്യ സൂക്ഷിക്കണം, കുഴപ്പക്കാരാണ്! പണികിട്ടും

ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ മല്‍സരക്രമവും വേദികളും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയുള്ള മൂന്നു മാസങ്ങള്‍ ടീമുകളെ സംബന്ധിച്ച് തയ്യാറെടുപ്പിന്റേതാണ്. ഒക്ടോബര്‍ അഞ്ചിനു നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും കരുത്തരായ ന്യൂസിലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മല്‍സരം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ് കന്നിയങ്കത്തിന് ആതിഥേയത്വം വഹിക്കുക. 2019ലെ കഴിഞ്ഞ ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ റീപ്ലേ കൂടിയാണിത്. അന്നു ത്രില്ലറില്‍ കിവികളെ ഇംഗ്ലണ്ട് വീഴ്ത്തുകയായിരുന്നു.

2011നുശേഷം ആദ്യത്തെ ലോകകിരീടം സ്വപ്‌നം കണ്ടാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ പോരിനിറങ്ങുക. ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയാണ് ചെന്നൈയിലെ ചെപ്പോക്കില്‍ ഇന്ത്യ ഏറ്റുമുട്ടുക. റൗണ്ട് റോബിന്‍ രീതിയിലാണ് ലോകകപ്പിലെ മല്‍സരങ്ങള്‍.

JOS BUTTLER

അതുകൊണ്ടു തന്നെ ഒമ്പതു മല്‍സരങ്ങളാണ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യക്കുള്ളത്. ചില വിദേശതാരങ്ങളില്‍ നിന്നും ഇന്ത്യക്കു ടൂര്‍ണമെന്റില്‍ കനത്ത വെല്ലുവിളി നേരിടാന്‍ സാധ്യതയുണ്ട്. ഇന്ത്യക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാനിടയുള്ള വിദേശ താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.

ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസണാണ് ഇന്ത്യ സൂക്ഷിക്കേണ്ട ഒരു വിദേശ താരം. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കും ഒപ്പം നിയന്ത്രിതമായ അഗ്രഷനുമുള്ള ബാറ്ററാണ് അദ്ദേഹം. ആങ്കറുടെ ഇന്നിങ്‌സ് കളിക്കാനുള്ള തന്റെ കഴിവ് പല തവണ വില്ലി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്. സ്പിന്‍ ബൗളര്‍മാരെ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കും. ഇതു ലോകകകപ്പില്‍ കിവി ക്യാപ്റ്റനെ സഹായിക്കുകയും ചെയ്യും.

ബാറ്ററെന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റന്റെ റോളിലും വില്ല്യംസണിനെ ഇന്ത്യ ഭയക്കണം. എതിര്‍ ടീമിന്റെ താളം തെറ്റിക്കാന്‍ ബൗളിങ് ചേഞ്ചുകളും ഫീല്‍ഡ് ക്രമീകരണവും വരുത്താന്‍ കേമനാണ് അദ്ദേഹം. കളിക്കളത്തില്‍ തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ വില്ല്യംസണ്‍ അപകടകാരിയായ ക്യാപ്റ്റനാണ്.

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡാണ് ഇന്ത്യന്‍ ടീം സൂക്ഷിക്കേണ്ട രണ്ടാമത്തെ വിദേശ താരം. ബൗളിങില്‍ വളരെയധികം കണിശത പുലര്‍ത്തുന്ന ബൗളറാണ് അദ്ദേഹം. കൂടാതെ ബൗണ്‍സറുകളെറിഞ്ഞും ഹേസല്‍വുഡ് ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കും.

ലൈനിലും ലെങ്ത്തിലും യാതൊരു പിഴവുകളും വരുത്താതെ ഒരേ രീതിയില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്യുന്നതാണ് ഹേസല്‍വുഡിന്റെ ഏറ്റവും വലിയ കഴിവ്. ന്യൂബോള്‍ കൊണ്ടും ഡെത്ത് ഓവറുകളിലും ഒരുപോലെ അപകടം വിതയ്ക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ക്ഷമയാണ് ഹേസല്‍വുഡിന്റെ മറ്റൊരു പ്ലസ് പോയിന്റ്. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ലോകകപ്പില്‍ ഇന്ത്യ ഭയക്കേണ്ട ബൗളര്‍ തന്നെയാണ് അദ്ദേഹം.

KANE WILLIAMSON

ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറാണ് ലോകകപ്പില്‍ ഇന്ത്യ സൂക്ഷിക്കേണ്ട മൂന്നാമത്തെ വിദേശ താരം. തന്റേതായ ദിവസം തനിച്ച് മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ക്കു സാധിക്കും. വെടിക്കെട്ട് ബാറ്റിങിനൊപ്പം ചടുലമായി വിക്കറ്റ് കീപ്പിങും ബട്‌ലറുടെ പ്രഹരശേഷി വര്‍ധിപ്പിക്കുന്നു.

മധ്യ ഓവറുകളില്‍ ഇന്നിങ്‌സിന്റെ വേഗത കൂട്ടാനുള്ള കഴിവ് അദ്ദേഹത്തെ ഗെയിം ചേഞ്ചറാക്കി മാറ്റുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ പ്ലാന്‍ തയ്യാറാക്കുകയും അതു കളിക്കളത്തില്‍ നടപ്പാക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ബട്‌ലറെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളൂ.

സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേയുള്ള മികച്ച പ്രകടനം ഇന്ത്യന്‍ പിച്ചുകളില്‍ ബട്‌ലുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. വളരെ നന്നായി സ്വീപ്പ് ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്ക് സ്പിന്നര്‍മാരെ അനായാസം നേരിടാന്‍ അദ്ദേഹത്തെ സഹായിക്കും.

Story first published: Friday, June 30, 2023, 21:44 [IST]
Other articles published on Jun 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+