സ്‌റ്റോക്‌സ് ക്യാപ്റ്റന്‍, ഇന്ത്യയെ ടെസ്റ്റില്‍ തുരത്താന്‍ ഈ ലോക ഇലവനാവും! അറിയാം

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയെ നാട്ടില്‍ വീഴ്ത്തുകയെന്നത് എതിര്‍ ടീമുള്‍ക്കു കൂടുതല്‍ ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ വലിയ പ്രതീക്ഷയോടെ വന്ന ഓസ്‌ട്രേലിയക്കു ആദ്യ ടെസ്റ്റില്‍ നാണംകെട്ട പരാജയമാണ് നേരിട്ടത്. നാഗ്പൂരില്‍ നടന്ന മല്‍സരത്തില്‍ മൂന്നു ദിവസം കൊണ്ട് കംഗാരുപ്പടയെ ഇന്ത്യ ചുരുട്ടിക്കെട്ടുകയായിരുന്നു. ഇന്നിങ്‌സിന്റെയും 132 റണ്‍സിന്റെയും വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.
ഇന്ത്യയുടെ ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോള്‍ ഓസീസിന് പരമ്പരയില്‍ ഇനി തിരിച്ചുവരാന്‍ സാധിക്കുന്ന കാര്യം സംശയമാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികവുറ്റ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ നാലു ടെസ്റ്റുകളുടെ പരമ്പര ആതിഥേയര്‍ തൂത്തുവാരിയാലും അദ്ഭുതപ്പെടാനില്ല.
സ്പിന്നര്‍മാരെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന പിച്ചുകള്‍ തയ്യാറാക്കുന്നതാണ് ഇന്ത്യയുടെ ഈ ആധിപത്യത്തിനു കാരണമെന്നു ചിലര്‍ ചൂണ്ടിക്കാട്ടാം. എന്നാല്‍ സ്പിന്നര്‍മാരെ നന്നായി കളിക്കാനും ഏതൊരു ബാറ്ററും അറിഞ്ഞിരിക്കേണ്ടതുണ്ട്. സെന രാജ്യങ്ങളില്‍ പേസ് ബൗളിങിനു യോജിച്ച പിച്ചൊരുക്കുന്നതു പോലെ ഏഷ്യന്‍ ടീമുകള്‍ സ്പിന്‍ അനുകൂല പിച്ചാണ് തയ്യാറാക്കുന്നത്. ഇന്ത്യയെ നാട്ടില്‍ വച്ച് തോല്‍പ്പിക്കാന്‍ ശേഷിയുള്ള ലോക ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ഇടം പിടിക്കുമെന്നു നോക്കാം.

കരുണരത്‌നെ, ലാതം, റൂട്ട്, വില്ല്യംസണ്‍, ബാബര്‍, സ്മിത്ത്- ബാറ്റര്‍മാര്‍
ലോക ടെസ്റ്റ് ഇലവനിലെ ബാറ്റര്‍മാര്‍ ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെ, ന്യൂസിലാന്‍ഡിന്റെ ടോം ലാതം എന്നിവരായിരിക്കും. മൂന്നാം നമ്പറിലെത്തുക മുന്‍ ലോക ഒന്നാം നമ്പര്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടായിരിക്കും. ഇന്ത്യന്‍ പിച്ചുകളില്‍ കളിക്കാന്‍ മിടുക്കനാണ് താരം.
അദ്ദേഹത്തിനു ശേഷം നാലാം നമ്പറില്‍ ന്യൂസിലാന്‍ഡ് സ്റ്റാര്‍ കെയ്ന്‍ വില്ല്യംസണായിരിക്കും. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം, ഓസ്‌ട്രേലിയയുടെ സ്്റ്റീവ് സ്മിത്ത് എന്നിവരായിരിക്കും ലോക ഇലവനിലെ മറ്റു സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍.
ഇങ്ങനെയൊരു ബാറ്റിങ് ലൈനപ്പാണെങ്കില്‍ അതു ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു വിക്കറ്റെടുക്കുക ദുഷ്‌കരമാക്കി തീര്‍ക്കും.

സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ഷാക്വിബ്, മെഹ്ദി- ഓള്‍റൗണ്ടര്‍മാര്‍
മൂന്നു സ്‌പെഷ്യലിസ്റ്റ് ഓള്‍റൗണ്ടര്‍മാരായിരിക്കും ലോക ടെസ്റ്റ് ഇലവനിലുണ്ടാവ. ഇംഗ്ലണ്ട് നായകന്‍ കൂടിയായ ബെന്‍ സ്‌റ്റോക്‌സായിരിക്കും ഒരാള്‍. ലോക ഇലവനെ നയിക്കുന്നതും അദ്ദേഹമായിരിക്കും.
ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസനും മെഹ്ദി ഹസന്‍ മിറാസുമായിരിക്കും മറ്റു ഓള്‍റൗണ്ടര്‍മാര്‍. ഇന്ത്യയിലെ സ്പിന്‍ അനുകൂല പിച്ചുകളില്‍ മികച്ച ബൗളിങ് കാഴ്ചവയ്ക്കാനും ഈ രണ്ടു പേര്‍ക്കാവും. കൂടാതെ ഇത്തരം പിച്ചുകളില്‍ കളിച്ചുള്ള പരിചയം ഇവരെ ബൗളിങിലും സഹായിക്കും.
Also Read: ഇന്ത്യയുടെ മിസ്റ്റര്‍ 360, സൂര്യയെ സൂപ്പറാക്കിയത് ഈ കാര്യങ്ങള്‍! അറിയാം

ആന്‍ഡേഴ്‌സന്‍, ഷഹീന്‍- ബൗൗളര്‍മാര്‍
ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനായിരിക്കും ലോക ടെസ്റ്റ് ഇലവന്റെ പേസ് ബൗളിങ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യക്കെതിരേ നേരത്തേ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ബൗളറാണ് അദ്ദേഹം.
ആന്‍ഡേഴ്‌സന്റെ പേസ് ബൗളിങ് പങ്കാളി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ പേസര്‍മാരില്‍ ഒരാളായ പാകിസ്താന്റെ ഷഹീന്‍ അഫ്രീഡിയായിരിക്കും. ആന്‍ഡേഴ്‌സനും അഫ്രീഡിയുമുള്‍പ്പെട്ട വലംകൈ- ഇടംകൈ പേസ് കോമ്പിനേഷന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു കളിയുടെ തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ടീമിലുള്ള ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരും ലോക ഇലവനിലെ ബൗളിങ് ഓപ്ഷനുകളാണ്. സ്മിത്ത് ലെഗ് സ്പിന്നറാണെങ്കില്‍ റൂട്ട് ഓഫ് സ്പിന്നറുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications