'റണ്‍ ബേബി റണ്‍', ഇവര്‍ ഒരു കളിയില്‍ ഓടിയെടുത്തത് 90ന് മുകളില്‍ റണ്‍സ്! ഇന്ത്യയുടെ 5 പേര്‍

ക്രിക്കറ്റില്‍ ഒരു ബാറ്ററെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത കഴിവുകളിലൊന്നാണ് വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടം. ടി20യുടെ വരവിനു ശേഷം ഫോറുകളും സിക്‌സറുകളുമെല്ലാം വര്‍ധിച്ചെങ്കിലും ഇവിടെയും വിക്കറ്റുകള്‍ക്കിടയിലൂടെയുളള ഓട്ടം പ്രധാനം തന്നെയാണ്. ഡബിളും ത്രിബിളുമെല്ലാം ഓടി പൂര്‍ത്തിയാക്കണമെങ്കില്‍ ഒരു താരത്തനു മികച്ച സ്റ്റാമിന കൂടിയേ തീരൂ.
റിസ്‌കുകളെടുക്കാതെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കൂടിയാണിത്. നേരത്തേ ക്രിക്കറ്റില്‍ ഒരു റണ്ണറെ വയ്ക്കാന്‍ അനുവദിച്ചിരുന്നു. അതായത് ക്രീസിലുളള ബാറ്റര്‍ ക്ഷീണിതനാവുകയോ, പരിക്കേല്‍ക്കുകയോ ചെയ്താല്‍ ടീമിലെ മറ്റൊരാളെ റണ്ണറായി ഗ്രൗണ്ടില്‍ ഉപയോഗിക്കാമായിരുന്നു. പക്ഷെ ഈ നിയമം ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്.
ഇതോടെ ബാറ്റര്‍മാര്‍ക്കു തങ്ങളുടെ ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരികയും ചെയ്തിരിക്കുകയാണ്. ഏകദിനത്തില്‍ 90ന് മുകളില്‍ റണ്‍സ് വരെ വിക്കറ്റുകള്‍ക്കിടയിലൂടെ ഓട്ടത്തിലൂടെ മാത്രം നേടിയെടുത്ത ഇന്ത്യയുടെ ചില ബാറ്റര്‍മാരുണ്ട്. ഇക്കൂട്ടത്തിലുള്ള അഞ്ചു പേര്‍ ആരൊക്കെയാണെന്നു നോക്കാം.

മുഹമ്മദ് അസ്ഹറുദ്ദീന്‍ (91 റണ്‍സ്)
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മികച്ച ഫീല്‍ഡറുമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനാണ് അഞ്ചാംസ്ഥാനത്ത്. 1997ല്‍ ശ്രീലങ്കയുമായുളള ഏകദിനത്തില്‍ അദ്ദേഹം 117 ബോളില്‍ 111 റണ്‍സുമായി തിളങ്ങിയിരുന്നു. ഇതില്‍ 91 റണ്‍സും അസ്ഹര്‍ ഓടിയെടുത്തതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ കളിയില്‍ ഇന്ത്യ രണ്ടു റണ്‍സിനു തോറ്റിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (92 റണ്‍സ്)
മുന്‍ ബാറ്റിങ് ഇതിഹാസവും റെക്കോര്‍ഡുകളുടെ തോഴനുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു കളിയില്‍ 92 റണ്‍സ് ഓടിയെടുത്തിട്ടുണ്ട്. 2009ലെ കോംപാക്ക് കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ 138 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഇതിലുള്‍പ്പെടും. പക്ഷെ 92 റണ്‍സും സച്ചിന് ലഭിച്ചത് ഓട്ടത്തിലൂടെയായിരുന്നു.

ഗൗതം ഗംഭീര്‍ (94 റണ്‍സ്)
മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ മൂന്നാംസ്ഥാനത്തുണ്ട്. 2009ല്‍ശ്രീലങ്കയ്‌ക്കെതിരായ ദ്വിരാഷ്ട്ര പരമ്പരയിലെ ഒരു ഏകദിനത്തില്‍ അദ്ദേഹം 137 ബോളില്‍ 150 റണ്‍സുമായി മിന്നിയിരുന്നു. 14 ബൗണ്ടറികള്‍ ഇന്നിങ്‌സിലുണ്ടായിരുന്നു. ശേഷിച്ച 94 റണ്‍സ് ഗംഭീര്‍ ഓടി നേടിയതായിരുന്നു.
Also Read: IND vs AUS: സൂര്യയെ ഇന്ത്യ ഇറക്കരുത്! കളിപ്പിച്ചാല്‍ പണി പാളും, മൂന്ന് കാരണങ്ങള്‍

സൗരവ് ഗാംഗുലി (98)
മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കാണ് രണ്ടാംസ്ഥാനം. 1999ലെ പെപ്‌സി കപ്പില്‍ ശ്രീലങ്കയുമായുള്ള രണ്ടാം ഏകദിനത്തില്‍ ദാദ 130 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. അഞ്ചു ഫോറും രണ്ടു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. എന്നാല്‍ ബാക്കിയുള്ള 98 റണ്‍സും ദാദ ഓടിയാണ് പൂര്‍ത്തിയാക്കിയത്.

വിരാട് കോലി (100)
റണ്‍മെഷീനും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. ഓട്ടത്തിലൂടെ മാത്രം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യയുടെ ഏക താരമാണ് അദ്ദേഗഹം. 2018ല്‍ സൗത്താഫ്രിക്കയുമായുള്ള ഏകദിനത്തില്‍ കോലി 160 റണ്‍സോടെ തിളങ്ങിയപ്പോള്‍ 100 റണ്‍സും ഓട്ടത്തിലൂടെയായിരുന്നു പൂര്‍ത്തിയാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications