Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസഡര്‍- ടീമിന്റെ പതനം തുടങ്ങി! ലീഗിലെ ആര്‍സിബിയെന്നു ഫാന്‍സ്

sanju

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന സഞ്ജു സാംസണിനെ തേടി ഒരു സര്‍പ്രൈസ് റോള്‍ എത്തിയിരിക്കുകയാണ്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജുവിനെ നിയമിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ആരാധക പിന്തുണ കൊണ്ട് ലോക ഫുട്‌ബോളിനെ ഞെട്ടിച്ച ടീമുകളിലൊനാണ് ബ്ലാസ്‌റ്റേഴ്‌സ്. 2014ലെ പ്രഥമ ഐഎസ്എല്‍ മുതല്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്ന മഞ്ഞപ്പട മൂന്നു തവണ ഫൈനലില്‍ കളിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ മൂനനു ഫൈനലുകളിലും ബ്ലാസ്റ്റേഴ്‌സിനു കാലിടറുകയായിരുന്നു. കഴിഞ്ഞ സീസണിലാണ് മഞ്ഞപ്പടയ്ക്കു അവസാനമായി കലാശക്കളിയില്‍ അടിതെറ്റിയത്. ഈ സീസണിലും മിന്നുന്ന ഫോമിലാണ് ബ്ലാസ്‌റ്റേഴ്‌സ്. നിലവില്‍ അവര്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുമുണ്ട്.

മികച്ച ഫോമില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറവെയാണ് ക്രിക്കറ്റില്‍ കേരളത്തിന്റെ അഭിമാന താരമായ സഞ്ജുവിനെ ബ്രാന്‍ഡ് അംബാഡറുടെ റോളില്‍ ഫ്രാഞ്ചൈസി നിയമിച്ചിരിക്കുന്നത്. ഈ തീരുമാനത്തോടു സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ചില ആരാധകര്‍ ഇതിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തതായി കാണാന്‍ സാധിക്കും.

ബ്ലാസ്റ്റേഴ്‌സ് വിജയിക്കട്ടെ

ബ്ലാസ്റ്റേഴ്‌സ് വിജയിക്കട്ടെ

കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഐഎസ്എല്ലില്‍ വിജയിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുകയാണ്. സഞ്ജു സാംസണിനു ഇവിടെ നിര്‍ഭാഗ്യമുണ്ടാവില്ലെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

സഞ്ജു സാംസണിന്റെ പ്രാധാന്യം കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

Also Read: ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു

ബ്ലാസ്റ്റേഴ്‌സിന്റെ പതനം തുടങ്ങി

ബ്ലാസ്റ്റേഴ്‌സിന്റെ പതനം തുടങ്ങി

സഞ്ജു സാംസണിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പതനം തുടങ്ങിയിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ പരിഹാസരൂപേണ ട്വീറ്റ് ചെയ്തത്.

ഐഎസ്എല്ലിലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് കേരള ബ്ലാസ്‌റ്റേഴ്‌സെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

Also Read: ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും

ആവറേജ് കേരള താരം

ആവറേജ് കേരള താരം

സഞ്ജു സാംസണ്‍ വെറുമൊരു ആവറേജ് കേരള താരമാണെന്നായിരുന്നു ഒരു യൂസറുടെ ട്രോള്‍.
കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നാണ് ഒരു യൂസര്‍ പരിഹസിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ വലുതാണ് സഞ്ജു സാംസണമെന്നു ഒരു യൂസര്‍ പുകഴ്ത്തി.
രോഹിത് ശര്‍മയേക്കാള്‍ മികച്ച ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. പക്ഷെ എന്റെ സൗത്ത് ബോയ്ക്ക് ഇന്ത്യന്‍ ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നു ഒരു യൂസര്‍ പ്രശംസിച്ചു.

തിരിച്ചുവരവിനൊരുങ്ങി സഞ്ജു

തിരിച്ചുവരവിനൊരുങ്ങി സഞ്ജു

പരിക്കില്‍ നിന്നും മോചിതനായ സഞ്ജു സാംസണ്‍ ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. കാല്‍മുട്ടിനേറ്റ പരിക്കു കാരണം ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയും ന്യൂസിലാന്‍ഡിനെതിരേ നടന്ന ടി20, ഏകദിന പരമ്പരകളും അദ്ദേഹത്തിനു നഷ്ടമായിരുന്നു.

അടുത്തിടെ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ച സഞ്ജു പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. അടുത്ത മാസം ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ തന്നെ ടീമിലേക്കു തിരിച്ചു വിളിക്കുമെന്ന ശുഭപ്രതീക്ഷ.യിലാണ് താരം.

ഈ പരമ്പരയില്‍ അവസരം ലഭിച്ചില്ലെങ്കില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരിക്കും ഇനി സഞ്ജു സാംസണിനെ കാണാനാവുക.

Story first published: Monday, February 6, 2023, 21:13 [IST]
Other articles published on Feb 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+