ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് സഞ്ജു സാംസണും ഭാര്യ ചാരുലതയും. ഒരേ കോളേജില്‍ പഠിക്കവെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴി മാറുകയായിരുന്നു. തിരുവന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കവെയായുന്നു സഞ്ജുവും ചാരുലതയും കണ്ടുമുട്ടിയത്. വര്‍ഷങ്ങളോളം പ്രണയിച്ച ഇരുവരും 2018 ഡിസംബറില്‍ വിവാഹിതരാവുകയുമായിരുന്നു.
നിലവില്‍ വിജയകരമായ കുടുംബ ജീവിതവുമായി ഇരുവരും മുന്നോട്ടുപോവുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തങ്ങളെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകള്‍ ഇടയ്ക്കു ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. മറ്റു പല ക്രിക്കറ്റര്‍മാരെയും പോലെ സഞ്ജുവിന്റെ ഭാര്യയെ മല്‍സരവേദികളിലൊന്നും നമ്മള്‍ കാണാറില്ല. എങ്കിലും ചില പര്യടനങ്ങളില്‍ അദ്ദേഹം ചാരുലതയെ ഒപ്പം കൂട്ടാറുണ്ടെന്നു കാണാം.
സഞ്ജുവിന്റെ ചാരുലതയുടെയും പ്രണയകഥയെക്കുറിച്ച് ആരാധകര്‍ക്കു കൂടുതലായൊന്നുമറിയില്ല. എന്നാല്‍ ഇതേക്കുറിച്ച് സഞ്ജു തന്നെ മുമ്പൊരിക്കല്‍ ഒരു ഷോയില്‍ ഭാര്യക്കൊപ്പം വന്നപ്പോള്‍ വെളിപ്പെടുത്തിയിരുന്നു. സഞ്ജു-ചാരുലത റൊമാന്‍സിനെക്കുറിച്ച് കൂടുതല്‍ അറിയാം.

ആദ്യ കൂടിക്കാഴ്ച
മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുന്ന സമയത്ത് അവിടെയുള്ള ക്യാന്റീനില്‍ വച്ചായിരുന്നു ചാരുലതയെ താന്‍ ആദ്യമായി കണ്ടതെന്നു സഞ്ജു സാംസണ്‍ പറയുന്നു. ക്യാന്റീനില്‍ വച്ച് ഞാന്‍ പഴംപൊരി കഴിച്ചുകൊണ്ടിരിക്കെയാണ് ചാരുലത അവിടേക്കു വരുന്നത്. അപ്പോള്‍ ഞാന്‍ അധികമൊന്നും ശ്രദ്ധിച്ചില്ല. ഒന്നു നോക്കിയതിനു ശേഷം ഞാന്‍ ക്യാന്റീനില്‍ നിന്നും പുറത്തേക്കു പോവുകയും ചെയ്യുകയായിരുന്നു.
അതിനു ശേഷം പിന്നീട് ഒരു ചടങ്ങില്‍ വച്ചും ഞാന്‍ ചാരുലതയെ കണ്ടു. പക്ഷെ സംസാരിക്കുകയൊന്നും ചെയ്തില്ല. അതിനു ശേഷം കോളേജില്‍ വച്ച് ഇടയ്ക്കു പരസ്പരം കാണാറുണ്ടായിരുന്നെങ്കിലും പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ലെന്നും സഞ്ജു വ്യക്തമാക്കി.
Also Read: IPL 2023: ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സര്‍, അത് അവനുതന്നെ- ബട്‌ലര്‍ പറയുന്നു

ഫേസ്ബുക്കിലൂടെ തുടക്കം
മല്‍സരങ്ങളുള്ളതിനാല്‍ കോളേജില്‍ അധികം പോയിരുന്നില്ല. ഒരു ദിവസം മല്‍സരം കഴിഞ്ഞ് ഞാന്‍ റൂമില്‍ തിരിച്ചെത്തിയതിനു ശേഷം ഫേസ്ബുക്ക് നോക്കവെ റിക്വസ്റ്റ് കണ്ടു. ആ പ്രൊഫൈല്‍ നോക്കിയപ്പോള്‍ അതില്‍ ചാരുലതയുടെ ഫോട്ടോയായിരുന്നു.
ഞാന്‍ അപ്പോള്‍ തന്നെ ചാരുലതയ്ക്കു മെസേജ് അയക്കുകയും ചെയ്തു. എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ, ആരാണെന്നൊക്കെ ചോദിച്ചു. അപ്പോഴാണ് തന്റെ പേര് ചാരുലതയെന്നാണെന്നും മാര്‍ ഇവാനിയോസ് കോളേജില്‍ തന്നെയാണ് പഠിക്കുന്നതെന്നും ചാരുലത മറുപടി നല്‍കിയത്.
അപ്പോഴാണ് ഈ കുട്ടിയെ ക്യാന്റീനില്‍ വച്ച് കണ്ട കാര്യം എനിക്കോര്‍മ വന്നത്. അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതെന്നും സഞ്ജു സാംസണ്‍ വെളിപ്പെടുത്തി.

ആദ്യം സുഹൃത്തുക്കളുമായി സൗഹൃദം
ചാരുലതയുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാനായി താന്‍ അന്നു ചെയ്തത് എന്തായിരുന്നുവെന്നും സഞ്ജു സാംസണ്‍ വെളിപ്പെടുത്തുന്നു. ആദ്യം ഞാന്‍ ചെയ്തത് ചാരുലതയുടെ സുഹൃത്തുക്കളുമായെല്ലാം സൗഹൃദം സ്ഥാപിക്കുകയെന്നതായിരുന്നു.
ഇങ്ങനെയൊരു ഐഡിയ എനിക്കാരും പറഞ്ഞു തന്നതായിരുന്നില്ല. സ്വാഭാവികമായി തന്നെ എല്ലാവരിലും ഇതുണ്ട്. അതു തന്നെയായിരുന്നു താനും ചെയ്തതെന്നും സഞ്ജു ചിരിയോടെ പറയുന്നു.
Also Read: രണ്ടു 'ഫൈനലില്‍' മിന്നിച്ചു, സ്‌ട്രൈക്ക് റേറ്റ് 200! ത്രിപാഠി അടുത്ത സൂര്യയാവുമോ?

പെട്ടെന്നു തീരുമാനമെടുക്കും
ചാരുലതയുടെയും തന്റെയും സ്വഭാവങ്ങള്‍ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസത്തെക്കുറിച്ചും സഞ്ജു സാംസണ്‍ വെളിപ്പെടുത്തി. ഞാന്‍ വളരെ പെട്ടെന്നു തീരുമാനമെടുക്കുന്നയാളാണ്. എന്തു തന്നെ കാര്യമായാലും തീരുമാനമെടുക്കാന്‍ ഞാന്‍ വൈകാറില്ല. അതു വലുതായാലും, ചെറുതായാലും ഞാന്‍ വളരെ വേഗത്തില്‍ തീരുമാനം പറയും.
പക്ഷെ ചാരുലത എന്നെപ്പോലെയല്ല. ഇതേ കാര്യത്തില്‍ ഒന്നോ, രണ്ടോ ദിവസമെടുത്തായിരിക്കും അവള്‍
തീരുമാനമെടുക്കുന്നത്. എല്ലാ വശങ്ങളും പരിശോധിച്ച് നന്നായി ആലോചിച്ച് മാത്രമേ ചാരുലത തീരുമാനം കൈക്കൊളളാറുള്ളൂ.ഞങ്ങള്‍ക്കിടയിലെ ഈ വൈരുദ്ധ്യം ജീവിതത്തില്‍ പല സമയത്തും
ഏറെ സഹായിക്കുകയും ചെയ്യാറുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications