Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യയെ ഇന്ത്യ ഇറക്കരുത്! കളിപ്പിച്ചാല്‍ പണി പാളും, മൂന്ന് കാരണങ്ങള്‍

surya

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യയും ഓസ്‌ട്രേലിയയും ഈയാഴ്ച ടെസ്റ്റ് പരമ്പരയില്‍ കൊമ്പുകോര്‍ക്കുകയാണ്. വ്യാഴാഴ്ചയാണ് നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തിനു തുടക്കമാവുന്നത്. യുവ മധ്യനിരതാരം ശ്രേയസ് അയ്യരില്ലാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റിനു കച്ചമുറുക്കുന്നത്. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനാല്‍ താരത്തിനു ഈ മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു.

ശ്രേയസിനു പകരം അഞ്ചാം നമ്പറില്‍ ആരെ ഇറക്കുമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന ചോദ്യം. ടി20യിലെ ലോക ഒന്നാം നമ്പറും 360 ഡിഗ്രി ബാറ്ററുമായ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പകരക്കാരനായി കളിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ടി20, ഏകദിനം എന്നിവയില്‍ താരം ഇതിനകം കളിച്ചു കഴിഞ്ഞെങ്കിലും ടെസ്റ്റില്‍ അരങ്ങേറിയിട്ടില്ല.

എന്നാല്‍ ശ്രേയസിനു പകരം സൂര്യയെ ഇന്ത്യ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കാതിരിക്കുന്നതായിരിക്കും നല്ലത്. ഇതിനുളള മൂന്നു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ടെസ്റ്റില്‍ അനുഭവസമ്പത്തില്ല

ടെസ്റ്റില്‍ അനുഭവസമ്പത്തില്ല

ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരയെന്നത് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ടെസ്റ്റ് പരമ്പരകളിലൊന്നാണ്. പ്രശസ്തമായ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസ് ടെസ്റ്റ് പരമ്പര പോലെ ലോകം മുഴുവന്‍ ആകാംക്ഷയോടെയാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായി കാത്തിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഏതൊരു താരത്തെ സംബന്ധിച്ചും വലിയ സമ്മര്‍ദ്ദമായിരിക്കും ഈ പരമ്പരയിലുണ്ടാവുക. ടെസ്റ്റ് ക്രിക്കറ്റില്‍ ഒട്ടും തന്നെ അനുഭവസമ്പത്തില്ലാത്ത സൂര്യകുമാര്‍ യാദവിനെ ഇത്രയും നിര്‍ണായകമായ ഒരു പരമ്പരയില്‍ കളിപ്പിച്ചാല്‍ അതു പ്രതീക്ഷിച്ച ഫലം നല്‍കാന്‍ സാധ്യതയില്ല.

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യക്കു ഈ പരമ്പര നേടിയേ തീരൂ. അതുകൊണ്ടു തന്നെ സൂര്യയെപ്പോലെയൊരു പുതുമുഖത്തെ വച്ച് ടെസ്റ്റില്‍ ഇന്ത്യ പരീക്ഷണം നടത്തുന്നത് അബദ്ധമായേക്കും.

ടി20യില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ റെഡ് ബോള്‍ ക്രിക്കറ്റുമായി താരത്തിനു പൊരുത്തപ്പെടാന്‍ സാധിക്കുമോയെന്ന കാര്യവും സംശയമാണ്.

Also Read: ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും

ഫസ്റ്റ് ക്ലാസിലെ പ്രകടനം

ഫസ്റ്റ് ക്ലാസിലെ പ്രകടനം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മോശം പ്രകടനമാണ് സൂര്യകുമാര്‍ യാദവിനു തിരിച്ചടിയാവുന്ന രണ്ടാമത്തെ ഘടകം. മുംബൈയ്ക്കായി 79 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലാണ് താരം ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 44.75 ശരാശരിയില്‍ 14 സെഞ്ച്വറികളും 28 ഫിഫ്റ്റികളുമടക്കം 5549 റണ്‍സേ നേടിയിട്ടുള്ളൂ.

ഇന്നിങ്‌സുകള്‍ വലിയ സ്‌കോറുകളാക്കി മാറ്റുന്നതില്‍ സൂര്യ മിടുക്കനല്ല. ഈ ഫോര്‍മാറ്റില്‍ ഏറ്റവുമധികം ആവശ്യമുള്ള ക്ഷമ കുറവാണന്നതും താരത്തിന്റെ പോരായ്മയാണ്. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥിരാംഗങ്ങളായ ഭൂരിഭാഗം പേരുടെയും ബാറ്റിങ് ശരാശരി 50ന് മുകളിലാണ്.

മാത്രമല്ല സര്‍ഫ്രാസ് ഖാനെപ്പോലെ ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡുള്ള പലരും അവസരം ലഭിക്കാതെ പുറത്തിരിക്കുകയുമാണ്.

Also Read: IPL 2023: സഞ്ജുവൊരുക്കിയ മാസ്റ്റര്‍ പ്ലാന്‍! ആദ്യ ചോദ്യം വൈറല്‍, ഹോള്‍ഡറെ റോയല്‍സ് റാഞ്ചി

മെച്ചപ്പെട്ട ഓപ്ഷനുകളുണ്ട്

മെച്ചപ്പെട്ട ഓപ്ഷനുകളുണ്ട്

സൂര്യകുമാര്‍ യാദവിനേക്കാള്‍ മികച്ച ഓപ്ഷനുകള്‍ നിലവില്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നതാണ് മൂന്നാമത്തെ കാരണം. യുവ താരം ശുഭ്മാന്‍ ഗില്‍ തീര്‍ച്ചയായും ശ്രേയസ് അയ്യരുടെ അഭാവം നികത്താന്‍ കഴിയുന്ന താരമാണ്.

കരിയര്‍ ബെസ്റ്റ് ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന അദ്ദേഹം തീര്‍ച്ചയായും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നു.ടെസ്റ്റില്‍ ഇതിനകം കളിച്ചുകഴിഞ്ഞ ഗില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

സ്പിന്‍ ബൗളിങിനെതിരേ സൂര്യ അത്ര മികച്ച ബാറ്ററല്ല. ഗില്ലാവട്ടെ സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി കളിക്കുന്ന താരവുമാണ്. അഞ്ചാം നമ്പറില്‍ നേരത്തേ കളിച്ചിട്ടില്ലെങ്കിലം ഗില്ലിനു ഈ സ്ഥാനത്തും തിളങ്ങാനുള്ള ശേഷിയുണ്ട്. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയോടൊപ്പം ഗില്ലിനെ ഇന്ത്യ ഓപ്പണ്‍ ചെയ്യിക്കുകയാണെങ്കില്‍ അഞ്ചാം നമ്പര്‍ കെഎല്‍ രാഹുലിനു നല്‍കാവുന്നതാണ്.

Story first published: Monday, February 6, 2023, 16:47 [IST]
Other articles published on Feb 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+