IPL 2023: സഞ്ജുവൊരുക്കിയ മാസ്റ്റര്‍ പ്ലാന്‍! ആദ്യ ചോദ്യം വൈറല്‍, ഹോള്‍ഡറെ റോയല്‍സ് റാഞ്ചി

വെസ്റ്റ് ഇന്‍ഡീസിന്റ സീം ബൗളിങ് ഓള്‍റൗണ്ടറും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ ജേസണ്‍ ഹോള്‍ഡര്‍ അടുത്ത ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. കൊച്ചിയില്‍ നടന്ന മിനി താരലേലത്തിലായിരുന്നു 5.75 കോടി രൂപയ്ക്കു ഹോള്‍ഡറെ റോയല്‍സ് സ്വന്തമാക്കിയത്.
യഥാര്‍ഥത്തില്‍ ഹോള്‍ഡര്‍ക്കു വേണ്ടി ആറു കോടിയോളം രൂപ മുടക്കാന്‍ റോയല്‍സിനെ പ്രേരിപ്പിച്ചത് നായകന്‍ സഞ്ജു സാംസണിന്റെ നിര്‍ദേശമാണ്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് റോയര്‍സ് ഹോള്‍ഡറെ ടീമിലേക്കു കൊണ്ടുവന്നത്. ഓക്ഷന്‍ സ്‌റ്റോറിയെന്ന പേരില്‍ റോയല്‍സ് പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.

തീര്‍ച്ചയായും ഈ ഫോര്‍മാറ്റില്‍ ഏതു ടീമിനും മുതല്‍ക്കൂട്ടായി മാറുന്ന താരമാണ് ഹോള്‍ഡര്‍ എന്നതില്‍ സംശയമില്ല. അത്രയേറെ അനുഭവസമ്പത്ത് വിന്‍ഡീസ് മുന്‍ നായകന്‍ കൂടിയായ അദ്ദേഹത്തിനുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ഹോള്‍ഡര്‍ നേരത്തേ കാഴ്ചവച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ റോയല്‍സില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കും. പ്രത്യേകിച്ചും ലോവര്‍ ഓര്‍ഡറില്‍ അവര്‍ക്കു മല്‍സരപരിചയമുള്ള കളിക്കാര്‍ അധികമില്ല. ഇവിടെയാണ് ഹോള്‍ഡറുടെ വരവ് ഗുണം ചെയ്യുക.
കഴിഞ്ഞ സീസണില്‍ കൈയെത്തുംദൂരത്ത് എത്തിയ ശേഷം വഴുതിപ്പോയ ഐപിഎല്‍ കിരീടം വരാനിരിക്കുന്ന സീസണില്‍ വരുതിയിലാക്കാമെന്ന ശുഭപ്രതീക്ഷയിലാണ് സഞ്ജു. 2022ലെ ഐപിഎല്ലിന്റെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു റോയല്‍സ് പരാജയപ്പെടുകയായിരുന്നു. ഹോള്‍ഡറെ റോയല്‍സ് ടീമിലേക്കു കൊണ്ടു വന്നതില്‍ സഞ്ജുവിനുള്ള പങ്കിനെക്കുറിച്ചറിയാം.

ആരാണ് മികച്ച ബൗളര്‍?
രാജസ്ഥാന്‍ റോയല്‍സ് സിഇഒ ജെയ്ക്ക് ലഷ് മക്രമാണ് ലേലത്തിനു മുന്നോടിയായി സഞ്ജു സാംസണിനെ ഫോണില്‍ വിളിച്ച് അഭിപ്രായം തേടിയത്. സഞ്ജുവുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും റോയല്‍സ് തങ്ങളുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഞങ്ങളുടെ പ്രധാനപ്പെട്ട ചര്‍ച്ചകളിലൊന്ന് ലേലത്തിലെ ഏറ്റവും മികച്ച പേസര്‍ ആരാണെന്ന കാര്യത്തിലാണ്. സഞ്ജുവിന് ഇതേക്കുറിച്ച് എന്തെങ്കിലും കാഴ്ച്ചപാടുകളുണ്ടോ? ഹോള്‍ഡര്‍, റിച്ചാര്‍ഡ്‌സന്‍, മില്‍നെ, മെറെഡിത്ത്, ചമീര, സാംസ് എന്നിവരെല്ലാം ലേലത്തിലുണ്ട്. ഇവരില്‍ ആരുടെയെങ്കിലും ഭാഗത്തേക്കു നിങ്ങള്‍ക്കു പ്രത്യേകം ചായ്‌വുണ്ടോയെന്നാണ് സഞ്ജുവിനോടു ജെയ്ക്ക് ലഷ് ഫോണിലൂടെ ചോദിച്ചത്.
Also Read:ഹാര്‍ദിക് പൊളിയല്ലേ? രോഹിത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് തകര്‍ന്നു! ധോണിയും പിന്നില്‍

സഞ്ജുവിന്റെ മറുപടി
ജെയ്ക്ക് ലഷ് പറഞ്ഞ പേസര്‍മാരില്‍ ജേസണ്‍ ഹോള്‍ഡറുടെ കാര്യത്തിലാണ് സഞ്ജു സാംസണ്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. നമ്മുടെ ടീമിന്റെ ആവശ്യകതയനുസരിച്ച് എനിക്ക് ഒരു കാര്യം അറിയണം. ഡെത്ത് ഓവറുകളില്‍ ഹോള്‍ഡര്‍ എത്ര മാത്രം മിടുക്കനാണ്? എന്നായിരുന്നു സഞ്ജുവിന്റെ മറുചോദ്യം.
പിന്നാലെ ടീമിന്റെ സ്റ്റാറ്റിസ്റ്റിഷ്യനായ കൃഷ്ണന്‍ നിങ്ങള്‍ക്കു ഹോള്‍ഡറുടെ പ്രകടനത്തെക്കുറിച്ചുള്ള കണക്കുകള്‍ നല്‍കുമെന്ന് ലഷ്പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്ന് ഫോണ്‍ അദ്ദേഹത്തിനു കൈമാറി.
ഐപിഎല്ലില്‍ അവസാനത്തെ മൂന്നോവറുകളില്‍ ഹോള്‍ഡറുടെ ഇക്കോണമി റേറ്റ് ഒരോവറില്‍ 9.1-9.2 റണ്‍സാണ്. അദ്ദേഹത്തെക്കുറിച്ച് താല്‍പ്പര്യമുണര്‍ത്തുന്ന ഒരു കാര്യം ഇടംകൈയന്മാരേക്കാള്‍ വലംകൈയന്‍ ബാററ്റര്‍മാര്‍ക്കെതിരേയാണ് കൂടുതല്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളത് എന്നാണെന്നും സഞ്ജുവിനോടു കൃഷ്ണന്‍ ഫോണില്‍ പറയുന്നതായി കാണാം.

ഹാരി ബ്രൂക്കിനെ നോട്ടമിട്ടു
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനെ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കു കൊണ്ടു വരാന്‍ വളരെയധികം താല്‍പ്പര്യമുണ്ടെന്നും സഞ്ജു സാംസണിനോടു ജെയ്ക്ക്ലഷ് ഫോണിലൂടെ പറയുന്നുണ്ട്. ഇതേക്കുറിച്ച് അദ്ദഹത്തിന്റെ അഭിപ്രായം ആരായുകയും ചെയ്തു.
നമുക്കു വേണ്ടി ബാറ്റിങില്‍ ബ്രൂക്കിനെയും ഉള്‍പ്പെടുത്താന്‍ പ്ലാനുണ്ടോയെന്നും നാലാം നമ്പറിലാണോ ഇതെന്നുമെല്ലാം സഞ്ജു ഫോണിലൂടെ തിരിച്ചു ചോദിക്കുന്നതായി കേള്‍ക്കാം. അപ്പോള്‍ നാലാം നമ്പറിലല്ല ലോവര്‍ ഓര്‍ഡറിലാണ് ബ്രൂക്കിനെ കണ്ടു വച്ചിരിക്കുന്നതെന്നും ലഷിനൊപ്പമിരിക്കുന്നയാള്‍ മറുപടി നല്‍കുന്നുണ്ട്.
അതേസമയം, ബ്രൂക്കിനെ സ്വന്തമാക്കാനുള്ള റോയല്‍സിന്റെ നീക്കം പാളുകയായിരുന്നു. ലേലത്തില്‍ വലിയ ഡിമാന്റാണ് താരത്തിനുണ്ടായത്. ബ്രൂക്കിനായി റോയല്‍സ് ശ്രമിച്ചു നോക്കിയങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിടാന്‍ ഭാവമില്ലായിരുന്നു. ഒടുവില്‍ 13.25 കോടിയെന്ന വന്‍ തുകയ്ക്കു ബ്രൂക്കിനെ ഹൈദരാബാദ് കൈക്കലാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications