ഇന്ത്യയുടെ മിസ്റ്റര്‍ 360, സൂര്യയെ സൂപ്പറാക്കിയത് ഈ കാര്യങ്ങള്‍! അറിയാം

ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂപ്പര്‍ താരങ്ങള്‍ക്കു ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ലെന്ന് ചരിത്രം നോക്കിയാല്‍ നമുക്കു മനസ്സിലാവും. കപില്‍ ദേവും സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും എംഎസ് ധോണിയും യുവരാജ് സിങും ഇപ്പോള്‍ വിരാട് കോലിയും രോഹിത് ശര്‍മയുമടക്കം സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിര തന്നെ കാണാം. ഇക്കൂട്ടത്തിലേക്കു പുതിയൊരു പേര് കൂടി അടുത്തിടെ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്- സൂര്യകുമാര്‍ യാദവ്.
സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ ഇന്ത്യന്‍ പതിപ്പെന്നാണ് ആരാധകര്‍ സൂര്യയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നും അദ്ദേഹത്തിനു പേര് വീണുകഴിഞ്ഞു. എബിഡിയെപ്പോലെ ക്രീസില്‍ നിന്നിടത്തു നിന്നു ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും അനായാസം ഷോട്ടുകളുതിര്‍ക്കാനുള്ള കഴിവാണ് സൂര്യയെ സ്‌പെഷ്യലാക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരമൊരു കഴിവുള്ള ബാറ്റര്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലെന്നു കാണാം.
2021ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സൂര്യ വളരെ വേഗത്തിലാണ് ലോകം കീഴടക്കിയത്. കഴിഞ്ഞ വര്‍ഷം ടി20യില്‍ ആയിരത്തിനു മുകളില്‍ വാരിക്കൂട്ടിയതോടെ അദ്ദേഹം ഐസിസി റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്ററായി മാറുകയും ചെയ്തു. മാത്രമല്ല 2022ലെ ഐസിസിയുടെ ടി20 പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം തേടിയെത്തിയതും സൂര്യയെയായിരുന്നു. എന്താണ് അദ്ദേഹത്തെ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയ സ്റ്റാറാക്കി തീര്‍ത്തത്? പരിശോധിക്കാം.

കഠിന പ്രയത്‌നം
ഒരു ദിവസം കൊണ്ട് താരപദവിയിലേക്കുയര്‍ന്ന ക്രിക്കറ്ററല്ല സൂര്യകുമാര്‍ യാദവ്. വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് അദ്ദേഹത്തെ ഇപ്പോള്‍ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുന്നത്. സ്വന്തം കഴിവിലുള്ള അകമഴിഞ്ഞ വിശ്വാസവും ഒപ്പം നിരന്തരമുള്ള പരിശീലനവുമാണ് സൂര്യയെ ഇത്രയും മൂര്‍ച്ചയുള്ള ബാറ്ററാക്കി മാറ്റിയെടുത്തത്.
തന്റെ ബാറ്റിങ് മെച്ചപ്പെടുത്താനും പിഴവുകള്‍ തിരുത്താനും എത്ര വേണമെങ്കിലും നെറ്റ്‌സില്‍ പരിശീലനം നടത്താന്‍ അദ്ദേഹത്തിനു മടിയില്ല. സൂര്യ ഒരു മല്‍സരത്തില്‍ കളിക്കുന്ന പല വണ്ടര്‍ ഷോട്ടുകളും ഈ തരത്തില്‍ നെറ്റ്‌സില്‍ നിരന്തരം പരീക്ഷിച്ച് പെര്‍ഫെക്ടാക്കിയെടുത്തതാണ്. താരത്തിന്റെ ഒരു വിജയരഹസ്യവും ഇതാണ്.
Also Read: IND vs AUS: ജഡ്ഡുവെന്ന് കേട്ടാല്‍ ഓസീസിന് മുട്ടിടിക്കും! വെറുതെയല്ല, ഇതാണ് കാരണം

ക്രീസിലെ മൂവ്‌മെന്റ്
ഭൂരിഭാഗം ബാറ്റര്‍മാരെയും പോലെ ക്രീസില്‍ 'അടങ്ങി നിന്ന്' ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളല്ല സൂര്യകുമാര്‍ യാദവ്. ക്രീസിലെത്തിയാല്‍ അവിടെ മുഴുവന്‍ നിറഞ്ഞു നിന്നു തലങ്ങും വിലങ്ങും ഷോട്ടുകള്‍ കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.
ക്രീസിലെ ഈ മൂവ്‌മെന്റാണ് സൂര്യയെ ഈ തരത്തില്‍ അനായാസം ഷോട്ടുകള്‍ കളിക്കാന്‍ സഹായിക്കുന്നത്. ഓരോ ബോള്‍ നേരിടുമ്പോഴും അദ്ദേഹം വ്യത്യസ്ത പൊസിഷനിലായിരിക്കും കാണപ്പെടുക. ചിലപ്പോള്‍ ക്രീസിനു പുറത്തേക്കും ചിലപ്പോള്‍ ഓഫ് സ്റ്റംപിന് പുറത്തേക്കുമെല്ലാം നിന്ന് സൂര്യ ഷോട്ടുകള്‍ പായിക്കാറുണ്ട്.
ഈ കാരണത്താല്‍ തന്നെ സൂര്യയെ പിടിച്ചുകെട്ടുക ബൗളര്‍മാര്‍ക്കു ദുഷ്‌കരമാണ്. കാരണം ഏതു ആംഗിളില്‍ ബൗള്‍ ചെയ്താലും അവിടേക്കു കയറിനിന്ന് അദ്ദേഹം ഫോറും സിക്‌സറുമെല്ലാമടിക്കും. ഇതു കാരണം ബൗളര്‍മാരുടെ പ്ലാനിങും ഫ്‌ളോപ്പായി മാറുന്നു. ഇനി ബൗണ്‍സര്‍ പരീക്ഷിച്ചാല്‍ അതിനെ പുള്‍ ഷോട്ടിലൂടെ സൂര്യ സിക്‌സറിലേക്കും പായിക്കും.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

ഫിയര്‍ലെസ് ബാറ്റിങ്
നിര്‍ഭയനായ ക്രിക്കറ്ററാണ് സൂര്യകുമാര്‍ യാദവ്. ക്രീസിലെത്തിയാല്‍ റിസ്‌കുകളെടുക്കാന്‍ അദ്ദേഹം ഒരിക്കലും പേടിക്കാറില്ല. ടി20യില്‍ അരങ്ങേറ്റത്തിലെ ആദ്യ ബോള്‍ തന്നെ സിക്‌സറടിച്ചുകൊണ്ട് സൂര്യ തുടങ്ങിയത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.
പിച്ചോ, ബൗളറോയൊന്നും അദ്ദേഹം കാര്യമാക്കാറില്ല. തനിക്ക് ഷോട്ട് പായിക്കാന്‍ പാകത്തിലാണ് ബോള്‍ വന്നതെങ്കില്‍ സൂര്യ അടിച്ചിരിക്കും. അതാണ് അദ്ദേഹത്തിന്റെ രീതി.
നേരത്തേ ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റര്‍ വീരേന്ദര്‍ സെവാഗും ഇതേ ശൈലി പിന്തുടര്‍ന്ന താരമാണ്. ഇപ്പോള്‍ സൂര്യയും ഈ ശൈലിയിലൂടെ ഇന്ത്യയുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ രസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications