IND vs AUS: ജഡ്ഡുവെന്ന് കേട്ടാല്‍ ഓസീസിന് മുട്ടിടിക്കും! വെറുതെയല്ല, ഇതാണ് കാരണം

ഇന്ത്യക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ഉറക്കം കെടുത്തുന്നയാള്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ജഡ്ഡുവിന്റെ കറങ്ങിത്തിരിയുന്ന ബോളുകള്‍ക്കു മുന്നില്‍ വട്ടം കറങ്ങി വീഴാതിരുന്നെങ്കില്‍ മാത്രമേ കംഗാരുപ്പയ്ക്കു പ്രതീക്ഷിക്കാന്‍ വകയുള്ളൂ.
ഏകദേശം അഞ്ചു മാസത്തോളം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന ശേഷമാണ് ടെസ്റ്റ് പരമ്പരയിലൂടെ താരം മല്‍സരരംഗത്തേക്കു മടങ്ങിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലായിരുന്നു ജഡേജയെ അവസാനമായി മല്‍സര രംഗത്തു കണ്ടത്. ഈ ടൂര്‍ണമെന്റിനിടെയാണ് അദ്ദേഹത്തിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ ജഡേജയ്ക്കു ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പുള്‍പ്പെടെ നഷ്ടമാവുകയും ചെയ്തിരുന്നു.
ഫിറ്റ്‌നസ് വീണ്ടെടുത്തതിനു ശേഷം രഞ്ജി ട്രോഫിയില്‍ ഒരു മല്‍സരം കളിച്ചാണ് ജഡേജ മാച്ച് ഫിറ്റ്‌നസ് നേടിയെടുത്തത്. ഈ മല്‍സരത്തില്‍ മികച്ച പ്രകടനവും നടത്തിയിരുന്നു. സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റുകളില്‍ ജഡേജ എന്തുകൊണ്ടാണ് ഓസ്‌ട്രേലിയയെ ഭയപ്പെടുത്തുന്നതെന്നു പരിശോധിക്കാം.

ഗംഭീര പ്രകടനം
ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റുകളില്‍ രവീന്ദ്ര ജഡേജയുടെ ഗംഭീര പ്രകടനം തന്നെയാണ് അവരുടെ ആശങ്കയുടെ കാരണം. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇതുവരെ എട്ടു ടെസ്റ്റുകളാണ് ഓസീസിനെതിരേ ജഡേജ നാട്ടില്‍ കളിച്ചിട്ടുള്ളത്.
ഇവയില്‍ നിന്നും കൊയ്ത് കൂട്ടിയതാവട്ടെ 49 വിക്കറ്റുകളുമാണ്. 18.02 ആണ് ബൗളിങിലെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 49.7ഉം ആണ്. മൂന്നു തവണ അദ്ദേഹം അഞ്ചു വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു.
Also Read: IND vs AUS: സൂര്യയെ ഇന്ത്യ ഇറക്കരുത്! കളിപ്പിച്ചാല്‍ പണി പാളും, മൂന്ന് കാരണങ്ങള്‍

അവസാനത്തെ ആറ് ഇന്നിങ്‌സുകള്‍
നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരേ വസാനത്തെ ആറു ടെസ്റ്റ് ഇന്നിങ്‌സുകളെടുത്താല്‍ രണ്ടു തവണയാണ് രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തതെന്നു കാണാന്‍ സാധിക്കും.
മാത്രമല്ല ഇവയില്‍ രണ്ടെണ്ണത്തിലൊഴികെ ബാക്കിയെല്ലാത്തിലും മൂന്നോ, അതിനു മുകളിലോ വിക്കറ്റുകളും ജഡേജ പിഴുതിട്ടുണ്ട്. 24 റണ്‍സിന് മൂന്നു വിക്കറ്റ്, 57 റണ്‍സിന് ഒരു വിക്കറ്റ്, 54 റണ്‍സിന് നാലു വിക്കറ്റ്, 124 റണ്‍സിന് അഞ്ചു വിക്കറ്റ്, മൂന്നു റണ്‍സിന് ഒരു വിക്കറ്റ്, 63 റണ്‍സിന് ആറു വിക്കറ്റ് എന്നിങ്ങനെയാണ് ജഡേജയുടെ പ്രകടനങ്ങള്‍.
Also Read: മാസ് 'ഡയലോഗ്', ഒപ്പം വീഡിയോയും, സഞ്ജുവിനെ ഇനി കാണുക ഐപിഎല്ലിലോ?

ജഡ്ഡുവും അശ്വിനും
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ സ്പിന്‍ ബൗങിങിലെ തുറുപ്പുചീട്ടുകള്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ്. 2016-17ലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും വിക്കറ്റുകളെടുത്തത് ജഡേജയായിരുന്നു. നാലു ടെസ്റ്റുകളില്‍ നിന്നും 25 വിക്കറ്റുകളായിരുന്നു അന്നു അദ്ദേഹം കൊയ്തത്.
2012-13ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാവട്ടെ കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍ അശ്വിനുമായിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നും 29 വിക്കറ്റുകള്‍ അദ്ദേഹം അന്നു പോക്കറ്റിലാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications