മാസ് 'ഡയലോഗ്', ഒപ്പം വീഡിയോയും, സഞ്ജുവിനെ ഇനി കാണുക ഐപിഎല്ലിലോ?

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര അടുത്ത മാസം നടക്കാനിരിക്കെ താന്‍ തയ്യാറാണെന്നു സെലക്ടര്‍മാരെ ഓര്‍മപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. നേരത്തേ പരിക്കുകാരണം താരത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും താന്‍ പൂര്‍ണ സജ്ജനാണെന്നും പുതിയ വീഡിയോ പങ്കുവച്ച് കൊണ്ട് സഞ്ജു അറിയിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം പങ്കുവച്ച വീഡിയോ വളരെ പെട്ടെന്നു തന്നെ ആരാധകര്‍ക്കിടയില്‍ വൈറലാവുകയും ചെയ്തു. ഗ്രൗണ്ടില്‍ കഠിനമായി പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന സഞ്ജുവിനെ ഈ വീഡിയോയില്‍ നമുക്കു കാണാം. റണ്ണിങ് ഡ്രില്‍സും പുഷ് അപ്പുകളുമെല്ലാം താരം ഈ വീഡിയോയില്‍ ചെയ്യുന്നുണ്ട്.
ഈ വര്‍ഷം ഇന്ത്യക്കായി ഒരേയൊരു മല്‍സരം മാത്രമേ സഞ്ജുവിന് കളിക്കാന്‍ ഭാഗ്യമുണ്ടായുള്ളൂ. കഴിഞ്ഞ മാസം ശ്രീലങ്കയുമായി നടന്ന ടി20 പരമ്പരയിലെ ആദ്യ മല്‍സരമായിരുന്നു ഇത്. എന്നാല്‍ ആദ്യ കളിക്കിടെ അദ്ദേഹത്തിന്റെ കാല്‍മുട്ടിനു പരിക്കേല്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നും പിന്‍മാറേണ്ടി വരികയുമായിരുന്നു.

സഞ്ജുവിന്റെ വീഡിയോ
കിടിലനൊരു ഡയലോഗ് തലക്കെട്ടായി നല്‍കിയാണ് സഞ്ജു സാംസണ്‍ പരിശീലനത്തിലേര്‍പ്പെട്ട പുതിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വസ്തുത വിശ്വസിക്കുന്നതിനേക്കാള്‍ എളപ്പമാണ് ആയിരം തവണ കേട്ടിട്ടുള്ള ഒരു നുണ വിശ്വസിക്കുന്നത് എന്നായിരുന്നു വീഡിയോക്കു താഴെ സഞ്ജു കുറിച്ചത്.
Also Read: ഉമ്രാന്‍ വലിയ സംഭവമല്ല! അക്തറിന്റെ റെക്കോര്‍ഡും തകര്‍ക്കില്ല, തുറന്നടിച്ച് മുന്‍ താരം
സഞ്ജു സാംസണ്‍ പങ്കുവച്ച വീഡിയോ കാണാം

തിരിച്ചുവരവ് റോയല്‍സിനൊപ്പം?
പരിക്കില്‍ നിന്നും മോചിതനായി സഞ്ജു സാംസണിന്റെ തിരിച്ചുവരവ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാവുമോയെന്ന സൂചന കൂടിയാണ് ഈ വീഡിയോ നല്‍കുന്നത്.
കാരണം റോയല്‍സ് ടീമിന്റെ പെര്‍ഫോമന്‍സ് സ്‌പെഷ്യലിസ്റ്റായ എടി രാജാമണി പ്രഭുവിന്റെ മേല്‍നോട്ടത്തിലാണ് താരം പരിശീലനം നടത്തുന്നതെന്നു വീഡിയോയില്‍ വ്യക്തമാണ്. സഞ്ജുവിനെക്കൂടാതെ പ്രഭുവും ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ഐപിഎല്ലിനു മുമ്പ് ഇന്ത്യക്കു ഒരേയൊരു വൈറ്റ് ബോള്‍ പരമ്പര മാത്രമേയുള്ളൂ. ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയാണിത്. എന്നാല്‍ കെഎല്‍ രാഹുല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഇഷാന്‍ കിഷന്‍ ബാക്കപ്പുമായതിനാല്‍ സഞ്ജുവിനെ ഈ പരമ്പരയില്‍ പരിഗണിക്കാന്‍ സാധ്യത തീരെ കുറവാണ്. രണ്ടിലൊരാള്‍ക്കു ഇന്ത്യ വിശ്രമം നല്‍കുകയാണെങ്കില്‍ മാത്രമേ അദ്ദേഹത്തിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.
Also Read: ആസ്തിയില്‍ രാഹുലിനെ കടത്തി വെട്ടുമോ സഞ്ജു? കണക്കുകള്‍ പറയുന്നത് ഇങ്ങനെ...

ഐപിഎല്ലില്‍ തിളങ്ങണം
ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ വന്നാല്‍ സഞ്ജു സാംസണിന്റെ കച്ചിത്തുരുമ്പ് ഐപിഎല്ലായിരിക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയായ അദ്ദേഹത്തിന് ബാറ്റിങില്‍ തിളങ്ങാനായാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ തിരികെയെത്താം.
കഴിഞ്ഞ സീസിണില്‍ സഞ്ജുവിന് കീഴില്‍ റോയല്‍സ് ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. 2008ലെ പ്രഥമ സീസണിനു ശേഷം റോയല്‍സിന് ആദ്യമായി ഫൈനലിലെത്താന്‍ കഴിഞ്ഞ വര്‍ഷമായിരുന്നു. പക്ഷെ ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സിനോടു റോയല്‍സ് തോല്‍ക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications