സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചുകൊണ്ടിരിക്കുകയാണ് മധ്യനിര ബാറ്ററും മറുനാടന്‍ മലയാളിയുമായ ശ്രേയസ് അയ്യര്‍. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ മുംബൈയില്‍ നിന്നുള്ള താരം അവിഭാജ്യ ഘടകമായിക്കഴിഞ്ഞു. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ മതിയായ സ്‌ട്രൈക്ക് റേറ്റില്ലെന് കാരണത്താല്‍ ശ്രേയസിന് സ്ഥിരം സ്ഥാനമില്ല. എങ്കിലും വൈകാതെ ടി20യിലും താരത്തിനു ടീമിലെ നിര്‍ണായക താരമായി മാറാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങളിലൂടെയാണ് ശ്രേയസ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഇതു താരത്തിനു ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കും വഴി തുറന്നു. പിന്നീട് ടീമിന്റെ നായകസ്ഥാനത്തേക്കും ശ്രേയസ് പ്രൊമോട്ട് ചെയ്യപ്പെട്ടിരുന്നു. ഡിസി വിട്ട ശേഷം കഴിഞ്ഞ സീസണ്‍ മുതല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനെ നയിത്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
നിലവില്‍ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള കളിക്കാരില്‍ ഒരാളും കൂടിയാണ് ശ്രേയസ്. ഇതു അദ്ദേഹത്തെ ഫീല്‍ഡിങില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യാറുണ്ട്. എന്താണ് ശ്രേയസിന്റെ ഇത്രയും മികച്ച ഫിറ്റ്‌നസിന്റെ രഹസ്യം? താരത്തിന്റെ ആഹാരക്രമത്തെക്കുറിച്ചും വര്‍ക്കൗട്ടിനെക്കുറിച്ചുമെല്ലാം വിശദമായി അറിയം.

വര്‍ക്കൗട്ട് പ്ലാന്‍
ഫിറ്റ്‌നസ് നിലവാരം ഏറ്റവും മികച്ച നിലയിലേക്കു ഉയര്‍ത്തുന്നതിനായി എല്ലായ്‌പ്പോഴും കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുന്ന ക്രിക്കറ്ററാണ് ശ്രേയസ് അയ്യര്‍. ജിമ്മില്‍ ഒരുപാട് സമയം താരം ഇതിനു വേണ്ടി ചെലവഴിക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനു മുമ്പു തന്നെ വളരെയധികം ഫിറ്റായിരുന്നു ശ്രേയസ്.
തുടര്‍ച്ചയായി ഉയര്‍ന്ന നിലവാരത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നതിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ താരം ശ്രമിക്കാറുണ്ട്. ഇതിനായി ശ്വസനം, സ്‌ട്രെച്ചിങ്, ധ്യാനം എന്നിവയിലൂടെയാണ് ശ്രേയസ് തന്റെ ദിവസമാരംഭിക്കുന്നത്.ഇതോടൊപ്പം തന്റെ പിറകുഭാഗം, ശരീരത്തിന്റെ താഴെ ഭാഗങ്ങളിലുള്ള പേശികള്‍ എന്നിവ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാനും ശ്രദ്ധിക്കാറുണ്ട്.
ഓട്ടം ശ്രേയസിന് ഏറെ ഇഷ്ടമുള്ള വ്യായാമാണ്. കാരണം ഇതു ഹൃദയത്തെ കൂടുതല്‍ ആരോഗ്യകരമായ അവസ്ഥയിലെത്തിക്കാന്‍ താരത്തെ സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്താനുള്ള പരിശീലനമാണ് ശ്രേയസ് തുടര്‍ന്നു ചെയ്യുന്നത്.
നീന്തലാണ് താരത്തിന്റെ മറ്റൊരു പ്രധാന ഹോബി. ഇതു ശരീരത്തെ മാത്രമല്ല മനസ്സിനെയും കൂടുതല്‍ ഫ്രഷാക്കാന്‍ ശ്രേയസിനെ സഹായിക്കുന്നു. ഇവയെക്കൂടാതെ ഇന്‍ഡോല്‍ സൈക്ലിങും താരം ചെയ്യാറുണ്ട്.
Also Read: IND vs AUS: സൂര്യയെ ഇന്ത്യ ഇറക്കരുത്! കളിപ്പിച്ചാല്‍ പണി പാളും, മൂന്ന് കാരണങ്ങള്‍

വര്‍ക്കൗട്ടിലെ വ്യായാമങ്ങള്‍
വര്‍ക്കൗട്ടില്‍ ശ്രേയസ് അയ്യര്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യായാമങ്ങള്‍ സ്പ്ലിറ്റ് സ്‌ക്വാറ്റ് ജംപ്‌സ്, പുഷ് അപ്പുകള്‍, ടക്ക് ജംപ്‌സ്, സൈഡ് ലഞ്ചസ്, സ്റ്റെപ്പിങ് അപ്പ്, മെഡിസിന്‍ ബോള്‍ വ്യായാമം, കാര്‍ഡിയോ എന്നിവയെല്ലാമാണ്.
Also Read: IPL 2023: റോയല്‍സില്‍ ആരു നേടും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്കാരം? സാധ്യത ഇവര്‍ക്ക്

ആഹാര ക്രമം
ശ്രേയസ് അയ്യര്‍ തന്റെ ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധ വച്ച് പുലര്‍ത്തുന്നയാളാണ്. താന്‍ എന്താണ് കഴിക്കുന്നതെന്നും എത്ര കഴിക്കുന്നത് എന്നുമെല്ലാം അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. മുംബൈക്കാര്‍ക്കു ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ വടാപാവിനെ ശ്രേയസ് ഇപ്പോള്‍ തന്റെ ആഹാര ശീലത്തില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്.
പഴങ്ങള്‍ തന്റെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രേയസ് എല്ലായ്‌പ്പോഴും ശ്രദ്ധിക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റിന് ഓംലെറ്റ് (മൂന്നു മുട്ടയുടെ വെള്ള, ഒരു മുട്ട മുഴുവന്‍), ചീര, കറുത്ത കുരുമുളക്, വെണ്ണ എന്നിവയെല്ലാം താരം ഉള്‍പ്പെടുത്താറുണ്ട്.
സാധാരണ ചായയേക്കാള്‍ ഗ്രീന്‍ ടീയാണ് ശ്രേയസിനു പ്രിയം. വത്തയ്ക്ക, പപ്പായ എന്നിവയും താരം കഴിക്കാറുണ്ട്. ലഞ്ചിന് ഗ്രില്‍ഡ് ചിക്കന്‍, ചെമ്പല്ലി, വെജിറ്റബിള്‍സ് എന്നിയാണ് ശ്രേയസ് കഴിക്കുന്നത്. രാത്രിയില്‍ കടല്‍ വിഭവങ്ങള്‍ തന്റെ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications