For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റോയല്‍സില്‍ ആരു നേടും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്കാരം? സാധ്യത ഇവര്‍ക്ക്

നിലവിലെ ഫൈനലിസ്റ്റുകളാണ് റോയല്‍സ്

sanju

ഐപിഎല്ലില്‍ കഴിഞ്ഞ തവണ കൈയെത്തുംദൂരത്തു വഴുതിപ്പോയ കിരീടം വരാനിരിക്കുന്ന സീസണില്‍ നേടിയെടുക്കാമെന്ന ശുഭപ്രതീക്ഷയിലാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. 2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിനു കീഴില്‍ ഐപിഎല്‍ കിരീടമുയര്‍ത്തിയ ശേഷം ഒരു ഫൈനല്‍ പോലുമില്ലാതെ വലയുകയായിരുന്നു റോയല്‍സ്. ഒടുവില്‍ കഴിഞ്ഞ തവണയാണ് സഞ്ജുവിലൂടെ അവര്‍ ഈ കാത്തിരിപ്പ് അവസാനിപ്പിച്ചത്.

പക്ഷെ വോണിന്റെ പിന്‍ഗാമിയായി റോയല്‍സിനൊപ്പം കിരീടം ഏറ്റുവാങ്ങാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ റോയല്‍സിനു പിഴയ്ക്കുകയായിരുന്നു. ചില പോരായ്മകള്‍ കഴിഞ്ഞ സീസണില്‍ അവര്‍ക്കുണ്ടായിരുന്നു. ഇവ പരിഹരിച്ചാണ് സഞ്ജുവും സംഘവും പുതിയ സീസണിനായി തയ്യാറെടുക്കുന്നത്.

കഴിഞ്ഞ മിനി താരലേലത്തില്‍ ചില മികച്ച കളിക്കാരെ സ്വന്തം കൂടാരത്തിലെത്തിക്കാന്‍ റോയല്‍സിനായിരുന്നു. ഇതോടെ 25 കളിക്കാരെന്ന ക്വാട്ട അവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ തങ്ങളോടൊപ്പമുണ്ടായിരുന്ന 16 പേരെയും റോയല്‍സ് പുതിയ സീസണില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന സീസണില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവാന്‍ സാധ്യതയുള്ള റോയല്‍സ് കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറാണ് ടൂര്‍ണമെന്റലെ മികച്ച താരമാവാന്‍ സാധ്യതയുള്ള രാജസ്ഥാന്‍ റോയല്‍സിലെ ഒരാള്‍. കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തിനായിരുന്നു.

17 മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളടക്കം 863 റണ്‍സ് വാരിക്കൂട്ടിയ ബട്‌ലര്‍ റോയല്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പുതിയ സീസണിലും റോയല്‍സിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ബാറ്റര്‍ തന്നെയായിരിക്കും അദ്ദേഹം.

Also Read: IND vs AUS: നേരത്തേ ഈ റെക്കോര്‍ഡിട്ടത് ഒരേയൊരു ടീം മാത്രം, അടുത്തത് ഇന്ത്യയോ?

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവാന്‍ സാധ്യതയുള്ള രാജസ്ഥാന്‍ റോയല്‍സിലെ രണ്ടാമത്തെ താരം. ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഭദ്രമാക്കാന്‍ പാടുപെടുന്ന അദ്ദേഹം റോയല്‍സിന്റെ നെടുംതൂണ്‍ കൂടിയാണ്.

റോയല്‍സിനായി ഓരോ സീസണിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സഞ്ജു അടുത്ത തവണയും ഇതാവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും. 17 മല്‍സരങ്ങളില്‍ നിന്നും കഴിഞ്ഞ തവണ 458 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

Also Read: ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും

28.63 ശരാശരിയില്‍ 146.79 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ സഞ്ജുവിന് കുറിക്കാനായുള്ളൂ. ഭൂരിഭാഗം ഇന്നിങ്‌സുകളിലും മികച്ച തുടക്കം ലഭിച്ചെങ്കിലും അവ മികച്ച സ്‌കോറുകളാക്കി മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനായില്ല. 55 റണ്‍സാണ് കഴിഞ്ഞ സീസണില്‍സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ സമയം അത്ര നല്ലതല്ലെങ്കിലും അടുത്ത ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഈ ക്ഷീണം തീര്‍ക്കാനാണ് സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ ശ്രമം. കഴിഞ്ഞ സീസണില്‍ റോയല്‍സ് ബൗളിങിലെ കുന്തമുനയായി താരം മാറിയിരുന്നു.

ഒരു ഹാട്രിക്കും ഫൈഫറുമടക്കം 27 വിക്കറ്റുകള്‍ കൊയ്ത ചഹല്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന്റെയും അവകാശിയായിരുന്നു.
അന്താരാഷ്ട്ര കരിയര്‍ തിരിച്ചുപിടിക്കാന്‍ ചഹലിന് അടുത്ത ഐപിഎല്ലില്‍ തിളങ്ങിയേ തീരൂ. കാരണം അദ്ദേഹത്തെ പിന്തള്ളി കുല്‍ദീപ് യാദവ് അടുത്തിടെ ഇന്ത്യന്‍ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

Story first published: Monday, February 6, 2023, 22:36 [IST]
Other articles published on Feb 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+