IND vs AUS: നേരത്തേ ഈ റെക്കോര്‍ഡിട്ടത് ഒരേയൊരു ടീം മാത്രം, അടുത്തത് ഇന്ത്യയോ?

വൈറ്റ് ബോള്‍ പരമ്പരകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യ ഇനി റെഡ് ബോള്‍ ക്രിക്കറ്റിലും തങ്ങളുടെ വിജയക്കുതിപ്പ് തുടരാന്‍ തയ്യാറെടുക്കുകയാണ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയുമായി നാലു ടെസ്റ്റുകളുടെ പരമ്പയ്ക്കു തയ്യാറെടുക്കുകയാണ് രോഹിത് ശര്‍മയും സംഘവും.
ഒമ്പതിനാണ് ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണിത്. മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച് ഒരു സെമി ഫൈനലിനു സമാനമാണ് ഈ പരമ്പര. കാരണം തുടരെ രണ്ടാം സീസണിലും ഫൈനലിലേക്കു ടിക്കറ്റെടുക്കണമെങ്കില്‍ ഇന്ത്യക്കു ഈ പരമ്പര വിജയിക്കേണ്ടതുണ്ട്.
ഈ പരമ്പരയില്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് ഇന്ത്യയെ കാത്തിരിക്കുകയാണ്. ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ മുമ്പ് ഒരു ടീമിനു മാത്രമേ ഈയൊരു അപൂര്‍വ്വ നേട്ടം കൈവരിക്കാനായിട്ടുള്ളൂ. ഇത് എന്താണെന്നു നമുക്കു പരിശോധിക്കാം.

എല്ലാ ഫോര്‍മാറ്റിലും നമ്പര്‍ 1
ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഒരേ സമയത്തു നമ്പര്‍ വണ്‍ ടീമായി മാറുകയെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവില്‍ ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ തലപ്പത്താണ് ഇന്ത്യ. ഇനി ടെസ്റ്റിലും കൂടി ഒന്നാമതെത്തി ലോക ക്രിക്കറ്റിലെ അനിഷേധ്യ ശക്തികളാവുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ചരിത്രമെടുത്താല്‍ നേരത്തേ ഒരേയൊരു ടീമിനു മാത്രമേ മൂന്നു ഫോര്‍മാറ്റുകളിലും ഒന്നാം റാങ്കിന് അവകാശികളാവാന്‍ കഴിഞ്ഞിട്ടുള്ളൂ. അതു സൗത്താഫ്രിക്കയാണ്. ഇനി ഇന്ത്യയും അവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടാമെന്നു സ്വപ്‌നം കാണുകയാണ്.
Also Read:ക്യാപ്റ്റനായപ്പോള്‍ സ്ഥിരം ഓപ്പണിങ് ബൗളര്‍, ഹാര്‍ദിക് ഇതു നിര്‍ത്തണം! അറിയാം

ഒന്നാം റാങ്കിലെത്താന്‍ എന്തു ചെയ്യണം?
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു ഒന്നാം നമ്പര്‍ പദവിയിലെത്താന്‍ എന്താണ് വേണ്ടതെന്നു പരിശോധിക്കാം. ഓസ്‌ട്രേലിയയുമായുളള ടെസ്റ്റ് പരമ്പരയില്‍ വിജയിക്കുകയാണ് ഇന്ത്യക്കു വേണ്ടത്. പരമ്പര നാലു വ്യത്യസ്ത മാര്‍ജിനുകളില്‍ ജയിച്ചാല്‍ ഇന്ത്യക്കു തലപ്പത്തേക്കു കയറാം.
ആദ്യ ഓപ്ഷന്‍ ടെസ്റ്റ് പരമ്പര 4-0ന് തൂത്തുവാരുകയെന്നതാണ്. മറ്റൊരു ഓപ്ഷന്‍ 3-1ന് പരമ്പര വിജയിക്കുകയാണ്. അടുത്ത രണ്ട് ഓപ്ഷനുകള്‍ ഒരു ടെസ്റ്റില്‍പ്പോലും ഓസീസിനെ ജയിക്കാന്‍ അനുവദിക്കാതെ 3-0 അല്ലെങ്കില്‍ 2-0 മാര്‍ജിനില്‍ പരമ്പര സ്വന്തമാക്കുക എന്നതുമാണ്.
Also Read: ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു

ഏകദിനത്തില്‍ അടുത്തിടെ നമ്പര്‍ വണ്‍
ടി20 ക്രിക്കറ്റില്‍ മാത്രമാണ് ഇന്ത്യന്‍ ടീം ഈ വര്‍ഷമാദ്യം വരെ ഒന്നാം നമ്പറിലുണ്ടായിരുന്നത്. ന്യൂസിലാന്‍ഡായിരുന്നു ഏകദിനത്തിലെ ഒന്നാംസ്ഥാനക്കാര്‍.എന്നാല്‍ ഈ വര്‍ഷമാദ്യം ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരി കിവികളുമായുള്ള അകലം ഇന്ത്യ കുറച്ചു.
ലങ്ക പോയതിനു ശേഷം ന്യൂസിലാന്‍ഡ് ടീം ഇന്ത്യയിലേക്കു വരികയായിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ കിവികളെുയും തൂത്തുവാരിയ ഇന്ത്യ ഒന്നാം റാങ്കും പിടിച്ചെടുക്കുകയായിരുന്നു.
ഇതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരായി ഇന്ത്യ മാറി. ഇപ്പോഴിതാ റെഡ് ബോളിലും ഒന്നാം റാങ്കിലെത്തി അപൂര്‍വ്വ റെക്കോര്‍ഡിടാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications