ക്യാപ്റ്റനായപ്പോള്‍ സ്ഥിരം ഓപ്പണിങ് ബൗളര്‍, ഹാര്‍ദിക് ഇതു നിര്‍ത്തണം! അറിയാം

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു വന്നതിനു ശേഷം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അടുത്തിടെയായി ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. ബൗളിങില്‍ ടീമിന്റെ ആദ്യ ഓവര്‍ സ്വയം എറിയുക എന്നതാണ് ഇത്. ചില മല്‍സരങ്ങളില്‍ അദ്ദേഹം ഈ റോള്‍ ഭംഗിയായി നിറവേറ്റുകയും ചെയ്തിട്ടുമുണ്ട്.
ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച മൂന്നാമത്തെയും അവസാനത്തെയും ടി20യിലും ബൗളിങ് ഓപ്പണ്‍ ചെയ്തത് ഹാര്‍ദിക്കായിരുന്നു. നാലു വിക്കറ്റുകളുമായി അദ്ദേഹം ഇന്ത്യന്‍ ബൗൡങിന്റെ കുന്തമുനയായി മാറുകയും ചെയ്തു. ആദ്യ സ്‌പെല്ലില്‍ ഫിന്‍ അലെന്‍ (3), ഗ്ലെന്‍ ഫിലിപ്‌സ് (2) എന്നിവരെ മടക്കിയ ഹാര്‍ദിക് അതിനു ശേഷം ലോക്കി ഫെര്‍ഗൂസന്‍ (0), ബ്ലെയര്‍ ടിക്ക്‌നര്‍ (1) എന്നിവരുടെ വിക്കറ്റും പോക്കറ്റിലാക്കിയിരുന്നു.
പരമ്പരയിലെ തൊട്ടുമുമ്പത്ത രണ്ടു മല്‍സരങ്ങിളിലും ഹാര്‍ദിക്കായിരുന്നു ബൗളിങ് ഓപ്പണ്‍ ചെയ്തത്. ഒരു കളിയില്‍ വിക്കറ്റില്ലാതെ 33 റണ്‍സ് വിട്ടുകൊടുത്ത ഹാര്‍ദിക് മറ്റൊരു കളിയില്‍ 25 റണ്‍സിന് ഒരു വിക്കറ്റുമെടുത്തിരുന്നു. ശ്രീലങ്കയുമായുള്ള തൊട്ടുമുമ്പത്തെ ടി20 പരമ്പരയിലെ രണ്ടു കളിയിലും ഹാര്‍ദിക് ഓപ്പണിങ് ബൗളറായിരുന്നു.
രണ്ടു മല്‍സരത്തില്‍ നിന്നു ലഭിച്ചത് മൂന്നു വിക്കറ്റുകളായിരുന്നു. പക്ഷെ ഭാവിയില്‍ ഹര്‍ദിക് ഇന്ത്യക്കു വേണ്ടി ടി20യില്‍ ബൗളിങ് ഓപ്പണ്‍ ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത്. ഇതിന്റെ മൂന്നു കാരണങ്ങള്‍ പരിശോധിക്കാം.

ദീര്‍ഘകാല പ്ലാനാക്കാന്‍ സാധിക്കില്ല
ഹാര്‍ദിക് പാണ്ഡ്യയെ ടി20യില്‍ ഓപ്പണിങ് ബൗളറാക്കുകയെന്നത് ഇന്ത്യക്കു ദീര്‍ഘകാലത്തേക്കുള്ള ഒരു പ്ലാനാക്കാന്‍ സാധിക്കില്ലെന്നതാണ് ആദ്യത്തെ കാരണം. നിലവില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെങ്കിലും 2023ലെ ടി20 ലോകകപ്പിനെയും ഒഴിവാക്കാന്‍ സാധിക്കില്ല. ആ ടൂര്‍ണമെന്റിലേക്കും ഇന്ത്യക്കു തയ്യാറെടുപ്പ് അനിവാര്യമാണ്.
അടുത്ത ടി20 ലോകകപ്പ് മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ഹാല്‍ദിക് ബൗളിങ് ഓപ്പണ്‍ ചെയ്യുന്നത് ഒരു മികച്ച ഓപ്ഷനല്ലെന്നു തീര്‍ച്ചയായും പറയാം. കാരണം ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ടി20യിലേക്കു മടങ്ങിയെത്തിയാല്‍ ഹാര്‍ദിക് ബൗളിങ് ഓപ്പണ്‍ ചെയ്യുന്നത് കല്ലുകടി തന്നെയാണ്.
ഇത്തരം ന്യൂബോള്‍ കൈകാര്യം ചെയ്ത് തഴക്കവും വഴക്കവുമുള്ള ബൗളര്‍മാര്‍ ടീമിലുള്ളപ്പോള്‍ ഹാര്‍ദിക് അതു ചെയ്യുന്നതില്‍ യാതൊരു യുക്തിയുമില്ലെന്നതാണ് യാഥാര്‍ഥ്യം.
Also Read: IPL 2023: ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സര്‍, അത് അവനുതന്നെ- ബട്‌ലര്‍ പറയുന്നു

മുന്‍നിര പേസറുടെ റോള്‍ കുറയും
ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ ഒരു മുന്‍നിര പേസറുടെ റോളിനെയാണ് അതു ബാധിക്കുന്നത്. അതു ടീമില്‍ അയാളുടെ റോള്‍ കുറയ്ക്കുകയും ചെയ്യും.
ന്യൂസിലാന്‍ഡുമായി റാഞ്ചിയില്‍ നടന്ന ആദ്യ ടി20യില്‍ ഹാര്‍ദിക് പവര്‍പ്ലേയില്‍ ബൗള്‍ ചെയ്തതിനാല്‍ ടീമിലുണ്ടായിരുന്ന ഫാസ്റ്റ് ബൗളര്‍ ശിവം മാവിക്ക് 14ാം ഓവറിലാണ് പന്തെറിയാന്‍ അവസരം കിട്ടിയത്. ഏഴാമത്തെ ബൗളിങ് ഓപ്ഷനായി പരീക്ഷിക്കപ്പെട്ട മാവിക്ക് കളിയില്‍ രണ്ടോവറുകള്‍ മാത്രമേ ആകെ ലഭിച്ചുള്ളൂ.
രണ്ടാം ടി20യില്‍ മാവിക്ക് ലഭിച്ചത് വെറും ഒരോവറായിരുന്നു. അതും 19ാം ഓവറിലാണ് താരത്തെ ഹാര്‍ദിക് പന്തേല്‍പ്പിച്ചത്. ടീമിലെ മുന്‍നിര പേസറായിട്ടും ഒരു പാര്‍ട്ട് ബൗളറുടെ റോളാണ് മാവിക്ക് ലഭിച്ചത്.
കൂടുതല്‍ ഓവറുകള്‍ നല്‍കി ഇന്ത്യ ഭാവിയിലേക്കു വളര്‍ത്തിയെടുക്കേണ്ട യുവ പേസര്‍മാരില്‍ ഒരാളാണ് മാവി. പക്ഷെ ന്യൂബോള്‍ ഹാര്‍ദിക്ക് കുത്തകയാക്കിയതോടെ താരത്തിനു ഇതിനുള്ള അവസരങ്ങളും ലഭിക്കുന്നില്ല.
Also Read: രണ്ടു 'ഫൈനലില്‍' മിന്നിച്ചു, സ്‌ട്രൈക്ക് റേറ്റ് 200! ത്രിപാഠി അടുത്ത സൂര്യയാവുമോ?

മൂന്നാം പേസര്‍
ക്യാപ്റ്റനെന്ന നിലയില്‍ ബൗളിങില്‍ സ്വയം ഓപ്പണ്‍ ചെയ്ത് ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ കാണിച്ച ആര്‍ജവം പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷെ എത്രയും വേഗത്തില്‍ തന്റെ പഴയ റോളായ മൂന്നാം പേസറിലേക്കു അദ്ദേഹം തിരിച്ചുപോവുന്നതായിരിക്കും ടീമിനെ സംബന്ധിച്ച് നല്ലത്.
നേരത്തേ മൂന്നാം പേസറുടെ റോളില്‍ ടീമിനു പ്രധാനപ്പെട്ട ബ്രേക്ക്ത്രൂകള്‍ നല്‍കി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഹാര്‍ദിക്. ഫസ്റ്റ് ചേഞ്ച് ബൗളറായി അദ്ദേഹം പന്തെറിയുന്നതായിരിക്കും ടീമിന് കൂടുതല്‍ യോജിക്കുന്നത്. വൈകാതെ തന്നെ ഹാര്‍ദിക് ഈ റോളിലേക്കു മടങ്ങിപ്പോവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications