ചെന്നൈ: ഐസിസി ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ കുതിപ്പ് തടയാന്‍ ബംഗ്ലാദേശിനുമായില്ല. ഹാട്രിക് ജയവുമായി കിവികള്‍ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തേക്കു കയറുകയും ചെയ്തിരിക്കുകയാണ്. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ടീമിലേക്കു തിരിച്ചെത്തിയ മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിനു ബംഗ്ലാ കടുവകളെ തുരത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ബംഗ്ലാദേശ് 246 റണ്‍സിന്റെ വിജയലക്ഷ്യമാണ് കിവികള്‍ക്കു നല്‍കിയത്.
മുന്നില്‍ നിന്നു പട നയിച്ച വില്ല്യംസണും (78) ഡാരില്‍ മിച്ചെലും (89*) ചേര്‍ന്ന് കിവികളെ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 42.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ വിജയം വരുതിയിലാക്കി. മൂന്നാം വിക്കറ്റില്‍ വില്ല്യംസണ്‍- മിച്ചെല്‍ സഖ്യം 109 ബോളില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ജയത്തിനു അടിത്തറയിട്ടതും ഇതായിരുന്നു.

107 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടക്കം 78 റണ്‍സെടുത്ത വില്ലി റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിടുകയായിരുന്നു. മിച്ചെല്‍ 67 ബോളില്‍ ആറു ഫോറും നാലു സിക്‌സുമടിച്ചു. 45 റണ്‍സെടുത്ത ഡെവന്‍ കോണ്‍വേയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
നേരത്തേ ഒമ്പതു വിക്കറ്റ് നഷ്ടത്തിലായിരുന്നു ബംഗ്ലാദേശ് 245 റണ്‍സിലെത്തിയത്. വെറ്റന്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ മുഷ്ഫിഖുര്‍ റഹീമിന്റെ (66) ഇന്നിങ്‌സാണ് ബംഗ്ലാദേശിനു ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. 75 ബോളുകള്‍ നേരിട്ട മുഷ്ഫിഖുറിന്റെ ഇന്നിങ്‌സില്‍ ആറു ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
വാലറ്റത്ത് മഹമ്മുദുല്ലുള്ളയുടെയും (41*) ക്യാപ്റ്റന്‍ ഷാക്വിബുല്‍ ഹസന്റെയും (40) ഇന്നിങ്‌സുകള്‍ അവര്‍ക്കു കരുത്താവുകയും ചെയ്തു. മഹമ്മുദുള്ള 49 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടിച്ചപ്പോള്‍ ഷാക്വിബ് 51 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും നേടി.
ഞെട്ടലോടെയായിരുന്നു കളിയില്‍ ബംഗ്ലാദേശിന്റെ തുടക്കം. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ലിറ്റണ്‍ ദാസ് ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടിരുന്നു. സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെതിരേ ആദ്യ ബോളില്‍ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു തുനിഞ്ഞ ലിറ്റണിനെ മാറ്റ് ഹെന്‍്രി പിടികൂടുകയായിരുന്നു. 56 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ബംഗ്ലാദേശ് 13ാം ഓവറില്‍ നാലു വിക്കറ്റിനു 56 റണ്‍സിലേക്കു വീണു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഷാക്വിബ്- മുഷ്ഫിഖുര്‍ ജോടി 96 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ബംഗ്ലദേശിനെ കരകയറ്റി. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് ടീം സ്‌കോര്‍ 152ല്‍ വച്ച് ഷാക്വിബ് പുറത്താവുത്. ലോ്ക്കി ഫെര്‍ഗൂസനായിരുന്നു കിവികള്‍ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. ടീം സ്‌കോറിലേക്കു 23 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ക്രീസില്‍ നിലയുറപ്പിച്ച മുഷ്ഫിഖുറും മടങ്ങി. മാറ്റ് ഹെന്‍ട്രി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
പിന്നീട് ബംഗ്ലാദേശിനു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ 200 റണ്‍സ് തികകയ്ക്കുമോയെന്നു സംശയിച്ച ബംഗ്ലാദേശിനെ 245 വരെയെത്തിച്ചത് മഹമ്മുദുള്ളയുടെ പ്രകടനമായിരുന്നു. ന്യൂസിലാന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ബോള്‍ട്ടും ഹെന്‍ട്രിയും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തേ ടോസിനു ശേഷം കിവി നായകന്‍ വില്ല്യംസണ്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ ഒരു മാറ്റവുമായാണ് അവര്‍ ഇറങ്ങിയത്. വില്ലി ടീമിലേക്കു തിരിച്ചെത്തിയപ്പോള്‍ ഓപ്പണര്‍ വില്‍ യങിനു സ്ഥാനം നഷ്ടമായി. മറുഭാഗത്തു ബംഗ്ലാദേശ് ടീമിലും ഒരു മാറ്റം വരുത്തിയിരുന്നു. മെഹ്ദി ഹസനു പകരം മഹമ്മുദുളളയാണ് ടീമിലേക്കു വന്നത്.
പ്ലെയിങ് ഇലവന്‍
ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍ ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.
ബംഗ്ലാദേശ്- തന്‍സിദ് ഹസന്‍, ലിറ്റണ്‍ ദാസ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഷാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), മെഹ്ദി ഹസന്‍ മിറാസ്, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), തൗഹിദ് റിദോയ്, മഹമ്മുദുള്ള, ടസ്‌കിന്‍ അഹമ്മദ്, ഷൊരിഫുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍.