ഫാബ് 4- രണ്ടാമിന്നിങ്‌സില്‍ കോലിയാണ് കിങ് ! ഓരോ ഇന്നിങ്‌സിലെയും സെഞ്ച്വറി വീരന്‍മാര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ ഫാബുലസ് ഫോറെന്നു (fab 4) ലോകം വിശേഷിപ്പിക്കുന്നരാണ് ഇന്ത്യയുടെ വിരാട് കോലി, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ എന്നിവര്‍. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ദേശീയ ടീമിനായി ഈ നാല്‍വര്‍ സംഘം നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടമാണ് ഇവരെ ഫാബ് ഫോറുകളാക്കി മാറ്റിയത്.
ഇവരില്‍ കോലിയും വില്ല്യംസണും ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് ഓരോ സെഞ്ച്വറികള്‍ കൂടി ടെസ്റ്റില്‍ തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുന്നത്. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന നാലാം ടെസ്റ്റിന്റെ നാലാംദിനമായിരുന്നു കോലിയുടെ സെഞ്ച്വറി. വില്ല്യംസണാവട്ടെ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം മാച്ച് വിന്നിങ് സെഞ്ച്വറി കുറിക്കുകയായിരുന്നു.
ഫാബ് ഫോറില്‍ ഓരോ ഇന്നിങ്‌സുകളിലും ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയിട്ടുള്ളത് ആരാണ്? ഓരോ ഇന്നിങ്‌സുകളിലും വ്യത്യസ്ത താരങ്ങളാണ് സെഞ്ച്വറി വേട്ടയില്‍ മുന്നിലെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. ഇതേക്കുറിച്ച് വിശദമായി അറിയാം.

ഒന്നാമിന്നിങ്‌സില്‍ സ്മിത്ത്
ഫാബുലസ് ഫോറില്‍ ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറികളടിക്കാന്‍ ഏറ്റവും മിടുക്കന്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്താണ്. തന്റെ മറ്റു എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് അദ്ദേഹം.
ഒന്നാമിന്നിങ്‌സില്‍ 20 സെഞ്ച്വറികളാണ് സ്മിത്ത് വാരിക്കൂട്ടിയിരിക്കുന്നത്. മറ്റൊരു ഇന്നിങ്‌സിലും അദ്ദേഹത്തിനു ഇത്രയും തിളങ്ങാനായിട്ടില്ല. സ്മിത്തിനു പിന്നില്‍ 10 സെഞ്ച്വറികളോടെ ജോ റൂട്ടാണ് ഒന്നാമിന്നിങ്‌സിലെ സെഞ്ച്വറി വീരന്‍മാരില്‍ രണ്ടാംസ്ഥാനത്ത്. വിരാട് കോലി എട്ടു സെഞ്ച്വറികളോടെ മൂന്നാംസ്ഥാനത്തും കെയ്ന്‍ വില്ല്യംസണ്‍ ഏഴു സെഞ്ച്വറികളുമായി നാലാംസ്ഥാനത്തും നില്‍ക്കുന്നു.

കോലിയാണ് കിങ്
രണ്ടാമനിന്നിങ്‌സില്‍ സെഞ്ച്വറികളുടെ കാര്യത്തില്‍ വിരാട് കോലിയാണ് കിങ്. 15 സെഞ്ച്വറികളോടെയാണ് അദ്ദഹം ഫാബ് ഫോറിലില്‍ ഒന്നാമനായത്.
എന്നാല്‍ അധികം പിന്നിലല്ലാതെ കെയ്ന്‍ വില്ല്യംസണും ജോ റൂട്ടും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രണ്ടാമിന്നിങ്‌സില്‍ ഇരുവരും നേടിയത് 11 വീതം സെഞ്ച്വറികളാണ്. ആറു സെഞ്ച്വറികളോടെ സ്റ്റീവ് സ്മിത്ത് അവസാന സ്ഥാനത്താണ്.
Also Read: ആ കോളില്‍ ഒരു കാര്യമേ ചോദിച്ചുള്ളൂ, ഞാന്‍ റോയല്‍സ് നായകനുമായി! സഞ്ജു പറയുന്നു

മൂന്നാമിന്നിങ്‌സില്‍ മിടുക്കന്‍ റൂട്ട്
മൂന്നാമിന്നിങ്‌സിലെ മിടുക്കന്‍ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ കൂടിയായ ജോ റൂട്ടാണ്. ആറു സെഞ്ച്വറികളാണ് മൂന്നാമിന്നിങ്‌സില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.
അഞ്ചു സെഞ്ച്വറികളുള്ള കെയ്ന്‍ വില്ല്യംസണ്‍ തൊട്ടു താഴെയുണ്ട്. നാലു സെഞ്ച്വറികളുമായി സ്റ്റീവ് സ്മിത്തിനാലാം നാലാംസ്ഥാനം. വിരാട് കോലി ഏറ്റവും പിറകിലാണ്. മൂന്നു സെഞ്ച്വറികള്‍ മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ.
Also Read: IPL 2023: 'ഈ സാല കപ്പ് ആര്‍സിബീടെ'! ഇത്തവണ ഇതു യാഥാര്‍ഥ്യമാവും, കാരണങ്ങള്‍

വില്ലി നാലാമിന്നിങ്‌സിലെ ബെസ്റ്റ്
ഒരു ടെസ്റ്റിലെ ഏറ്റവും നിര്‍ണായകമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന നാലാമിന്നിങ്‌സില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിരിക്കുന്നത് കെയ്ന്‍ വില്ല്യംസണാണ്. നാലു സെഞ്ച്വറികളാണ് വില്ലിയുടെ സമ്പാദ്യം.
രണ്ടംസ്ഥാനം വിരാട് കോലിക്കാണ്. രണ്ടു സെഞ്ച്വറികള്‍ നാലാമിന്നിങ്‌സില്‍ അദ്ദേഹം നേടി. രണ്ടു സെഞ്ച്വറികള്‍ തന്നെയുള്ള ജോ റൂട്ടാണ് മൂന്നാമന്‍. പക്ഷെ ഇവിടെ സ്റ്റീവ് സ്മിത്ത് വന്‍ ഫ്‌ളോപ്പാണ്. ഒരു സെഞ്ച്വറി പോലും നാലാമിന്നിങ്‌സില്‍ അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications