ആ കോളില്‍ ഒരു കാര്യമേ ചോദിച്ചുള്ളൂ, ഞാന്‍ റോയല്‍സ് നായകനുമായി! സഞ്ജു പറയുന്നു

ഐപിഎല്ലില്‍ തുടര്‍ച്ചയായി മൂന്നാം സീസണിലും രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനൊരുങ്ങുകയാണ് സഞ്ജു സാംസണ്‍. 2021ലെ സീസണിനു മുമ്പാണ് താന്‍ കരിയര്‍ ആരംഭിച്ച റോയല്‍സ് ടീമിന്റെ നായകസ്ഥാനം അദ്ദേഹത്തിന്റെ തേടിയെത്തിയത്. മികച്ച ക്യാപ്റ്റന്‍സിയിലൂടെ സഞ്ജു ടീമിനെ മുന്നില്‍ നിന്നു നയിക്കുകയും ചെയ്തു.
ക്യാപ്റ്റനായുള്ള ആദ്യത്തെ സീസണ്‍ അദ്ദേഹത്തിനു മികച്ചതായിരുന്നില്ല. 2021ലെ ഐപിഎല്ലില്‍ പ്ലേഓഫില്‍ പോലുമെത്താതെ റോയല്‍സ് പുറത്താവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ സഞ്ജു ഇതിനു പ്രായശ്ചിത്തം ചെയ്തു. 2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിനു കീഴില്‍ ചാംപ്യന്‍മാരായതിനു ശേഷം റോയല്‍സിന്റെ കന്നി ഫൈനലായിരുന്നു ഇത്. പക്ഷെ കിരീടത്തിനു ഒരു ജയമകലെ റോയല്‍സിനു കാലിടറുകയായിരുന്നു. എങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഏറെ പ്രശംസിക്കപ്പെട്ടു.
എങ്ങനെയായിരുന്നു റോയല്‍സിന്റെ ക്യാപ്റ്റന്‍സി സഞ്ജുവിനെ തേടിയെത്തിയത്? ഇത്രയും വലിയൊരു അവസരം ലഭിച്ചപ്പോള്‍ എന്തായിരുന്നു അനുഭവപ്പെട്ടത്? ഇതേക്കുറിച്ചെല്ലാം താരം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഗൗരവ് കപൂറിന്റെ ഷോയില്‍ വന്നപ്പോഴായിരുന്നു കരിയറിലെ ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നിനെക്കുറിച്ച് സഞ്ജു മനസ്സ് തുറന്നത്.

ടീമുടമയുടെ ഫോണ്‍ കോള്‍
രാജസ്ഥാന്‍ റോയല്‍സ് ടീമുടമ മനോജ് ബദാലെയാണ് ക്യാപ്റ്റസിയെക്കുറിച്ച് തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതെന്നു സഞ്ജു സാംസണ്‍ പറയുന്നു.
ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് വളരെ സ്‌പെഷ്യല്‍ മുഹൂര്‍ത്തമായിരുന്നു. ടീമുടമയായ മനോജ് ബദാലെ സാര്‍ ഫോണില്‍ വിളിച്ചത് എനിക്കു ഇപ്പോഴും ഓര്‍മയുണ്ട്. നീയാണ് എന്റെ അടുത്ത ലീഡറെന്നും അടുത്ത സീസണില്‍ ടീമിനെ നീ നയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറയുകയായിരുന്നുവെന്നു സഞ്ജു വ്യക്തമാക്കി.
Also Read: തീപ്പൊരി! ഉമ്രാന്റെ ബൗളിങിന് എന്താണ് ഇത്ര വേഗത? രഹസ്യമറിയാം

റെഡിയാണോയെന്നു ചോദിച്ചു
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ നീ തയ്യാറാണോയെന്നു മനോജ് ബദാലെ എന്നോടു ഫോണിലൂടെ ചോദിച്ചു. തീര്‍ച്ചയായും ഞാന്‍ തയ്യാറാണെന്നായിരുന്നു ഞാന്‍ അദ്ദേഹത്തിനു നല്‍കിയ മറുപടി.
വളരെയധികം വിജയിച്ച, ഒപ്പം വളരെ വിനയവുമുള്ള വ്യക്തിയാണ് ബദാലെ. കുറച്ചു മുമ്പ് അദ്ദേഹവുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. റോയല്‍സിന്റെ ഒരു മീറ്റിങിനു ശേഷമായിരുന്നു ഇത്. ഞാന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നയാളാണ്.
ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താനുണ്ടെന്നും എവിടെയാണ് പ്രശ്‌നങ്ങളെന്നും ഞാന്‍ മീറ്റിങില്‍ തുറന്നു പറഞ്ഞിരുന്നു. അതിനു ശേഷമായിരുന്നു ബദാലെയുടെ ഫോണ്‍ കോളെന്നും സഞ്ജു വിശദീകരിച്ചു.
Also Read: IPL 2023: 'ഈ സാല കപ്പ് ആര്‍സിബീടെ'! ഇത്തവണ ഇതു യാഥാര്‍ഥ്യമാവും, കാരണങ്ങള്‍

ടീമുടമ നല്‍കിയ ഉപദേശം
സഞ്ജൂ, നിങ്ങള്‍ കൂടുതല്‍ പക്വത നേടിക്കഴിഞ്ഞുവെന്നും വളര്‍ന്നു കഴിഞ്ഞുവെന്നും ഞാന്‍ മനസ്സിലാക്കുന്നതായി ടീമുടമ മനോജ് ബദാലെ എന്നോടു പറഞ്ഞു. പക്ഷെ ഒരു കാര്യം നിന്നോടു എനിക്കു പറയാനുണ്ട്. ഓരോ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോഴും കൂടുതല്‍ പഠിക്കണമെന്ന ചിന്തയാണ് എല്ലായ്‌പ്പോഴും വണ്ടതെന്നായിരുന്നു അദ്ദേഹം നല്‍കിയ ഉപദേശം.
നിങ്ങളില്‍ നിന്നും എനിക്കെന്ത് പഠിക്കാന്‍ കഴിയും എന്ന രീതിയില്‍ ചിന്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എനിക്കു ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാനുണ്ടെന്നും സഞ്ജു പറഞ്ഞിരുന്നു.

സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സി
സഞ്ജുവിനു കീഴില്‍ രണ്ടു സീസണുകളിലായി 31 മല്‍സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സ് കളിച്ചത്. ഇതില്‍ 15 മല്‍സരങ്ങളിലണ് ടീം ജയിച്ചത്. 16 കളികള്‍ തോല്‍ക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ രണ്ടു പ്ലേഓഫും ഫൈനലുമടക്കം 17 മല്‍സരങ്ങളാണ് റോയല്‍സിനുണ്ടായിരുന്നത്.
ഇതില്‍ 10 എണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ ഏഴു മല്‍സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. 2021ലാവട്ടെ 14 മല്‍സരങ്ങളില്‍ വെറും അഞ്ചെണ്ണത്തില്‍ മാത്രമേ റോയല്‍സ് ജയിച്ചുള്ളൂ. ഒമ്പതു മല്‍സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications