Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തീപ്പൊരി! ഉമ്രാന്റെ ബൗളിങിന് എന്താണ് ഇത്ര വേഗത? രഹസ്യമറിയാം

umran malik

പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറിനെപ്പോലെയൊരു ബൗളര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തീര്‍ത്ത താരമാണ് യുവ പേസര്‍ ഉമ്രാന്‍ മാലിക്ക്. ജമ്മു കാശ്മീരില്‍ നിന്നെത്തിയ ഈ ചെറുപ്പക്കാരന്‍ വളരെ പെട്ടെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയത്. പിന്നാലെ ഇന്ത്യന്‍ ജഴ്‌സിയെന്ന തന്റെ സ്വപ്‌നവും ഉമ്രാന്‍ യാഥാര്‍ഥ്യമാക്കി.

155 കിമിക്കു ബൗള്‍ ചെയ്യുകയെന്നത് ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. അസാധാരണമായ ഫിറ്റ്‌നസും ഒപ്പും മെയ്‌വഴക്കവും വളരെ മികച്ച ബൗളിങ് ആക്ഷനുമടക്കം പല ഘടകങ്ങളും ഒത്തു ചേര്‍ന്നാല്‍ മാത്രമേ സംഭവിക്കുകയുള്ളൂ. ഉമ്രാനെന്ന താരോദയത്തെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിക്കുന്നതില്‍ ഐപിഎല്ലിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും ആരാധകര്‍ ഏറെ കടപ്പെട്ടിരിക്കുന്നു.

എസ്ആര്‍ച്ച് ട്രയല്‍സിനു ക്ഷണിക്കുകയും നെറ്റ്‌സിലെ അവസരം നല്‍കുകയും ചെയ്തതാണ് ഉമ്രാന്റെ കരിയറിലെ ടേണിങ് പോയിന്റായത്. പേസര്‍ ടി നടരാജനു പരിക്കേറ്റത്തതോടെ പകരക്കാരനായി അവര്‍ ഉമ്രാനെ പ്രധാന ടീമിലെടുക്കുകയും ചെയ്തു. പിന്നീട് നടന്നത് ചരിത്രം. യഥാര്‍ഥത്തില്‍ എന്തുകൊണ്ടായിരിക്കാം 150 കിമിക്കു മുകളില്‍ വേഗതയില്‍ താരത്തിനു തുടര്‍ച്ചയായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

ആദ്യത്തെ കാരണം

ആദ്യത്തെ കാരണം

ഉമ്രാന്‍ മാലിക്കിന്റെ ബൗളിങ് വേഗതയ്ക്കുള്ള ആദ്യത്തെ കാരണം ബൗള്‍ ചെയ്യുമ്പോള്‍ താരത്തിന്റെ അപ്പര്‍ ബോഡിയും ലോവര്‍ ബോഡിയും തമ്മിലുള്ള മികച്ച ഏകോപനമാണ്. അതായത് ബാക്ക് ഫൂട്ട് കോണ്‍ടാക്ടിനു ശേഷം താരത്തിന്റെ ആക്ഷന്‍ നോക്കിയാല്‍ അരക്കെട്ടിന്റെ ഭാഗം ബാറ്റര്‍ക്കു നേരെ റൊട്ടേറ്റ് ചെയ്യുന്നതായി കാണാന്‍ സാധിക്കും.

അതേസമയത്തു തന്നെ ഉമ്രാന്റെ തോള്‍ ഭാഗം പിറകിലേക്കു പോവുകയും ചെയ്യും. ഇതു ബോള്‍ റിലീസ് ചെയുമ്പോള്‍ അരക്കെട്ട് മുതല്‍ തോള്‍ വരെ മികച്ചൊരു പൊസിഷന്‍ നേടാന്‍ സഹായിക്കുന്നു. ഇതു തന്റെ ബൗള്‍ ചെയ്യുന്ന കൈയെ ഒരു ലിവര്‍ (lever) പോലെ ഉപയോഗിക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ഉമ്രാന്റെ ബൗളിങ് വേഗതയ്ക്കുള്ള ഒന്നാമത്തെ കാരണം ഇതാണ്.

Also Read: ഔട്ടായാല്‍ എന്നെപ്പോലെ ദേഷ്യം ആര്‍ക്കുമുണ്ടാവില്ല, 10 ബാറ്റുകളോളം പൊട്ടിച്ചു! സഞ്ജു പറയുന്നു

രണ്ടാമത്തെ കാരണം

രണ്ടാമത്തെ കാരണം

ഉമ്രാന്‍ മാലിക്കിന്റെ വേഗയ്ക്കു പിന്നിലെ രണ്ടാമത്തെയും അതോടൊപ്പം ഏറ്റവും പ്രധാനപ്പട്ടതുമായ കാരണം എന്താണെന്നു നോക്കാം. ബ്രേസ ഫ്രണ്ട് ലൈനാണ് ഇതിനു പിന്നില്‍. അതായത് ബൗള്‍ ചെയ്യുമ്പോള്‍ ഫ്രണ്ട് ലെഗ് ഒരു ബ്രേക്ക് പോലെ പ്രവര്‍ത്തിക്കുകയും ഇതു പെട്ടെന്നു ബ്രേക്കിടാനും ശരീരത്തിന്റെ മുഴുവന്‍ കരുത്തും കൈയിലേക്കും ബോളിലേക്കും കൊണ്ടു വരാന്‍ ഒരു ബൗളറെ സഹായിക്കുകയും ചെയ്യുന്നു. വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു കാറിനു ഹാന്റ് ബ്രേക്ക് ഇടുന്നതു പോലെയാണിത്.

ഉമ്രാന്റെ ബൗളിങ് നോക്കിയാല്‍ ഫ്രണ്ട് ഫൂട്ടില്‍ ഊന്നി പന്ത് റിലീസ് ചെയ്യുമ്പോള്‍ കാല്‍മുട്ട് നേര്‍രേഖയിലാണെന്നു കാണാം. ബോള്‍ റിലീസ് ചെയ്ത ശേഷവും അതു മടങ്ങുന്നില്ല. ഇതു തന്നെയാണ് 150 കിമിക്കു മുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ ഉമ്രാനു സാധിക്കുന്നതിന്റെ മുഖ്യ കാരണം.

Also Read: ഓപ്പണറായി ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ മടിച്ച സച്ചിന്‍, പറഞ്ഞത് രണ്ട് കാരണം! ദാദ പറയുന്നു

ഏകദിന പരമ്പരയില്‍ കാണാം

ഏകദിന പരമ്പരയില്‍ കാണാം

ഓസ്‌ട്രേലിയക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലായിരിക്കും ഉമ്രാന്‍ മാലിക്കിനെ അടുത്തതായി കളിക്കളത്തില്‍കാണാന്‍ സാധിക്കുക.

ടി20യിലേതിനേക്കാള്‍ മികച്ച പ്രകടനമാണ് താരം ഏകദിനത്തില്‍ നേരത്തേ കാഴ്ചവച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഉമ്രാന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഉമ്രാനെക്കൂടാതെ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ടാക്കൂര്‍, ജയദേവ് ഉനാട്കട്ട് എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ മറ്റു പേസര്‍മാര്‍. ഇവരില്‍ സിറാജാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ളയാള്‍. മൂന്നു പേസര്‍മാരുള്‍പ്പെട്ട കോമ്പിനേഷന്‍ ഇന്ത്യ പരീക്ഷിച്ചാല്‍ ഷമിക്കും ഉമ്രാനുമായിരിക്കും നറുക്കുവീഴുക.

Story first published: Saturday, March 11, 2023, 20:14 [IST]
Other articles published on Mar 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+