ഓപ്പണറായി ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ മടിച്ച സച്ചിന്‍, പറഞ്ഞത് രണ്ട് കാരണം! ദാദ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ ഐക്കണ്‍ ഓപ്പണിങ് ജോടികളായിരുന്നു മുന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. ഇന്ത്യയുടെ മാത്രമല്ല ആധുനിക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോടികളുടെ നിരയിലാണ് ഇവരുടെ സ്ഥാനം. ഏകദിനത്തില്‍ ഓപ്പണര്‍മാരായി ഇറങ്ങിയ ശേഷം സച്ചിന്‍- ഗാംഗുലി ജോടി വാരിക്കൂട്ടിയത് 8227 റണ്‍സാണ്. ഏകദിന ക്രിക്കറ്റില്‍ ഇത്രയുമധികം റണ്‍സ് അടിച്ചെടുത്ത മറ്റു ജോടികളില്ലെന്നു കാണാം.
136 ഇന്നിങ്‌സുകളിലാണ് സച്ചിനും ഗാംഗുലിയും ഏകദിനത്തില്‍ ഒരുമിച്ച് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 21 എണ്ണത്തില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. 258 റണ്‍സാണ് ഈ സഖ്യത്തിന്റെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്.
സച്ചിന്റെ ഏകദിന കരിയറെടുക്കുകയാണെങ്കില്‍ 340 ഇന്നിങ്‌സുകളിലാണ് ഓപ്പണറായി കളിച്ചിട്ടുള്ളത്. ഇതില്‍ പക്ഷെ വെറും 47 ഇന്നിങ്‌സുകളില്‍ മാത്രമേ അദ്ദേഹം ആദ്യം സ്‌ട്രൈക്ക് നേരിട്ടിട്ടുള്ളു. ഗാംഗുലിയാവട്ടെ 236 ഇന്നിങ്‌സുകളില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ 76 തവണ മാത്രമേ നോണ്‍ സ്‌ട്രൈ്ക്കറായിട്ടുള്ളൂ. എല്ലായ്‌പ്പോഴും ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ സച്ചിന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായി ഒരിക്കല്‍ ഗാംഗുലി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ കാരണമറിയാം.

സച്ചിനോടു ചോദിച്ചു
ഏകദിനത്തില്‍ ഓപ്പണര്‍മാരായി കളിക്കവെ എന്തുകൊണ്ടാണ് ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ തന്നോടു പറഞ്ഞിരുന്നതെന്നു സച്ചിന്‍ ടെണ്ടുല്‍ക്കറോടു താന്‍ ഒരിക്കല്‍ തമാശയായി ചോദിച്ചിരുന്നതായി സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിരുന്നു.
നിങ്ങള്‍ എല്ലായ്‌പ്പോഴും നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ പോയി നില്‍ക്കും. ഇടയ്‌ക്കൊക്കെ നിങ്ങളും ആദ്യം സ്‌ട്രൈക്ക് നേരിടണമന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. അപ്പോള്‍ സച്ചിന് രസകരമായ രണ്ടു മറുപടികളാണ് നല്‍കാനുണ്ടായിരുന്നതെന്നു ഗാംഗുലി പറയുന്നു.
Also Read: ഡിക്കെയ്ക്കു 37 ഒരു പ്രായമേയല്ല, ധോണി പോലും പിന്നില്‍! വമ്പന്‍ റെക്കോര്‍ഡ്

സച്ചിന്‍ പറഞ്ഞ കാരണം
ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ താന്‍ പലപ്പോഴും തയ്യാറാവാതിരിക്കുന്നതിന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞത് രണ്ടു കാരണങ്ങളാായിരുന്നു. ഫോം മികച്ചതാണെങ്കില്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ താന്‍ തുടരുന്നതാണ് നല്ലതെന്നു സച്ചിന്‍ വിശ്വസിച്ചിരുന്നു.
രണ്ടാമത്തെ കാരണം തന്റെ ബാറ്റിങ് ഫോം അത്ര മികച്ചതല്ലെങ്കില്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ തന്നെ തുടരുന്നതായിരിക്കും ഉചിതം. കാരണം അതു തന്റെ സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കുമെന്നും സച്ചിന്‍ തമാശയായി പറഞ്ഞിരുന്നതായി സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിരുന്നു.

സച്ചിനെ കുരുക്കാന്‍ പയറ്റിയ തന്ത്രം
നല്ല ഫോമിന്റെയും മോശം ഫോമിന്റെയും കാരണം പറഞ്ഞ് ഒരുപാട് തവണ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ നിര്‍ബന്ധിച്ചതോടെ ഇതു മറികടക്കാന്‍ ഒരു തന്ത്രം പയറ്റിയിരുന്നതായി സൗരവ് ഗാംഗുലി വെളിപ്പെടുത്തുന്നു.
എല്ലായ്‌പ്പോഴും എന്നോടു സ്‌ട്രൈക്ക് നേരിടാന്‍ ആവശ്യപ്പെടാന്‍ അദ്ദേഹത്തിനു ചില കാരണങ്ങളുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം ഞാന്‍ ഇതു മറികടക്കാനുള്ള ഒരു വഴിയും കണ്ടെത്തി. ബാറ്റിങിനായി ഒരുമിച്ച് ക്രീസിലെത്തിയാല്‍ സച്ചിനോടു ഒന്നും പറയാതെ പെട്ടെന്നു നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ പോയി നില്‍ക്കുകയാണ് ഞാന്‍ ചെയ്തിരുന്നത്.
അപ്പോഴേക്കും എന്നെയും സച്ചിനെയും ടിവിയില്‍ കാണിച്ചിരിക്കും. അതിനാല്‍ തന്നെ സച്ചിന് സ്‌ട്രൈക്കറുടെ എന്‍ഡില്‍ നിന്നു പിന്‍മാറാനും സാധിക്കില്ല. ഞങ്ങള്‍ ഒരുമിച്ച കളിക്കവെ ഒന്ന്- രണ്ടു തവണ താന്‍ ഇക്കാര്യം ചെയ്തിട്ടുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications