IND vs AUS: 'സെമി'ക്കൊരുങ്ങി ഇന്ത്യ, ടീമില്‍ രണ്ടു മാറ്റം | സ്റ്റാര്‍ പേസര്‍ തിരിച്ചെത്തും

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. പരമ്പര നഷ്ടമാവില്ലെന്നു ഇന്ത്യ ഇതിനകം ഉറപ്പിച്ചെങ്കിലും നാലാമങ്കത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ സന്തോഷിപ്പിക്കില്ല. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് കൈയെത്തുംദൂരത്ത് നില്‍ക്കുന്നതിനാല്‍ സെമിക്കു തുല്യമാണ് ഇന്ത്യക്കു അഹമ്മദാബാദ് ടെസ്റ്റ്. ജയിക്കാനായാല്‍ ജൂണില്‍ നടക്കാനിരിക്കുന്ന ഫൈനലിലേക്കു ഇന്ത്യക്കു ടിക്കറ്റെടുക്കാം.
ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റില്‍ ജയിച്ചതോടെ ഓസ്‌ട്രേലിയ ഫൈനസിലേക്കു യോഗ്യത നേടിക്കഴിഞ്ഞു. ഇനി ഫൈനലിലെ രണ്ടാമത്തെ ടീം ആരാവുമെന്നാണ് അറിയേണ്ടത്. ഇന്ത്യയെക്കൂടാതെ ശ്രീലങ്കയാണ് ഫൈനലിലേക്കു മല്‍സരരംഗത്തുള്ള മറ്റൊരു ടീം. ഇന്ത്യ നാലാം ടെസ്റ്റില്‍ തോല്‍ക്കുകയും ന്യൂസിലാന്‍ഡുമായുള്ള പരമ്പര 2-0ന് തൂത്തുവാരുകയും ചെയ്താല്‍ ലങ്ക ഫൈനലില്‍ ഇടം പിടിക്കും.
മൂന്നാം ടെസ്റ്റില്‍ വന്‍ പരാജയം നേരിട്ടത് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക പരത്തിയിട്ടുണ്ട്. മൂന്നു ദിവസം കൊണ്ടാണ് ഒമ്പതു വിക്കറ്റിനു കംഗാരുപ്പട ഇന്ത്യയെ വാരിക്കളഞ്ഞത്. കഴിഞ്ഞ ടെസ്റ്റിലെ ടീമില്‍ ചില മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ അവസാന അങ്കത്തിന് ഇറങ്ങുകയെന്നാണ് സൂചന. വിശദമായി അറിയാം.

രാഹുല്‍ പുറത്തുതന്നെ
മുന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലിനെ ഇന്ത്യ നാലാം ടെസ്റ്റിലും കളിപ്പിക്കില്ലെന്നാണ് വിവരം. കഴിഞ്ഞ ടെസ്റ്റില്‍ രാഹുലിനെ ഒഴിവാക്കി ശുഭ്മന്‍ ഗില്ലിനെ ഇന്ത്യ ഓപ്പണറാക്കിയിരുന്നു. പക്ഷെ ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന് താരത്തിനായില്ല.
ആദ്യ ഇന്നിങ്‌സില്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയ ഗില്‍ 21 റണ്‍സിനു പുറത്താവുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ അഞ്ചു റണസ് മാത്രമേ താരം നേടിയുള്ളൂ. എങ്കിലും നാലാം ടെസ്റ്റിലും ഗില്ലിനു അവസരം നല്‍കാന്‍ തന്നെയാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
Also Read: ഫ്ലോപ്പാവുമോ? ഓപ്പണറാവാന്‍ വീരു മടിച്ചു, ദാദയുടെ ഒരു ഉറപ്പ് മനസ്സുമാറ്റി | അറിയാം

ഷമിയെ തിരിച്ചുവിളിക്കും
സ്പിന്നര്‍ മിന്നിച്ച പരമ്പരയില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത് പരിചയസമ്പന്നനായ മുഹമ്മദ് ഷമിയായിരുന്നു. രണ്ടു ടെസ്റ്റുകളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.
പക്ഷെ മൂന്നാം ടെസ്റ്റില്‍ ഷമിക്കു ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. പകരമെത്തിയ ഉമേഷ് യാദവ് ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റുകളുമെടുത്ത് തിളങ്ങുകയും ചെയ്തിരുന്നു.
പക്ഷെ പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായി മാറിയ പേസര്‍ മുഹമ്മദ് സിറാജിനെ നാലാം ടെസ്റ്റില്‍ ഇന്ത്യ പുറത്ത് ഇരുത്തും. ഒരേയൊരു വിക്കറ്റ് മാത്രമാണ് താരത്തിനു ലഭിച്ചത്. സിറാജിനു പകരം ഷമിയെ ഇന്ത്യ തിരിച്ചുവിളിക്കുമെന്നാണ് വിവരം.
Also Read: IND vs AUS: നാലാമങ്കത്തില്‍ ഓസീസിനെ അക്ഷര്‍ തീര്‍ക്കും! കാരണം ഈ റെക്കോര്‍ഡ്

ഇഷാന് അരങ്ങേറ്റം
നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലെ മറ്റൊരു മാറ്റം വിക്കറ്റ് കീപ്പറുടെ കാര്യത്തിലായിരിക്കും. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ച കെഎസ് ഭരത് പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. കളിച്ച അഞ്ചു ഇന്നിങ്‌സുകളില്‍ 57 റണ്‍സ് മാത്രമേ താരം നേടിയുള്ളൂ.
ഭരതിനു പകരം നാലാം ടെസ്റ്റില്‍ ഇഷാന്‍ കിഷനെ ഇന്ത്യ ഇറക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ടെസ്റ്റില്‍ താരത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്. ഇടംകൈയന്‍ ബാറ്ററാണെന്നതു ഇഷാന് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. മാത്രമല്ല റിഷഭിനെപ്പോലെ വളരെ അഗ്രസീവായി ബാറ്റ് ചെയ്യാനുള്ള ശേഷിയും താരത്തിനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications