ഫ്ലോപ്പാവുമോ? ഓപ്പണറാവാന്‍ വീരു മടിച്ചു, ദാദയുടെ ഒരു ഉറപ്പ് മനസ്സുമാറ്റി | അറിയാം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ നായകനായിരുന്നു മുന്‍ ഇതിഹാസം സൗരവ് ഗാംഗുലി. പൊതുവെ ശാന്തപ്രകൃതവും, കളിക്കളത്തില്‍ അധികം പ്രതികരിക്കാന്‍ മടിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ ടീമിനെ അടിമുടി ഉടച്ചുവാര്‍ത്തത് ദാദയാണ്. തന്റെ ശൈലിയില്‍ കൂടുതല്‍ അഗ്രസീവായി കളിക്കളത്തില്‍ പെരുമാറാന്‍ അദ്ദേഹം ടീമിനെ പഠിപ്പിക്കുകയും ഇതു വിദേശത്തു വലിയ വിജയങ്ങള്‍ കൊയ്യാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്തു.
ഒരുപാട് മികച്ച കളിക്കാരെ ടീമിലേക്കു കൊണ്ടു വരാനും അവര്‍ക്കു അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വരാനും ശ്രമിച്ചിട്ടുള്ള ക്യാപ്റ്റനാണ് ഗാംഗുലി. പിന്നീട് വന്ന നായകന്‍ എംഎസ് ധോണിയെ 2011ലെ ഐസിസി ഏകദിന ലോകകപ്പ് വിജയത്തിലേക്കു നയിച്ചതും ദാദ നേരത്തേ വാര്‍ത്തെടുത്ത ശക്തമായ ടീം തന്നെയായിരുന്നു. പക്ഷെ ദാദയ്ക്കു ലഭിക്കാതെ പോയ ഭാഗ്യം ധോണിയെ തേടിയെത്തുകയായിരുന്നു.
മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ ഇന്നു ലോകമറിയുന്ന ബാറ്ററാക്കി മാറ്റിയെടുത്തതും ദാദയുടെ മിടുക്ക് തന്നെ. കുറച്ചൊക്കെ ബാറ്റിങ് അറിയാവുന്ന, ഒപ്പം സ്പിന്‍ ബൗളിങും വഴങ്ങുന്ന വീരു കരിയറിന്റ തുടക്കകാലത്തു മധ്യനിര ബാറ്ററായിരുന്നു. ഇന്ത്യക്കു വേണ്ടി എട്ടാം നമ്പറില്‍ വരെ അദ്ദേഹം ബാറ്റ് ചെയ്തിട്ടുമുണ്ട്. പക്ഷെ വീരുവിനെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള ഐഡിയ ഗാംഗുലിയുടേതായിരുന്നു. എങ്ങനെയാണ് അദ്ദേഹത്തെ ഓപ്പണറാക്കാന്‍ ദാദ സമ്മതിപ്പിച്ചത് എന്നത് അറിയാം.

സംഭവം 2001ല്‍
2001ല്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. ന്യൂസിലാന്‍ഡായിരുന്നു പരമ്പരയിലെ മൂന്നാമത്തെ ടീം. ഈ പരമ്പരയ്ക്കിടെയാണ് വീരേന്ദര്‍ സെവാഗിനോടു ഓപ്പണറായി കളിക്കാന്‍ സൗരവ് ഗാംഗുലി ആവശ്യപ്പെടുന്നത്.
ഓപ്പണറായ ശേഷം തന്റെ നാലാമത്തെ മല്‍സരത്തില്‍ തന്നെ അദ്ദേഹം കന്നി ഏകദിന സെഞ്ച്വറിയും കണ്ടെത്തി. വെറും 70 ബോളുകളിലായിരുന്നു വീരു മൂന്നക്കം പൂര്‍ത്തിയാക്കിയത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടുമില്ല.
ലോകം കണ്ട എക്കാലത്തെയും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായാണ് വീരു കളി മതിയാക്കിയത്. ഏകദിനത്തില്‍ 8273 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതില്‍ 7518 റണ്‍സും ഓപ്പണറായ ശേഷം നേടിയതാണ്.
Also Read: 25 ഇന്നിങ്‌സ്, ശരാശരി 70ന് മുകളില്‍! ഇതാ ഗില്ലിന്റെ ഭാവി ഓപ്പണിങ് പങ്കാളി ജയ്‌സ്വാള്‍

മധ്യനിര ഹൗസ്ഫുള്‍
22 യാണ്‍സ് പോഡ്കാസ്‌റ്റെന്ന ഷോയില്‍ ഗൗരവ് കപൂറുമായി സംസാരിക്കവെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ ടീം ഡയറക്ടര്‍ കൂടിയാ ജോയ് ഭട്ടാചാര്യയാണ് വീരേന്ദര്‍ സെവാഗിനെ സൗരവ് ഗാംഗുലി ഓപ്പണറാക്കിയതിനെക്കുറിച്ച് തുറന്നു പറഞ്ഞത്.
ടീമില്‍ ഞാനും സച്ചിനും ലക്ഷ്മണും ദ്രാവിഡുമെല്ലാമുണ്ട്. അപ്പോള്‍ നിനക്ക് എങ്ങനെ അവസരം കിട്ടാനാണ്?മധ്യനിര താരനിബിഡയമായതിനാല്‍ യുവരജ് സിങിനു ഒരുപാട് വര്‍ഷം അവസരം കിട്ടാതെ പുറത്തിരിക്കേണ്ടി വന്നു.
അതുകൊണ്ട് നിനക്ക് കളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഓപ്പണ്‍ ചെയ്യൂവെന്നു വീരുവിനോടു ദാദ ആവശ്യപ്പെടുകയായിരുന്നുവെന്നു ഭട്ടാചാര്യ വെളിപ്പെടുത്തി.
Also Read: കളിയില്‍ മാത്രമല്ല, വരുമാനത്തിലും ഷമി ഹീറോ- ആസ്തി, കാറുകള്‍, വീട് എല്ലാമറിയാം

സെവാഗ് മടിച്ചു
ഓപ്പണ്‍ ചെയ്യാന്‍ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടപ്പോള്‍ വീരേന്ദര്‍ സെവാഗ് ആദ്യം മടിച്ചിരുന്നതായി ജോയ് ഭട്ടാചാര്യ പറയുന്നു. പക്ഷെ ദാദ നല്‍കിയ ഒരു ഉറപ്പിനെ തുടര്‍ന്നു വീരു സമ്മതം മൂളുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓപ്പണറായി താന്‍ ക്ലിക്കാവുമോയെന്ന സംശയവും ഭയവുമെല്ലാം വീരുവിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ഫ്‌ളോപ്പായാല്‍ നിങ്ങള്‍ ടീമില്‍ നിന്നും എന്നെ പുറത്താക്കില്ലേയെന്നു ഗാംഗുലിയോടു വീരു ചോദിച്ചു. പക്ഷെ നിനക്ക് കളിക്കാന്‍ അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വരുന്നതിനേക്കാള്‍ മോശമായി എന്താണുള്ളതെന്നു ഗാംഗുലി തിരിച്ചുചോദിച്ചു.
നിനക്ക് ഞാന്‍ ഒരു നിശ്ചിത നമ്പര്‍ മല്‍സരങ്ങള്‍ ഓപ്പണറായി നല്‍കാം. അതുകൊണ്ടു തന്നെ ടീമില്‍ നിന്നും പുറത്താക്കപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കാതെ നന്നായി പെര്‍ഫോം ചെയ്യാന്‍ നോക്കൂ. എത്ര മല്‍സരങ്ങളിലായിരിക്കും കളിപ്പിക്കുകയെന്നും വീരുവിനോടു ദാദ പറഞ്ഞിരുന്നായും ഭട്ടാചാര്യ തുറന്നു പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications