കളിയില്‍ മാത്രമല്ല, വരുമാനത്തിലും ഷമി ഹീറോ- ആസ്തി, കാറുകള്‍, വീട് എല്ലാമറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലാണ് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സ്ഥാനം. രാജ്യത്തിനുവേണ്ടി നാട്ടിലും വിദേശത്തും ഒരുപാട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം ഇതിനകം കാഴ്ചവച്ചു കഴിഞ്ഞു. നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ടീമിലെ അവിഭാജ്യഘടകം കൂടിയാണ് ഉത്തര്‍ പ്രദേശുകാരനായ ഫാസ്റ്റ് ബൗളര്‍. ഇന്ത്യന്‍ കുപ്പായത്തില്‍ മാത്രമല്ല ഐപിഎല്ലിലും ഷമി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.
2011ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പിന്നീട് ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസികളുടെ ഭാഗമാവാനും ഷമിക്കു കഴിഞ്ഞു. അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരുന്നു ഷമി. ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ജിടി കിരീമുയര്‍ത്തിയപ്പോള്‍ ടീമിലെ നിര്‍ണായക താരമായി മാറുകയും ചെയ്തു.
കരിയറില്‍ ഒരുപാട് വലിയ വെല്ലുവിളി അതിജീവിച്ചാണ് ഷമി ഇപ്പോള്‍ രാജ്യത്തെ മുന്‍നിര ഫാസ്റ്റ് ബൗളറായി മാറിയിരിക്കുന്നത്. ഭാര്യയുമായുള്ള വിവാഹമോചനവും കേസുമെല്ലാം ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവസാനിച്ചേക്കുമെന്നു എല്ലാവരും സംശയിച്ചിരുന്നു. പക്ഷെ ഷമി കളിക്കളത്തിലെ അതേ പോരാട്ടവീര്യത്തോടെ ജീവിതത്തിലെ പ്രതിസന്ധികളെയും അദ്ദേഹം അതീജിവിക്കുകയായിരുന്നു.
ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരം കൂടിയാണ് ഷമി. കളിമികവില്‍ മാത്രമല്ല വരുമാനത്തിലും മിടുക്കന്‍ തന്നെയാണ് പേസര്‍. അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ചും കാര്‍ കളക്ഷന്‍, വീട്, പരസ്യ കരാറുകള്‍ എന്നിവയെക്കുറിച്ചുമെല്ലാം വിശദമായി അറിയാം.

ഷമിയുടെ ആസ്തി
ഈ വര്‍ഷം വരെയുള്ള കണക്കുകള്‍ പ്രകാരം മുഹമ്മദ് ഷമിയുടെ ആകെയുള്ള ആസ്തി ഏകദേശം 46 കോടിയോളം രൂപയാണ്. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിക്കുന്നതിലൂടെയും ഐപിഎല്ലിലൂടെയുമാണ് അദ്ദേഹത്തിനു പ്രധാനമായും വരുമാനം ലഭിക്കുന്നത്. കൂടാതെ പരസ്യ കരാറുകളും ഷമിയുടെ മറ്റൊരു പ്രധാനപ്പെട്ട വരുമാന മാര്‍ഗമാണ്.
നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ പ്രതിവര്‍ഷം 6.25 കോടി രൂപയാണ് ഷമിയുടെ പ്രതിഫലം. കഴിഞ്ഞ വര്‍ഷം മുതലാണ് അഹേത്തിനു ഈ ശമ്പളം ലഭിക്കാന്‍ തുടങ്ങിയത്. 2019 മുതല്‍ 21 വരെ പഞ്ചാബ് കിങ്‌സിലായിരുന്നപ്പോള്‍ പ്രതിവര്‍ഷം 4.8 കോടി രൂപയായിരുന്നു ഷമിക്കു ലഭിച്ചിരുന്നത്.
Also Read: IPL: ക്യാപ്റ്റനായി കന്നിയങ്കത്തില്‍ സെഞ്ച്വറി, എന്നിട്ടും 'വില്ലനായി' സഞ്ജു! സംഭവം അറിയാം

പരസ്യ കരാറുകള്‍
ഇന്ത്യയിലെ വിവിധ കമ്പനികളുമായി മുഹമ്മദ് ഷമിക്കു കരാറുണ്ട്. ഇതും അദ്ദേഹത്തിന്റെ വരുമാന സ്രോതസാണ്. പ്രതിവര്‍ഷം വലിയൊരു തുക വിവിധ ബ്രാന്‍ഡുകളില്‍ നിന്നും ഷമിക്കു ലഭിക്കുന്നു.
നിലവില്‍ പ്രമുഖ ബ്രാന്‍ഡുകളായ സ്റ്റാന്‍ഫോര്‍ഡ്, നൈക്കി, ഒക്ടാഎഫ്എക്‌സ്, ബ്ലിറ്റ്‌സ്പൂള്‍സ് എന്നീ ബ്രാന്‍ഡുകളുമായി അദ്ദേഹത്തിനു കരാറുണ്ട്. ഇതു വഴി പ്രതിവര്‍ഷം 1-2 കോടി രൂപ വെയാണ് ഷമി പ്രതിഫലമായി കൈപ്പറ്റുന്നത്.
Also Read: ഓഫ് സൈഡില്‍ 8 ഫീല്‍ഡര്‍മാര്‍, ധോണിയെ കുരുക്കാന്‍ ശ്രമിച്ച് പോണ്ടിങ് വിഡ്ഡിയായി!

കാര്‍ കളക്ഷന്‍, വീട്
ഇന്ത്യയുടെ മറ്റു പല ക്രിക്കറ്റര്‍മാരെയും പോലെ ആഡംബര കാറുകളുടെയും ബൈക്കുകളുടെയും വലിയൊരു നിരയൊന്നും മുഹമ്മദ് ഷമിക്ക് ഇല്ല. പ്രധാനമായം രണ്ടു ആഡംബര കാറുകളടക്കം മൂന്നു വാഹനങ്ങളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ബിഎംഡബ്ല്യു 5 സീരീസ്, ഔഡി എന്നിവയാണ് ഇവ.
ഉത്തര്‍പ്രദേശിലെ അംറോഹയാണ് ഷമിയുടെ ജന്‍മദേശം. ഇവിടെ അദ്ദേഹത്തിനു ഒരു ആംഡബര വീടുമുണ്ട്. 12- 14 കോടിയോളം വില മതിക്കുന്ന വീടാണിത്.
വീടിനോടു ചേര്‍ന്നു തന്നെ പരിശീലനം നടത്തുന്നതിനു വേണ്ടി ചെറിയൊരു ക്രിക്കറ്റ് ഗ്രൗണ്ടും ഷമി നിര്‍മിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലും അദ്ദേഹത്തിനു നിരവധി റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളുണ്ടെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications