ഓഫ് സൈഡില്‍ 8 ഫീല്‍ഡര്‍മാര്‍, ധോണിയെ കുരുക്കാന്‍ ശ്രമിച്ച് പോണ്ടിങ് വിഡ്ഡിയായി!

ഇന്ത്യ കണ്ട എക്കാലത്തെയും മഹാന്‍മാരായ ക്യാപ്റ്റന്‍മാരില്‍ ഒരാളുട നിരയിലാണ് മുന്‍ ഇതിഹാസം എംഎസ് ധോണിയുടെ സ്ഥാനം. 1983ലെ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം ഒരു ലോക കിരീടമില്ലാതെ വലഞ്ഞ ഇന്ത്യയുടെ കാത്തിരിപ്പിനു അറുതിയിട്ടത് ധോണിയായിരുന്നു. ഒന്നിനു പകരം രണ്ടു ലോകപ്പുകളാണ് അദ്ദേഹം ഇന്ത്യക്കു സമ്മാനിച്ചത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കി വരവറിയിച്ച ധോണി 2011ല്‍ ഏകദിന ലോകകപ്പും ഇന്ത്യക്കു നേടിത്തന്നു.
തന്ത്രശാലിയായ ക്യാപ്റ്റന്‍ മാത്രമായിരുന്നില്ല, അതു പോലെ തന്നെ മിടുക്കനായ വിക്കറ്റ് കീപ്പറും ബാറ്ററും കൂടിയായിരുന്നു ധോണി. ഫിനിഷറുടെ റോളില്‍ ടീമിനു വേണ്ടി ഒരുപാട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. തോല്‍വിയുടെ വക്കില്‍ നിന്നു പോലും ധോണിയുടെ ചില ഇന്നിങ്‌സുകള്‍ ടീമിനു ത്രസിപ്പിക്കുന്ന വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
ധോണിയുടെ ബാറ്റിങ് പ്രതിഭ തെളിയിക്കുന്ന ഒരു പഴയ വീഡിയോ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ മുമ്പ് നടന്ന സിബി സീരീസ് ഏകദിന മല്‍സരത്തിന്റെ വീഡിയോ ആണിത്. ധോണിയെ പൂട്ടാന്‍ ഓഫ്‌സൈഡില്‍ കെണിയൊരുക്കി ഓസീസ് നായകന്‍ റിക്കി പോണ്ടിങ് വിഡ്ഡിയായത് ഇതില്‍ കാണാം. വിശദമായി അറിയാം.

ഓഫ്‌സൈഡില്‍ 8 പേര്‍
ഓഫ് സൈഡിലേക്കു ഷോട്ടുകള്‍ കളിക്കാനുള്ള എംഎസ് ധോണിയുടെ മിടുക്ക് കണക്കിലെടുത്തായിരുന്നു റിക്കി പോണ്ടിങ് തന്ത്രമൊരുക്കിയത്. ധോണിയുടെ സ്‌ട്രോങ് ഏരിയ ഓഫ്‌സൈഡാണെന്നും അദ്ദേഹത്തെ അവിടേക്കു ഷോട്ട് കളിക്കാന്‍ നിര്‍ബന്ധിതനാക്കി പുറത്താക്കുകയായിരുന്നു പ്ലാന്‍.
ഇതിനു വേണ്ടി എട്ടു ഫീല്‍ഡര്‍മാരെയാണ് പോണ്ടിങ് ഓഫ്‌സൈഡില്‍ വ്യത്യസ്ത ഇടങ്ങളിലായി അണിനിരത്തിയത്. അപകടകാരിയായ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ ജോണ്‍സനിനെയാണ് പോണ്ടിങ് പന്തേല്‍പ്പിച്ചത്.
Also Read: യുവിയുടെ ആസ്തി കേട്ടാല്‍ ഞെട്ടരുത്! കാര്‍ കളക്ഷന്‍, വീട് എല്ലാമറിയാം

കെണി പൊട്ടിച്ച ധോണി
ഓഫ്‌സൈഡില്‍ എട്ടു ഫീല്‍ഡര്‍മാരെ നിര്‍ത്തുക മാത്രമല്ല, ഓഫ് സ്റ്റംപ് ഏരിയയില്‍ തന്നെ തന്നെ എംഎസ് ധോണിക്കെതിരേ ബൗള്‍ ചെയ്യാനും മിച്ചെല്‍ ജോണ്‍സനിനോടു റിക്കി പോണ്ടിങ് ആവശ്യപ്പെടുകയായിരുന്നു. ഉറപ്പായും ധോണി ഈ ഓഫ് സൈഡ് കെണിയില്‍ വീഴുമെന്ന കണക്കുകൂട്ടലിലായിരുന്നു പോണ്ടിങ്.പക്ഷെ ഇതൊന്നും ധോണിയെ സമ്മര്‍ദ്ദത്തിലാക്കിയില്ല.
ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുകയായിരുന്ന ബോളിനെതിരേ ധോണി ക്രീസിനു പുറത്തേക്ക് ഇറങ്ങി ലെഗ് സൈഡിലേക്കു മനോഹരമായി ഫ്‌ളിക്ക് ചെയ്യുകയായിരുന്നു. ഈ ഏരിയയില്‍ ഒരേയൊരു ഫീല്‍ഡറേ ഉണ്ടായിരുന്നുള്ളൂ.
അയാള്‍ ഓടിയെത്താന്‍ വൈകിയതോടെ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് പന്തിനു പിറകെ കുതിക്കുകയും ബൗണ്ടറി ലൈനിന് തൊട്ടിരികില്‍ വച്ച് ബോള്‍ പിടിച്ചെടുത്ത് ത്രോ ചെയ്യുകയുമായിരുന്നു. അപ്പോഴേക്കും ധോണി മൂന്നു റണ്‍സും പൂര്‍ത്തിയാക്കിയിരുന്നു.
Also Read: 2022നു ശേഷം കോലി ക്ലിക്കായത് ഒരിന്നിങ്‌സില്‍ മാത്രം! ബാക്കിയെല്ലാം ഫ്‌ളോപ്പ്, അറിയാം

ഐപിഎല്ലില്‍ കാണാം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും 41 കാരനായ എംഎസ് ധോണി ഇപ്പോഴും മല്‍സരരംഗത്തുണ്ട്. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാനൊരുങ്ങുകയാണ് അദ്ദേഹം. ധോണിയുടെ അവസാനത്തെ സീസണ്‍ കൂടിയായിരിക്കും ഇത്.
സീസണിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കുമെന്നാണ് വിവരം. സിഎസ്‌കെയുടെ പരിശീലക സംഘത്തിന്റെ ഭാഗമായി ധോണി വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications