യുവി ആസ്തി കേട്ടാല്‍ ഞെട്ടരുത്! കാര്‍ കളക്ഷന്‍, വീട് എല്ലാമറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരെയെടുത്താല്‍ അക്കൂട്ടത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു മുന്‍ ഇതിഹാസം യുവരാജ് സിങിനെ കാണാം. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മാത്രമല്ല ചിലപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന ഫീല്‍ഡിങ് കൊണ്ടും യുവി ടീമിന്റെ ഹീറോയായി മാറിയിട്ടുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരുകാലത്തു ടീമില്‍ നിന്നു മാറ്റിനിര്‍ത്താന്‍ സാധിക്കാതത് അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം.
നാട്ടിലും വിദേശത്തും എത്രയെത്ര മാജിക്കല്‍ പ്രകടനങ്ങളാണ് ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ യുവി കാഴ്ചവച്ചിട്ടുള്ളത്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീട വിജയത്തിലും 2011ലെ ഏകദിന ലോകകപ്പ് വിജയത്തിലും അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഓവറിലെ ആറു ബോളുകളും സിക്‌സറിലേക്കു പറത്തി യുവി ലോക റെക്കോര്‍ഡിട്ടിരുന്നു. 11ലെ ലോകകപ്പിലാവട്ടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു അദ്ദേഹം.
17 വര്‍ഷത്തിലേറെ നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുളിലും യുവി കളിച്ചിട്ടുണ്ട്. പക്ഷെ വൈറ്റ് ബോളിലാണ് അദ്ദേഹം യഥാര്‍ഥ യുവരാജാവായത്. കരിയറില്‍ കത്തിനില്‍ക്കെ അര്‍ബുദം വില്ലനായി വന്നെങ്കിലും അതിനെതിരേ പോരാടി ജയിച്ച് യുവി കളിക്കളത്തിലേക്കു മടങ്ങിവരികയും ലോകത്തിനു മുഴുവന്‍ പ്രചോദനമാവുകയും ചെയ്തു. 2019ലായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവരാജിന്റെ ആസ്തിയെക്കുറിച്ചും കാര്‍ കളക്ഷനെക്കുറിച്ചുമെല്ലാം അറിയാം.

യുവിയുടെ ആസ്തി
യുവരാജ് സിങിന്റെ ആകെയുള്ള ആസ്തി ഏകദേശം 255 കോടിയോളം രൂപയാണെന്നാണ് കണക്കുകള്‍. മല്‍സരരംഗത്തു സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യത്തിനു ഇപ്പോഴും ഇടിവൊന്നും സംഭവിച്ചിട്ടില്ല.
കളിച്ചിരുന്ന കാലത്തു മാത്രമല്ല ഇപ്പോഴും യുവി ആരാധകര്‍ക്കു പ്രിയങ്കരനാണ്. മാത്രമല്ല ഹേറ്റേഴ്‌സില്ലാത്ത ചുരുക്കം താരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ യുവിയുടെ ആസ്തിയില്‍ 39 ശതമാനത്തോളം വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നു കണക്കുകള്‍ പറയുന്നു.

യുവിയുടെ ശമ്പളം
ഏകദേശം ഒരു കോടിയോളം രൂപയാണ് വിവിധ സ്രോതസുകളിലൂടെയുള്ള യുവരാജ് സിങിന്റെ ഒരു മാസത്തെ ശമ്പളം. ഒരു വര്‍ഷത്തേക്കു ഇതു 12 കോടി രൂപയ്ക്കുമുകളില്‍ വരികയും ചെയ്യും. ക്രിക്കറ്റില്‍ നിന്നും നിലവില്‍ യുവിക്കു വരുമാനമൊന്നും ലഭിക്കുന്നില്ല. 2019ല്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സിലാണ് അദ്ദേഹം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്.
വിരമിക്കലിനു ശേഷം ഇതേ വര്‍ഷം തന്നെ അദ്ദേഹം കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ലീഗില്‍ ടൊറന്റോ നാഷണല്‍സിനു വേണ്ടിയും യുവി കളിക്കാനിറങ്ങിയിരുന്നു. ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചതിലൂടെ അദ്ദേഹത്തിനു ലഭിച്ച വരുമാനം 84.60 കോടിയിലേറെ രൂപയാണ്.
നാട്ടില്‍ യുവരാജ് സിങ് സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്നൊരു അക്കാദമിയും യുവി നടത്തുന്നുണ്ട്. ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നീവിടങ്ങളിലെല്ലാം അക്കദമിക്കു സെന്റുകളുമുണ്ട്. 2500ന് മുകളില്‍ കുട്ടികള്‍ ഇവിടെ പ്രവേശനം നേടിയിട്ടുണ്ടെന്നാണ് വിവരം.
Also Read: സഞ്ജു ഏതുവരെ പഠിച്ചു? കളിക്കൊപ്പം പഠനത്തിലും കേമനോ? അറിയാം

ബ്രാന്‍ഡുകളുമായി കരാര്‍
കളിച്ചിരുന്ന കാലത്തു മാത്രമല്ല ഇപ്പോഴും പരസ്യ ബ്രാന്‍ഡുകള്‍ക്കു പ്രിയങ്കരനാണ് യുവരാജ് സിങ്. അതുകൊണ്ടു തന്നെ നിരവധി പരസ്യങ്ങളില്‍ ഇപ്പോഴും അദ്ദേഹത്തെ നമുക്കു കാണാന്‍ സാധിക്കും.
നേരത്തേ പെപ്‌സി, റീബോക്ക്, ബിര്‍ള സണ്‍ ലൈഫ്, റോയല്‍ മെഗാ സ്റ്റാഗ്, ലോറസ് ആന്റ് ബെന്‍സ്, വേള്‍പൂള്‍, കാഡ്‌ബെറി, റിവൈറ്റല്‍, എല്‍ജി തുടങ്ങിയ ബ്രാന്‍ഡുകളുമായി യുവിക്കു നേരത്തേ കരാറുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ പെയിന്റ്‌സ്, മാസ്റ്റര്‍ കാര്‍ഡ് ഇന്ത്യ, സാംസൊണൈറ്റ്, പ്യൂമ, 1x ബാറ്റ് സ്‌പോര്‍ട്ടിങ് ലൈന്‍സ്, പ്രൈം വീഡിയോ ഇന്‍, ആമസോണ്‍ മിനി ടിവി എന്നീ ബ്രാന്‍ഡുകളുമായി യുവി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
Also Read: ധോണി ജീനിയസ് ക്യാപ്റ്റന്‍ തന്നെ, പക്ഷെ മണ്ടത്തരങ്ങളും കാണിച്ചു! ഇതാ അഞ്ചെണ്ണം

വീട്, കാര്‍ കലക്ഷന്‍
പഞ്ചാബിനെ ചണ്ഡീഗഡിലാണ് യുവരാജ് സിങിന്റെ പഴയ വീട് സ്ഥിതി ചെയ്യുന്നത്. 5.2 കോടി രൂപയ്ക്കു മുകളില്‍ വില മതിക്കുന്ന വീടാണിത്. നിലവില്‍ മുംബൈയിലെ വര്‍ളിയിലുള്ള ആഡംബര ഫ്‌ളാറ്റിലാണ് ഭാര്യക്കും അമ്മയ്ക്കുമൊപ്പം യുവിയുടെ താമസം. 60 കോടി രൂപയുടെ മൂല്യമുള്ള ഫ്‌ളാറ്റാണിത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 കോടിയുടെ ആസ്തി യുവിക്കു വേറെയുമുണ്ട്.
ആഡംബര കാറുകളുടെ വലിയൊരു ശേഖരവും യുവിക്കുണ്ട്. ഔഡി ക്യു5, ബിഎംഡബ്ല്യു 3 സീരീസ്, ബെന്റ്‌ലി കോണ്ടിനെന്റല്‍ എന്നിവയാണ് അദ്ദേഹത്തിന്റെ കൈവശമുള്ള കാറുകള്‍. ഇവയുടെ മൂല്യം ഏകദേശം എട്ടു കോടി രൂപയോളം വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications