Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഏതുവരെ പഠിച്ചു? കളിക്കൊപ്പം പഠനത്തിലും കേമനോ? അറിയാം

SACHIN TENDULKAR

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇന്നല്ലെങ്കില്‍ നാളെ തന്റെ സമയമെത്തുമെന്ന ശുഭപ്രതീക്ഷയില്‍ കഠിന പ്രയത്‌നം തുടരുകയാണ് മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍. അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും ഇപ്പോഴും സെലക്ടര്‍മാര്‍ക്കു പ്രിയങ്കരനാവാന്‍ അദ്ദേഹത്തിനായിട്ടില്ല.

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തില്‍ ആയതിനാല്‍ സഞ്ജുവിനു ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഇഷാന്‍ കിഷനോടാണ് സെലക്ടര്‍മാര്‍ക്കു താല്‍പ്പര്യം. മാത്രമല്ല ഏകദിനത്തില്‍ കെഎല്‍ രാഹുലും വിക്കറ്റ് കാക്കാന്‍ തുടങ്ങിയത് സഞ്ജുവിനു കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി കളിക്കാന്‍ ലഭിച്ച അവസരങ്ങള്‍ പരമാവധി മുതലെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു. പക്ഷെ എന്നിട്ടും സഞ്ജുവിന് ഈ വര്‍ഷം ഒരേയൊരു മല്‍സരം മാത്രമേ കളിക്കാനായിട്ടുള്ളൂ. ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ടീമില്‍ നിന്നും തഴയപ്പെടുകയും ചെയ്തു.

ഇതോടെ സഞ്ജുവിനെ ഇനി കളിക്കളത്തില്‍ കാണുക ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരിക്കും. അതേസമയം, ക്രിക്കറ്റിനൊപ്പം തന്റെ പഠനവും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിഞ്ഞ താരമാണ് സഞ്ജു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും മറ്റു ചില കൗതുകകരമായ കാര്യങ്ങളെക്കുറിച്ചുമറിയാം.

വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

സഞ്ജു സാംസണിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥ് ഡല്‍ഹിയില്‍ പോലീസ് ഓഫീസറായിരുന്നു. അതുകൊണ്ടു തന്നെ താരത്തിന്റെ കുട്ടിക്കാലവും ഡല്‍ഹിയിലായിരുന്നു. ഇവിടെ റൊസാരി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സഞ്ജുവിന്റെ ആദ്യകാല വിദ്യാഭ്യാസം.

എന്നാല്‍ ഡല്‍ഹിയുടെ അണ്ടര്‍ 13 ടീമില്‍ സഞ്ജുവിന് സെലക്ഷന്‍ ലഭിക്കാതെ വന്നതോടെ അച്ഛന്‍ ജോസിയില്‍ നിന്നും വിആര്‍എസ് എടുത്ത് കുടുംബത്തോടൊപ്പം കേരളത്തിലേക്കു വരികയായിരുന്നു. സഞ്ജുവിന്റെ ക്രിക്കറ്റ് കരിയര്‍ കൂടുതല്‍ ശോഭനമാക്കുകയെന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

കേരളത്തിലേക്കു വന്നതിനു ശേഷം തിരുവനന്തപുരത്തെ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സഞ്ജു തന്റെ തുടര്‍ വിദ്യാഭ്യാസം നടത്തിയത്. അതിനു ശേഷം ബിഎയ്ക്കു ചേരുകയായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലാണ് അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തത്.

Also Read: ഇവര്‍ 'അണ്ടര്‍റേറ്റഡ്', പ്രതിഭയുണ്ട്, അര്‍ഹിച്ച അംഗീകാരമില്ല- ലിസ്റ്റില്‍ സഞ്ജുവും

സഞ്ജുവിന്റെ മോഹം

സഞ്ജുവിന്റെ മോഹം

ക്രിക്കറ്റിനെക്കൂടാതെ സഞ്ജു സാംസണ്‍ കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു വലിയ മോഹം കൂടിയുണ്ട്. ഒരു ഐപിഎസ് ഓഫീസറാവുകയെന്നതാണ്. അദ്ദേഹം പല അഭിമുഖങ്ങളിലും ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.

മാത്രമല്ല ഈ സ്വപ്‌നം താന്‍ ഇതുവരെ വേണ്ടെന്നു വച്ചിട്ടില്ലെന്നും സഞ്ജു അടുത്തിടെ പറഞ്ഞിരുന്നു. ക്രിക്കറ്റര്‍ ആയിരുന്നില്ലെങ്കില്‍ താന്‍ തീര്‍ച്ചയായും ഐപിഎസ് നേടിയെടുക്കാനായിരിക്കും ശ്രമിക്കുകയെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

Also Read: ഈ റെക്കോര്‍ഡുകള്‍ മറന്നേക്കൂ, സച്ചിന്‍ സ്‌പെഷ്യല്‍! മറികടക്കാന്‍ ആര്‍ക്കുമാവില്ല

ഇക്കാര്യങ്ങളറിയാമോ?

ഇക്കാര്യങ്ങളറിയാമോ?

കേരളത്തിന്റെ അണ്ടര്‍ 13 ടീമുകള്‍ക്കു വേണ്ടി കളിച്ചുകൊണ്ടാണ് സഞ്ജു സാംസണ്‍ പ്രൊഫഷണല്‍ ക്രിക്കറ്റിനു തുടക്കം കുറിക്കുന്നത്. കേരള ടീമിനെ ജൂനിയര്‍ തലത്തില്‍ നയിക്കുക മാത്രമല്ല അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറിയുമായി കസറുകയും ചെയ്തിരുന്നു.

2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മിന്നുന്ന പ്രകടനം നടത്തിയ സഞ്ജു അന്നു മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും കൈക്കലാക്കിയിരുന്നു. 19 വയസ്സുള്ളപ്പോഴാണ് അദ്ദേഹം റോയല്‍സ് ടീമിന്റെ ഭാഗമായത്.

അന്നു ലേലത്തില്‍ അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ അവര്‍ വാങ്ങിയത്. മികച്ച പ്രകടനത്തെ തുടര്‍ന്നു റോയല്‍സ് പിന്നീട് പ്രതിഫലം നാലു കോടിയിലേക്കു കുത്തനെ ഉയര്‍ത്തുകയായിരുന്നു. നിലവില്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

Story first published: Saturday, February 25, 2023, 23:41 [IST]
Other articles published on Feb 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+