ഈ റെക്കോര്‍ഡുകള്‍ മറന്നേക്കൂ, സച്ചിന്‍ സ്‌പെഷ്യല്‍! മറികടക്കാന്‍ ആര്‍ക്കുമാവില്ല

ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു ദൈവമുണ്ടെങ്കില്‍ അതു സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണെന്നതില്‍ സംശയമില്ല. ബാറ്റിങ് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ട് ഈ കുറിയ മനുഷ്യന്‍ നടന്നുകയറിയത് ലോക ക്രിക്കറ്റിലെ ചക്രവര്‍ത്തി പദത്തിലേക്കാണ്. ബാറ്റ് കൊണ്ട് അദ്ദേഹത്തിനു അസാധ്യമായത് ഒന്നും തന്നെയുണ്ടായിരുന്നില്ല.
ഏകദിനത്തില്‍ ലോക ക്രിക്കറ്റിലെ കന്നി ഡബിള്‍ സെഞ്ച്വറി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി, ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സ് തുടങ്ങി സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ നിരത്തിയാല്‍ അതിനൊരു അന്ത്യം കാണില്ല. 20 വര്‍ഷത്തിലേറെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണായിരുന്നു സച്ചിന്‍. കളിക്കളത്തിന് അകത്തും പുറത്തും ഒരുപോലെ മാന്യനായ അദ്ദേഹത്തെ എതിരാളികള്‍ പോലും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.
ഇനിയൊരു സച്ചിന്‍ ഇന്ത്യയില്‍ മാത്രമല്ല, ലോക ക്രിക്കറ്റില്‍ തന്നെ മറ്റൊരാള്‍ ഉണ്ടാവില്ലെന്നുറപ്പാണ്. 10 വര്‍ഷത്തോളം മുമ്പായിരുന്നു അദ്ദേഹം ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയത്. പക്ഷെ ഇപ്പോഴും ആരാധകര്‍ക്കു അദ്ദേഹത്തോടുള്ള ഇഷ്ടത്തിലും ബഹുമാനത്തിലും ഒരുകുറവും സംഭവിച്ചിട്ടില്ല.
1992ല്‍ ഫെബ്രുവരി 22നായിരുന്നു ലോകകപ്പില്‍ സച്ചിന്റെ കന്നി മല്‍സരം. ഐസിസിയുടെ ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ട ചില റെക്കോര്‍ഡുകളുണ്ട്. ഇനിയാരും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത ഈ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

കൂടുതല്‍ റണ്‍സ്
ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു സ്വന്തമാണ്. തുടര്‍ച്ചയായി ആറു ലോകകപ്പുകളിലാണ് അദ്ദേഹം ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
1992ലെ ലോകപ്പില്‍ അരങ്ങേറിയ സച്ചിന്‍ 2011ലെ ലോകകപ്പില്‍ കിരീട വിജയത്തോടെ പടിയിറങ്ങുകയായിരുന്നു. ഇത്രയും ലോകകപ്പുകളിലായി അദ്ദേഹം കളിച്ചത് 49 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും 2,278 റണ്‍സോടെയാണ് സച്ചിന്‍ റെക്കോര്‍ഡിട്ടത്.

കൂടുതല്‍ ഫിഫ്റ്റികള്‍
ഐസിസി ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം ഫിഫ്റ്റികളടിച്ച താരവും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ്. ആറു ലോകകപ്പുകളായി അദ്ദേഹം കുറിച്ചിട്ടുള്ളത് 15 ഫിഫ്റ്റികളാണ്.
ഇവ കൂടാതെ ആറു സെഞ്ച്വറികളും ലോകകപ്പില്‍ കുറിക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു കഴിഞ്ഞു. ടൂര്‍ണമെന്റില്‍ 56.95 എന്ന തകര്‍പ്പന്‍ ബാറ്റിങ് ശരാശരിയും സച്ചിനുണ്ടായിരുന്നു.
Also Read: IND vs AUS: ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ, ഓസീസ് തിരിച്ചടിക്കും! ഒപ്പവുമെത്തും- കാരണങ്ങള്‍

കൂടുതല്‍ ബൗണ്ടറികള്‍
ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, ഫിഫ്റ്റികള്‍ എന്നിവയില്‍ അവസാനിക്കുന്നില്ല ബാറ്റിങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആധിപത്യം. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ബൗണ്ടറികളടിച്ച താരവും അദ്ദേഹം തന്നെയാണ്.
ലോകകപ്പിലെ ആറു എഡിഷനുകളിലായി സച്ചിന്‍ വാരിക്കൂട്ടിയത് 241 ബൗണ്ടറികളാണ്. ലോകകപ്പില്‍ ഇനിയൊരിക്കലും ഈ റെക്കോര്‍ഡ് തകരാനിടയില്ല.
Also Read: രോഹിത്തും ഗില്ലും ഒപ്പത്തിനൊപ്പം, അക്ഷര്‍ മൂന്നാമന്‍! കോലി 0- അറിയാം

പ്ലെയര്‍ ഓഫ് ദി മാച്ച്
ബാറ്റിങില്‍ ഇത്രയുമധികം റെക്കോര്‍ഡുകള്‍ ലോകകപ്പില്‍ കൈടയടക്കി വയ്ക്കുമ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ തേടിയെത്തുന്നതും സ്വാഭാവികം.
ലോകകപ്പില്‍ ഏറ്റവുമധികം തവണ കളിയിലെ ഹീറോയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് സച്ചിന്‍ ടെണ്ടുര്‍ക്കറാണ്. ഒമ്പതു തവണയാണ് അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications