For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ, ഓസീസ് തിരിച്ചടിക്കും! ഒപ്പവുമെത്തും- കാരണങ്ങള്‍

രണ്ടു ടെസ്റ്റുകളാണ് ഇനി ബാക്കിയുള്ളത്

india win test

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി രണ്ടു ടെസ്റ്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്. ആദ്യ രണ്ടു ടെസ്റ്റുകളിലും ഗംഭീര വിജയം കൊയ്തതോടെയാണ് നാലു മല്‍സരങ്ങളുടെ പരമ്പര നഷ്ടമാവില്ലെന്നു ഇന്ത്യ ഉറപ്പാക്കിയത്. ഇതോടെ നിലവിലെ അവകാശികളായ ഇന്ത്യ ട്രോഫിയും തങ്ങളുടെ പേരില്‍ നിലനിര്‍ത്തുകയാണ്.

നാഗ്പൂര്‍, ഡല്‍ഹി എന്നീവിടങ്ങളില്‍ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളും മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യ ജയിച്ചുകയറിയത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റിന്റെ ജയവും ഇന്ത്യ ആഘോഷിക്കുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഓസീസിന്റെ കൂട്ടത്തകര്‍ച്ചയാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.

2-0നു മുന്നിട്ടുനില്‍ക്കുകയാണെങ്കിലും പരമ്പര പോക്കറ്റിലാക്കിയെന്നു ഇന്ത്യ ഉറപ്പിക്കാന്‍ വരട്ടെ. ഓസ്‌ട്രേലിയക്കു ഇനിയും ശക്തമായി തിരിച്ചുവരാനും ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ജയിച്ച് പരമ്പര 2-2നു തുല്യമാക്കാനും സാധിക്കും. ഇതിനുള്ള മൂന്നു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

മുന്‍നിരയുടെ മോശം ഫോം

മുന്‍നിരയുടെ മോശം ഫോം

കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ബാറ്റിങില്‍ ഇന്ത്യന്‍ മുന്‍നിരയുടെ പ്രകടനം മികച്ചായിരുന്നില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയൊഴികെ മറ്റാരും തന്നെ അത്ര ആത്മവിശ്വാസത്തിലല്ല ക്രീസില്‍ കാണപ്പെട്ടത്. രണ്ടു ടെസ്റ്റുകളിലും മുന്‍നിരയുടെ മോശം പ്രകടനം ടീമിനെ ബാധിക്കാതിരുന്നത് വാലറ്റത്തിന്റെ പോരാട്ടവീര്യം കൊണ്ടായിരുന്നു. അല്ലെങ്കില്‍ ഈ ടെസ്റ്റുകളില്‍ ഇന്ത്യ ജയിക്കുമോയെന്ന കാര്യം പോലും സംശയമാണ്.

ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരുടെ മികച്ച സംഭാവനകളാണ് ഇന്ത്യന്‍ ബാറ്റിങ്‌നിരയെ താങ്ങിനിര്‍ത്തിയത്. എന്നാല്‍ എല്ലായ്‌പ്പോഴും ഇവര്‍ക്കു ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കണമെന്നില്ല.

ശേഷിക്കുന്ന ടെസ്റ്റുകളില്‍ ഇന്ത്യയുടെ മുന്‍നിരയ്‌ക്കൊപ്പം വാലറ്റവും ഫ്‌ളോപ്പാവുകയാണെങ്കില്‍ ഇന്ത്യ പതറുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല. ഇതു ഇന്ത്യയുടെ പരാജയത്തിലേക്കു നയിക്കാനിടയുണ്ട്.

Also Read: IND vs AUS: അര്‍ഹിച്ചവരെ ഇന്ത്യക്കു വേണ്ട! സ്ഥാനം അര്‍ഹിക്കാത്തവര്‍ ടീമില്‍, ഇതാ 3 പേര്‍

രണ്ടാം ടെസ്റ്റില്‍ ഓസീസ് പ്രതീക്ഷ നല്‍കി

രണ്ടാം ടെസ്റ്റില്‍ ഓസീസ് പ്രതീക്ഷ നല്‍കി

ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഒരു ഘട്ടത്തില്‍ മേധാവിത്വം നേടുന്നതിന് തൊട്ടരികില്‍ വരയെത്തിയ ശേഷമായിരുന്നു ഓസ്‌ട്രേലിയയില്‍ നിന്നും കളി വഴുതിപ്പോയത്. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കു ഇപ്പോഴും പ്രതീക്ഷയ്ക്കു വകയുണ്ട്. ഒന്നു കൂടി പിടിമുറുക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ ഡല്‍ഹി ടെസ്റ്റില്‍ ജയിക്കാന്‍ അവര്‍ക്കു സാധിക്കുമായിരുന്നു.

കഴിഞ്ഞ ടെസ്റ്റില്‍ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 263 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ഏഴിന് 139ലേക്കു കൂപ്പുകുത്തിയിരുന്നു. പക്ഷെ ആര്‍ അശ്വിന്‍- അക്ഷര്‍ പട്ടേല്‍ സഖ്യം ചേര്‍ന്നെടുത്ത 114 റണ്‍സ് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. ഇതാണ് ഓസീസിന്റെ ലീഡ് വെറും ഒന്നിലൊതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

രണ്ടാമിന്നിങ്‌സില്‍ രണ്ടാംദിനം ഒരു വിക്കറ്റിനു 63 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഓസീസ കളി അവസാനിപ്പിച്ചത്. ഈ ഘട്ടത്തില്‍ 64 റണ്‍സോടെ ഓസീസിനു വ്യക്തമായ മുന്‍തൂക്കവുമുണ്ടായിരുന്നു. പക്ഷെ തൊട്ടുത്ത ദിവസം ഓസീസ് ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു.

ഓസീസ് 200ന് മുകളില്‍ വിജയലക്ഷ്യം നല്‍കിയിരുന്നെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായി മാറുമായിരുന്നു. ഇന്ത്യക്കു മേല്‍ തങ്ങള്‍ക്കു ആധിപത്യം നേടാന് കളിയുമെന്നു തന്നെയാണ് രണ്ടാം ടെസ്റ്റിലെ അവരുടെ പ്രകടനം സൂചിപ്പിക്കുന്നത്.

Also Read: ബൗളറെ നിലത്തുനിര്‍ത്തില്ല, സൂര്യയുടെ ജൂനിയര്‍ ഇവിടെയുണ്ട്! 19കാരനെ വാഴ്ത്തി എബിഡി

സ്പിന്നര്‍മാര്‍ താളത്തിലേക്ക്

സ്പിന്നര്‍മാര്‍ താളത്തിലേക്ക്

ഓസ്‌ട്രേലിയന്‍ സ്പിന്നര്‍മാര്‍ പരമ്പരയില്‍ പതിയെ താളത്തിലേക്കു വന്നു കൊണ്ടിരിക്കുകയാണെന്നാണ് കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലെയും പ്രകടനം തെളിയിക്കുന്നത്. പരിചയസമ്പന്നനായ നതാന്‍ ലയണ്‍ നയിക്കുന്ന ഓസീസ് സ്പിന്‍ ആക്രമണത്തിനു ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ഇന്ത്യക്കുമേല്‍ വെല്ലുവിളിയുയര്‍ത്താന്‍ കഴിയും.

ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റില്‍ ലയണിനെതിരേ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അത്ര ആത്മവിശ്വാസത്തോടെയായിരുന്നില്ല കളിച്ചത്. ശേഷിക്കുന്ന ടെസ്റ്റുകളിലും ലയണ്‍ നയിക്കുന്ന സ്പിന്‍ നിര ഇന്ത്യക്കു മേല്‍ നാശം വിതച്ചാല്‍ കാര്യങ്ങള്‍ ദുഷ്‌കരമായി തീരും. ഇതിനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല.

Story first published: Wednesday, February 22, 2023, 6:18 [IST]
Other articles published on Feb 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+