IND vs AUS: അര്‍ഹിച്ചവരെ ഇന്ത്യക്കു വേണ്ട! സ്ഥാനം അര്‍ഹിക്കാത്തവര്‍ ടീമില്‍, ഇതാ 3 പേര്‍

ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം പകുതിയോടെ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐപിഎല്ലിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ അന്താരാഷ്ട്ര പരമ്പര കൂടിയായിരിക്കും ഇത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ സംഘത്തെയാണ് പരമ്പരയില്‍ ഇന്ത്യ അണനിരത്തുന്നത്. ആദ്യ കളിയില്‍ വ്യക്തിപരമായ കാരണങ്ങളാണ് രോഹിത് കളിക്കില്ല. പകരം ഹാര്‍ദിക് പാണ്ഡ്യക്കാണ് നായകന്റെ ചുമതല. ശേഷിച്ച രണ്ടു കളികളില്‍ ഹിറ്റ്മാന്‍ തിരിച്ചെത്തുകയും ചെയ്യും.
സഞ്ജു സാംസണുള്‍പ്പെടെ തീര്‍ച്ചയായും ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന ചിലരെ ശിവ്‌സുന്ദര്‍ ദാസിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പരമ്പരയില്‍ തഴഞ്ഞിരുന്നു. സഞ്ജുവിനെക്കൂടാതെ പൃഥ്വി ഷാ, രവി ബിഷ്‌നോയ് എന്നിവര്‍ക്കും ഏകദിന ടീമില്‍ ഇടം ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കളിച്ച മല്‍സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ടീമിലെടുക്കാതിരുന്നതിനെതിരേ വിമര്‍ശനം ശക്തമാണ്.
അതേസമയം, മോശം ഫോമിലായിട്ടും ഇന്ത്യ ചില കളിക്കാരെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നല്‍കിയിട്ടുണ്ടെന്നതും എടുത്തു പറയേണ്ട കാര്യമാണ്. സ്ഥാനമര്‍ഹിക്കാതെ ഭാഗ്യം കൊണ്ടു മാത്രം ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമായ മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

യുസ്വേന്ദ്ര ചഹല്‍
സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഒരു സമയത്തു ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ കുന്തമുനയായിരുന്ന അദ്ദേഹം ഇപ്പോള്‍ ദയനീയ ഫോമിലാണ്. ഈ വര്‍ഷം ചഹല്‍ രണ്ട് ഏകദിനങ്ങളിലാണ് ഇന്ത്യക്കു വേണ്ടി കളിച്ചത്. ഇവയില്‍ നിന്നും 33.66 ശരാശരിയില്‍ വീഴ്ത്തിയത് രണ്ടു വിക്കറ്റുകള്‍ മാത്രമാണ്.
കഴിഞ്ഞ മാസം ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ നടന്ന മൂന്നു വീതം മല്‍സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ ഓരോ കളിയില്‍ മാത്രമേ ചഹല്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നുള്ളൂ.
മോശം ഫോം കാരണം ഒരു മല്‍സരത്തിനു ശേഷം അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുകയായിരുന്നു. ചഹലിനു പകരം കുല്‍ദീപ് യാദവ് ഈ പരമ്പരകളില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറായി മാറുകയും ചെയ്തു. അതുകൊണ്ടു തന്നെ ഓസീസുമായി നടക്കാനിരിക്കുന്ന പരമ്പരയില്‍ ചഹല്‍ സ്ഥാനവുമര്‍ഹിച്ചിരുന്നില്ല.

ഇഷാന്‍ കിഷന്‍
യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് അര്‍ഹതയില്ലാതെ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ രണ്ടാമത്തെ താരം. കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ താരം തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി കുറിച്ചിരുന്നു. പക്ഷെ അതിനു ശേഷം ഇഷാന്റെ കരിയര്‍ ഗ്രാഫ് കൂപ്പുകുത്തുകയായിരുന്നു.
ഡബിള്‍ സെഞ്ച്വറിയുടെ പേരില്‍ ഒരുപാട് അവസരങ്ങള്‍ താരത്തിനു ലഭിച്ചെങ്കിലും ഒന്നില്‍പ്പോലും തിളങ്ങാനായില്ല.
ന്യൂസിലാന്‍ഡുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ വെറും 30 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 17 റണ്‍സുമാണ്.
ഏകദിന പരമ്പരയില്‍ മാത്രമല്ല ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവരുമായുള്ള മൂന്നു മല്‍സരങ്ങള്‍ വീതമുള്ള ടി20 പരമ്പരയിലും താരം ദയനീയമായി പരാജയപ്പെട്ടിരുന്നു.
Also Read: WTC: ലോക ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കു വഴി തെളിഞ്ഞു! സംഭവിക്കേണ്ടത് 2 കാര്യം, നോക്കാം

ജയദേവ് ഉനാട്കട്ട്
ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനാട്കട്ടാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലാണ് താരം അവസാനം കളിച്ചത്. 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പേസറെ ഏകദിന ടീമിലേക്കു തിരികെ വിളിച്ചിരിക്കുന്നത്.
ഏകദിനത്തില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഉനാട്കട്ടിന്റേത്. ഏകദിനത്തില്‍ ഇതുവരെ ഏഴു മല്‍സരങ്ങളാണ് താരം കളിച്ചത്. ഇവയില്‍ നിന്നും 26.12 ശരാശരിയില്‍ എട്ടു വിക്കറ്റുകള്‍ മാത്രമേ നേടിയിട്ടുള്ളൂ.
ഈ ഏഴു ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ ഒരു വിക്കറ്റ് പോലും ഉനാട്കട്ട് വീഴ്ത്തിയിട്ടില്ല. കൂടാതെ നാലു മല്‍സരങ്ങളില്‍ ഒന്നു വീതം വിക്കറ്റ് മാത്രമേ പേസര്‍ക്കു ലഭിച്ചുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications