സെലക്ടര്‍, കോച്ച്, ക്യാപ്റ്റന്‍ ആരെങ്കിലുമായി ബന്ധമുണ്ടാക്കൂ, അല്ലാതെ സഞ്ജു രക്ഷപ്പെടില്ല!

ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ ആരാധകരോഷം. ഐപിഎല്ലിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പര കൂടിയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര. കഴിഞ്ഞ മാസം ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലെ ആദ്യ കളിക്കിടെയേറ്റ പരിക്കില്‍ നിന്നും മുക്തനായ സഞ്ജു ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു.
വിക്കറ്റ് കിപ്പിങ് ഓപ്ഷനുകളായ കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ മോശം ഫോമിലായതിനാല്‍ സഞ്ജുവിനെ തീര്‍ച്ചയായും ഏകദിന ടീമിലേക്കു പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ രാഹുലിനെയും ഇഷാനെയും ടീമിലെടുത്ത സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിനെ പരിഗണിച്ചില്ല.
ടീം പ്രഖ്യാപനം വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് സെലക്ഷന്‍ കമ്മിറ്റിക്കും ബിസിസിഐയ്ക്കുമെതിരേ ഉയരുന്നത്. 11 ഏകദിനങ്ങളില്‍ നിന്നും 66 ശരാശരിയില്‍ 330 റണ്‍സെടുത്തിട്ടും സഞ്ജുവിനെ എന്തുകൊണ്ട് തഴഞ്ഞുവെന്നതാണ് ആരാധകരുടെ ചോദ്യം. വിദേശത്തു കളിക്കാന്‍ അദ്ദേഹത്തെ ബോര്‍ഡ് അനുവദിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

ആരെങ്കിലുമായി ബന്ധം ആവശ്യമാണ്
സഞ്ജു സാംസണ്‍, നിങ്ങളോടു സഹതാപമുണ്ട്. നിങ്ങളെക്കൊണ്ട് ചെയ്യാവുന്നത് നിങ്ങള്‍ ചെയ്തു, ഏകദിന പരമ്പരയില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. പക്ഷെ നിങ്ങള്‍ക്കു ടീമില്‍ അവസരം ലഭിച്ചില്ല.
ഇന്ത്യന്‍ ടീമില്‍ ഇടം നേടണമെങ്കില്‍ സെലക്ടര്‍മാര്‍, ക്യാപ്റ്റന്‍, കോച്ച് എന്നിവരുമായി ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണെന്നാണ് തോന്നുന്നത്. അവിടെയെത്താനുള്ള വഴി പ്രതിഭയും കഠിനാാധ്വാനവുമല്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

ഏറ്റവും നിര്‍ഭാഗ്യവാനായ താരം
ഈ യുഗത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഇത്രയും നന്നായി പെര്‍ഫോം ചെയ്തിട്ടും അദ്ദേഹത്തെ ബിസിസിഐ തുടര്‍ച്ചയായി തഴഞ്ഞുകൊണ്ടിരിക്കുകയാണെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
കെഎല്‍ രാഹുലിന് ലഭിക്കുന്ന അവസരങ്ങളുടെ പകുതിയെങ്കിലും നല്‍കിയെങ്കില്‍ മാത്രമേ സഞ്ജു സാംസണിനു ടീമിന് അകത്തും പുറത്തും, പ്രത്യേകിച്ചും ബിസിസിഐയിലും സുഹൃത്തുക്കളെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
Also Read: IPL 2023: മുംബൈ അഞ്ചു കളി തോല്‍ക്കും! ഏതൊക്കെയെന്നറിയാം, വൈറല്‍ പ്രവചനം

മറ്റൊരു രാജ്യത്തേക്കു മാറട്ടെ
വിദേശ ലീഗുകളില്‍ കളിക്കാന്‍ സഞ്ജു സാംസണിനെ റിലീസ് ചെയ്യണം. അല്ലെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് തുടരണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തിലേക്കു മാറണമെന്നു താരത്തോടു ആവശ്യപ്പെടണം.
ഏകദിനത്തില്‍ 66 ശരാശരിയും 104 പ്ലസ് സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഈ രഞ്ജി ട്രോഫിയിലെ മികച്ച അറ്റാക്കിങ് ബാറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. 14 സിക്‌സറുകളടിച്ച സഞ്ജുവിന് 85 പ്ലസ് സ്‌ട്രൈക്ക് റേറ്റുമുണ്ടായിരുന്നു. എന്നിട്ടും ക്രൂരമായി തഴയപ്പെട്ടിരിക്കുകയാണ്. സഞ്ജു കൂടുതല്‍ മെച്ചട്ടത് അര്‍ഹിക്കുന്നതായും ഒരു യൂസര്‍ പ്രതികരിച്ചു.
IPL 2023: ഉമ്രാനാവാന്‍ അര്‍ജുന്റെ സര്‍പ്രൈസ് നീക്കം! ഇപ്പോഴത്തെ വേഗതയെത്ര? അറിയാം

കളി കാണുന്നത് നിര്‍ത്തും
ബിസിസിഐയോടു നാണം തോന്നുന്നു. എല്ലായ്‌പ്പോഴും ചെയ്തു വരുന്നതു പോലെ സഞ്ജു സാംസണിനോടു ഇത്തവണയും കടുത്ത അനീതിയാണ് കാണിച്ചിരിക്കുന്നത്. ചിലര്‍ ചേതന്‍ ശര്‍മയുടെ വീട്ടിലെത്തി ദേശീയ ടീമിലെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്.
നിങ്ങള്‍ ക്രിക്കറ്റിനെ ഈ തരത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെങ്കില്‍ രാജ്യം മുഴുവന്‍ കളി കാണുന്നത് അവസാനിപ്പിക്കുമെന്നും ഒരു യൂസര്‍ മുന്നറിയിപ്പ് നല്‍കി.
നിങ്ങള്‍ക്കു രാഷ്ട്രീയപരമായ പവറില്ലെങ്കില്‍ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാവില്ല. സഞ്ജു സാംസണിനോടു സഹതാപമുണ്ട്, ഈ രാഷ്ട്രീയം കാരണം സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നു ഞാന്‍ കരുതുന്നില്ല. അതുല്യപ്രതിഭയെയാണ് ഇതിലൂടെ ഇന്ത്യ പാഴാക്കി കൊണ്ടിരിക്കുന്നതെന്നും ഒരു യൂസര്‍ തുറന്നടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications