IPL 2023: മുംബൈ അഞ്ചു കളി തോല്‍ക്കും! ഏതൊക്കെയെന്നറിയാം, വൈറല്‍ പ്രവചനം

ഐപിഎല്ലില്‍ ആറാം കിരീടമെന്ന വലിയ സ്വപ്‌നവുമായിട്ടാണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് പുതിയ സീസണിനു കച്ചമുറുക്കുന്നത്. അവര്‍ ഏറ്റവുമധികം മറക്കാനാഗ്രഹിക്കുന്ന സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. കാരണം 10 ടീമുകള്‍ മാറ്റുരച്ച ലീഗില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട മുംബൈ നാണംകെട്ടിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും അവര്‍ക്കു ഇത്തരമൊരു തിരിച്ചടിയുണ്ടായിട്ടില്ല.
മികച്ച കളിക്കാരുടെ അഭാവം മുംബൈയ്ക്കു കഴിഞ്ഞ സീസണില്‍ വലിയ ക്ഷീണമായി മാറിയിരുന്നു. വരാനിരിക്കുന്ന സീസണില്‍ പുതിയ ചില താരങ്ങളെ ടീമിലേക്കു കൊണ്ടുവരാനായത് മുംബൈയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് 2022ലേതു പോലെയൊരു നാണക്കേട് തങ്ങള്‍ക്കു ഇത്തവണയുണ്ടാവില്ലെന്നും മുംബൈയും ആരാധകരും ഉറച്ചു വിശ്വസിക്കുന്നു.
ഏപ്രില്‍ രണ്ടിനു ബെംഗളൂരുവില്‍ വച്ച് ഫഫ് ഡുപ്ലെസി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിട്ടാണ് പുതിയ സീസണില്‍ മുംബൈയുടെ കന്നിയങ്കം. ലീഗ് ഘട്ടത്തിലെ അവസാന മാച്ച് മേയ് 21ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ്. ഫിക്‌സചര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മുംബൈയടെ മല്‍സരഫലങ്ങളെക്കറിച്ചുള്ള ഒരു ആരാധകന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

അഞ്ചു മല്‍സരങ്ങള്‍ തോല്‍ക്കും
പുതിയ സീസണില്‍ ഓപ്പണിങ് മാച്ചുള്‍പ്പെടെ അഞ്ചു മല്‍സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുമെന്നാണ് പ്രവചനം. ഏപ്രിലെ ആദ്യ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു തോറ്റു കൊണ്ടായിരിക്കും മുംബൈ തുടങ്ങുക.
എന്നാല്‍ അടുത്ത നാലു മല്‍സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരേ വിജയം മുംബൈയ്‌ക്കൊപ്പമായിരിക്കും.
പക്ഷെ അടുത്ത കളിയില്‍ പഞ്ചാബ് സൂപ്പര്‍ കിങ്‌സ് മുംെൈബയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കും. തൊട്ടടുത്ത കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മുംബൈ വിജയം കൊയ്യും. എന്നാല്‍ അടുത്ത കളിയില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനോടു തോല്‍ക്കും.
അടുത്ത കളിയില്‍ പഞ്ചാബിനെതിരേ ജയിക്കുമെന്നും ചെന്നൈയോടു തുടന്നുള്ള മല്‍സരത്തില്‍ പരാജയപ്പെടും. പിന്നീട് മൂന്നു തുടര്‍ ജയങ്ങളാണ് മുംബൈയെ കാത്തിരിക്കുന്നത്. ആര്‍സിബി, ജിടി, ലഖ്‌നൗ എന്നിവര്‍ക്കെതിരേയാവും ഇത്. അവസാന മാച്ചില്‍ ഹൈദരാബാദിനോടു തോറ്റു കൊണ്ടായിരിക്കും ലീഗ് ഘട്ടം മുംബൈ അവസാനിപ്പിക്കുക.
Also Read: 360 ഡിഗ്രി ബാറ്റര്‍ മാത്രമല്ല, ഫിറ്റ്‌നസിലും സൂര്യ സ്റ്റാറാണ്- എന്താണ് കാരണം? നോക്കാം

പ്ലേഓഫിലെത്തുമോ?
ഈ യൂസറുടെ പ്രവചന പ്രകാരം മുംബൈ ഇന്ത്യന്‍സ് ആകെയുള്ള 14 ലീഗ് മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ തോറ്റാല്‍ പ്ലേഓഫിലെത്തുമോ? തീര്‍ച്ചയായും പ്ലേഓഫില്‍ കടക്കാന്‍ മുംബൈയ്ക്കു കഴിയുമെന്നാണ് കഴിഞ്ഞ സീസണിലെ കണക്കുകള്‍ തെളിയിക്കുന്നത്.
2022ല്‍ ഏറ്റവും കുറച്ചു മല്‍സരങ്ങളില്‍ തോറ്റത് ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. നാലു മല്‍സരങ്ങളിലാണ് അവര്‍ക്കു പരാജയം രുചിച്ചത്. പോയിന്റ് പട്ടികയില്‍ മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തിയ മറ്റു ടീമുകള്‍ രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരായിരുന്നു.
ഇവരില്‍ റോയല്‍സും ലഖ്‌നൗവും അഞ്ചു മല്‍സരങ്ങളില്‍ വീതം പരാജയപ്പെട്ടിരുന്നു. ബാംഗ്ലൂരാവട്ടെ ഏഴു മല്‍സരങ്ങളിലം തോല്‍വിയേറ്റു വാങ്ങി.
Also Read: IPL 2023: ഉമ്രാനാവാന്‍ അര്‍ജുന്റെ സര്‍പ്രൈസ് നീക്കം! ഇപ്പോഴത്തെ വേഗതയെത്ര? അറിയാം

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ, ടിം ഡേവിഡ്, ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍, മുഹമ്മദ് അര്‍ഷദ് ഖാന്‍, രമണ്‍ദീപ് സിംഗ്, റിത്വിക് ഷോക്കീന്‍, ആകാശ് മധ്വാള്‍, ജൈ റിച്ചാര്‍ഡ്‌സണ്‍, പിയൂഷ് ചൗള, ഡുവാന്‍ യാന്‍സെന്‍, വിഷ്ണു വിനോദ്, ഷംസ് മ്യുലാനി, നെഹല്‍ വധേര, രാഘവ് ഗോയല്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെറന്‍ഡോര്‍ഫ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications