360 ഡിഗ്രി ബാറ്റര്‍ മാത്രമല്ല, ഫിറ്റ്‌നസിലും സൂര്യ സ്റ്റാറാണ്- എന്താണ് കാരണം? നോക്കാം

ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച ആദ്യത്തെ 360 ഡിഗ്രി ബാറ്ററെന്നു നമുക്ക് അഭിമാനത്തോടെ വിശേഷിപ്പിക്കാവുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും മിസ്റ്റര്‍ 360യെന്നു ലോകം വിശേഷിപ്പിക്കുകയും ചെയ്യുന്ന എബി ഡിവില്ലിയേഴ്‌സിന്റെ ഇന്ത്യന്‍ വേര്‍ഷനാണ് സ്‌കൈ. ഫുള്‍ ഫോമിലെങ്കില്‍ സൂര്യയെ പുറത്താക്കുകയെന്നത് ഏതൊരു ടീമിനും അസാധ്യമായ കാര്യമാണ്.
കാരണം എതു ലൈനിലും ലെങ്തിലും ബൗള്‍ ചെയ്താലും അതിനു അനുസരിച്ച് തന്റെ ശരീരവും ബാറ്റും പാകപ്പെടുത്തി സൂര്യ തയ്യാറായി നില്‍പ്പുണ്ടാവും. ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും അസാമാന്യ കരുത്തോടെ ഷോട്ടുകളുതിര്‍ക്കാന്‍ മിടുക്കനാണ് അദ്ദേഹം. കൈക്കുഴയുടെ അതിവേഗമുള്ള മൂവ്‌മെന്റും മികച്ച ഫിറ്റ്‌നസുമെല്ലാം സൂര്യയെ ഇതിനു സഹായിക്കുന്നുണ്ട്.
ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും സൂപ്പറാണ് സൂര്യ. റണ്ണിങ് ക്യാച്ചുകളും ഹൈ ക്യാച്ചുകളുമെല്ലാം അദ്ദേഹം അനായാസം വരുതിയിലാക്കുണ്ട്. ക്യാച്ചുകള്‍ സൂര്യ പാഴാക്കുന്നത് അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. പന്തിനു താഴെ സൂര്യയെങ്കില്‍ അതു വിക്കറ്റാണെന്നു നമുക്ക് ഉറപ്പിക്കാം. മികച്ച ഫിറ്റ്‌നസാണ് അദ്ദേഹത്തെ തകര്‍പ്പന്‍ ഫീല്‍ഡറാക്കി മാറ്റുന്നത്. എന്താണ് സൂര്യയുടെ ഈ ഫിറ്റ്‌നസിന്റെ രഹസ്യം? അദ്ദേഹത്തിന്റെ വര്‍ക്കൗട്ടിനെയും ഭക്ഷണക്രമത്തെക്കുറിച്ചുമെല്ലാം അറിയാം.

വര്‍ക്കൗട്ട്
ശരീരം കൂടുതല്‍ കരുത്തുറ്റതാക്കി തീര്‍ക്കാനുള്ള വ്യായാമങ്ങളിലാണ് സൂര്യകുമാര്‍ യാദവ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ഭാരമുയര്‍ത്തിയാണ് താരം ശരീരത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതു ശരീരഭാരം വര്‍ധിക്കാതെ നിയന്ത്രിക്കാന്‍ സൂര്യയെ സഹായിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള വര്‍ക്കൗട്ടുകളും അദ്ദേഹം ചെയ്യാറുണ്ട്. കാരണം ശരീരത്തോടൊപ്പം ഹൃദയത്തിന്റെ ആരോഗ്യവും ഒരു കായിക താരത്തെ സംബന്ധിച്ച്് വളരെ പ്രധാനപ്പെട്ടതാണ്.
വീട്ടിലോ, ജിമ്മിലോ വച്ച് വര്‍ക്കൗട്ടുകളില്‍ ഏര്‍പ്പെടുമ്പോഴെല്ലാം സൂര്യ കെറ്റ്ല്‍ബെല്‍സ് ഉപയോഗിക്കാറുണ്ട്. അടിസ്ഥാനപരമായ കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യമ്പോഴെല്ലാം താരം ഇതും അതോടൊപ്പം ചെയ്യാറുണ്ട്. ഓട്ടമാണ് സൂര്യയുടെ മറ്റൊരു പ്രധാനപ്പെട്ട വ്യായാമം. ദിവസേന താരം ചെയ്യുന്ന ഒരു വ്യായാമം കൂടിയാണിത്.
Also Read: ശ്രീശാന്ത് സ്പിന്നറോ? തുടക്കം സ്പന്നറായി, ഇവര്‍ കസറിയത് വേറെ റോളില്‍! അറിയാം

ഭക്ഷണക്രമം
വ്യായാമത്തോടൊപ്പം ഭക്ഷണ ക്രമത്തിലും സൂര്യകുമാര്‍ യാദവ് ശ്രദ്ധ പുലര്‍ത്താറുണ്ട്. പ്രോട്ടീനുള്‍പ്പെട്ട ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാന്‍ താരം ശ്രദ്ധിക്കുകയും ചെയ്യുന്നു.
ഒരുപാട് പ്രോട്ടീന്‍ ശരീരത്തിനു നല്‍കുന്ന നോണ്‍ വെജിറേറ്ററിയന്‍ ഭക്ഷണങ്ങളായ മുട്ട, മാംസം, മല്‍സ്യം എന്നിവയെല്ലാം സൂര്യ നന്നായി കഴിക്കുന്നു.
കൂടാതെ പാലുല്‍പ്പന്നങ്ങള്‍, നാരുകളടങ്ങിയ പച്ചക്കറികള്‍ എന്നിവയും സൂര്യയുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. തന്റെ ആഹാരം വളരെ സന്തുലതമാണെന്നു ഉറപ്പു വരുത്താന്‍ സൂര്യ ശ്രദ്ധിക്കാറുണ്ട്. നട്ട്‌സ്, ഒമേഗ 3 ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ എന്നിവയെല്ലാം തന്റ ആഹാരക്രമത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നു.
ക്രിക്കറ്റ് ഒരുപാട് എനര്‍ജി ആവശ്യപ്പെടുന്ന ഗെയിമായതിനാല്‍ നിര്‍ജലീകരണത്തിനുള്ള സാധ്യതയും കൂടുതലാണ്. ഇതു കാരണം സംഭവിക്കാനിടയുള്ള പരിക്കുകള്‍ ഒഴിവാക്കാന്‍ അദ്ദേഹം ദിവസേന ഒരുപാട് വെള്ളം കുടിക്കുകയും ചെയ്യുന്നു.
Also Read: ജയ്‌സ്വാളും സര്‍ഫറാസും ടെസ്റ്റ് ടീമില്‍, ക്യാപ്റ്റനായി സഞ്ജു- ഈ ടീം പൊളി, നോക്കാം

നീന്തലിനോടു പ്രിയം
നീന്തല്‍ സൂര്യകുമാര്‍ യാദവിനു വളരെ പ്രിയപ്പെട്ട വ്യായാമങ്ങളിലൊന്നാണ്. കാരണം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നീന്തലിനേക്കാള്‍ മികച്ചൊരു വ്യായാമം ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിക്കാന്‍ സൂര്യ ശ്രദ്ധിക്കാറുമുണ്ട്.
ചിരിയും ഒരു അത്‌ലറ്റിനെ സംബന്ധിച്ച് സമ്മര്‍ദ്ദമകറ്റാന്‍ നല്ലൊരു ഉപാധിയാണ്. അതുകൊണ്ടു തന്നെ സമയം ലഭിക്കുമ്പോഴെല്ലാം മനസ്സിനെ കൂടുതല്‍ ഹാപ്പിയാക്കി നിലനിര്‍ത്താന്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് പോലെയുള്ള രസകരമായ കാര്യങ്ങളില്‍ സൂര്യ ഏര്‍പ്പെടുകയും ചെയ്യുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications