
ജയ്‌സ്വാള്‍, പാഞ്ചാല്‍- ഓപ്പണര്‍മാര്‍
യുവതാരം യശസ്വി ജയ്‌സാളും പ്രിയങ്ക് പാഞ്ചാലുമായിയിരിക്കും ഇന്ത്യയുടെ മികച്ച അണ്‍ക്യാപ്ഡ് ടെസ്റ്റ് ഇലവന്റെ ഓപ്പണര്‍മാര്‍. സമീപകാലത്തു ഇന്ത്യന്‍ എ ടീമിനായി മികച്ച പ്രകടനമാണ് ഇടംകൈയന്‍ ബാറ്റര്‍ കൂടിയായ ജയ്‌സ്വാള്‍ കാഴ്ചവച്ചത്. കൂടാതെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടിയും മികച്ച പ്രകടനം നടത്താന്‍ താരത്തിനു സാധിക്കുന്നു.
പാഞ്ചാല്‍ ഇന്ത്യന്‍ എ ടീമുകള്‍ക്കായും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം കളിച്ചുകൊണ്ടിരിക്കുന്ന വലംകൈയന്‍ ബാറ്ററാണ്. നേരത്തേ ഒരു തവണ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പകരക്കാരനായി താരം ഉള്‍പ്പെട്ടിരുന്നങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചില്ല.

അഭിമന്യു, പാട്ടിധര്‍, സര്‍ഫറാസ്, സഞ്ജു (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)- മധ്യനിര
മധ്യനിരയില്‍ മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളത് അഭിമന്യു ഈശ്വരന്‍, രജത് പാട്ടിധര്‍, സര്‍ഫറാസ് ഖാന്‍, സഞ്ജു സാംസണ്‍ എന്നിവരാണ്. ഇലവനെ നയിക്കുന്നതും വിക്കറ്റ് കാക്കുന്നതും സഞ്ജുവായിരിക്കും.
അഭിമന്യു ഓപ്പണറായിട്ടാണ് കളിക്കാറുള്ളതെങ്കിലും മൂന്നാം നമ്പറിലും ബാറ്റ് ചെയ്യാന്‍ സാധിക്കും. പാട്ടിധാര്‍ കുറച്ചുകാലമായി മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിക്കുന്ന താരമാണ്.
സര്‍ഫറാസിന്റെ കാര്യമെടുത്താല്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനാണ് താരം. ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സര്‍ഫറാസ് ഇടം പിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഒരിക്കല്‍ക്കൂടി അവഗണിക്കപ്പെട്ടു. എങ്കിലും വൈകാതെ ടീമില്‍ താരം ഉള്‍പ്പെടുമെന്നതില്‍ സംശയമില്ല.
സഞ്ജു വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മാത്രമല്ല ടെസ്റ്റിലും തിളങ്ങാന്‍ കഴിയുന്ന ബാറ്ററാണ്. രഞ്ജിയില്‍ കേരളത്തിനായി ബാറ്റിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.
Also Read: ഇവര്‍ക്കു ടീമിനേക്കാള്‍ വലുത് സ്വന്തം കാര്യം! ഓസീസിന്റെ രണ്ടു പേര്‍

ഷഹബാസ്, ജലജ്, സൗരഭ്- ഓള്‍റൗണ്ടര്‍മാര്‍
ടെസ്റ്റ് ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍ ഷഹബാസ് അഹമ്മദ്, ജലജ് സക്‌സേന, സൗരഭ് കുമാര്‍ എന്നിവരായിരിക്കും. ഷഹബാസും ജലജും സമീപകാലത്തു ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരാണ്.
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കേരള ടീമിന്റെ തുറുപ്പുചീട്ട് കൂടിയാണ് ജലജ്. നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ താരം കാഴ്ചവച്ചിട്ടുണ്ട്. സൗരഭും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ്.
Also Read: IPL 2023: മുബൈ 'ഇന്ത്യന്‍സ്', വിദേശികള്‍ പുറത്ത്- ഇലവനില്‍ അര്‍ജുന്‍, ഒപ്പം മലയാളിയും

പ്രസിദ്ധ്, മുകേഷ്- ബൗളര്‍മാര്‍
അരങ്ങേറാത്തവരുടെ ഇന്ത്യന്‍ ടെസ്റ്റ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ പ്രസിദ്ധ് കൃഷ്ണയും മുകേഷ് കുമാറുമായിരിക്കും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇതിനകം ഇന്ത്യക്കു വേണ്ടി കളിക്കുകയും മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള താരമാണ് പ്രസിദ്ധ്.
പക്ഷെ ടെസ്റ്റില്‍ ഇനിയും അരങ്ങേറാനായിട്ടില്ല. ചില പരിക്കുകള്‍ താരത്തിന്റെ കരിയറിനു തിരിച്ചടിയാവുകയായിരുന്നു. ബംഗാളില്‍ നിന്നുള്ള മുകേഷ് അടുത്തിടെ ഇന്ത്യന്‍ ടീമിലേക്കു പകരക്കാരനായി വിളിക്കപ്പെട്ടിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചില്ല.


Click it and Unblock the Notifications












