IPL 2023: മുബൈ 'ഇന്ത്യന്‍സ്', വിദേശികള്‍ പുറത്ത്- ഇലവനില്‍ അര്‍ജുന്‍, ഒപ്പം മലയാളിയും

ഐപിഎല്‍ ചരിത്രത്തില്‍ കിരീട വിജയങ്ങളുടെ കാര്യത്തില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ചു തവണയാണ ഇതുവരെ നടന്ന 15 സീസുകളില്‍ അവര്‍ കപ്പുയര്‍ത്തിയത്. മുംബൈയുടെ കിരീടനേട്ടങ്ങളെല്ലം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. പക്ഷെ കഴിഞ്ഞ സീസണ്‍ മുംബൈ ഒരിക്കലും ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത സീസണായിരിക്കും. കാരണം ചരിത്രത്തില്‍ ആദ്യമായി അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.
വരാനിരിക്കുന്ന സീസണില്‍ ആറാം കിരീടമുയര്‍ത്തി ഈ നാണക്കേടിനു പ്രായശ്ചിത്തം ചെയ്യാനായിരിക്കും ഹിറ്റ്മാന്റെയും സംഘത്തിന്റെയും ശ്രമം. കഴിഞ്ഞ തവണ മുംബൈ ടീം അത്ര മികച്ചതായിരുന്നില്ല. ചില പോരായ്മകള്‍ അവര്‍ക്കുണ്ടായിരുന്നു. മുംബൈയുടെ പതനത്തിനു മുഖ്യ കാരണവും ഇതായിരുന്നു. എന്നാല്‍ ലേലത്തില്‍ പുതിയ ചില കളിക്കാരെ കൊണ്ടുവന്ന മുംബൈ വീക്ക്‌നെസുകള്‍ പരിഹരിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ശക്തമായ തിരിച്ചുവരവ് അടുത്ത സീസണില്‍ പ്രതീക്ഷിക്കാം.
നിലവില്‍ പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെ വരെ ഉള്‍പ്പെടുത്താമെന്നാണ് ഐപിഎല്ലിലെ നിയമം. മുംബൈയുടെ ചരിത്രമെടുത്താല്‍ അവരുടെ കുതിപ്പില്‍ ചില വിദേശ താരങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. വിദേശ കളിക്കാരില്ലാതെ പൂര്‍ണമായും ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി മുംബൈ ഒരു ഇലവനെ ഇറക്കിയാല്‍ എങ്ങനെയിരിക്കും? പരിശോധിക്കാം.

രോഹിത്, ഇഷാന്‍ (ഓപ്പണര്‍മാര്‍)
നിലവിലെ അംഗീകൃത ഓപ്പണിങ് ജോടികളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ഇഷാന്‍ കിഷനും തന്നെയായിരിക്കും മുംബൈ ഇന്ത്യന്‍സിനായി ഓപ്പണ്‍ ചെയ്യുക. ടീമിന്റെ വിക്കറ്റ് കാക്കുന്നതും ഇഷാനായിരിക്കും.
കഴിഞ്ഞ സീസണില്‍ രോഹിത്- ഇഷാന്‍ സഖ്യമായിരുന്നു മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്തത്. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ ഈ സഖ്യത്തിനായില്ല.

സൂര്യ, തിലക് (മധ്യനിര)
മൂന്നാം നമ്പറില്‍ വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവും കഴിഞ്ഞ സീസണിലെ കണ്ടെത്തലായ യുവതാരം തിലക് വര്‍മയുമായിരിക്കും മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ ഇലവനിലുണ്ടാവുക. ഐപിഎല്ലില്‍ തിലകിന്റെ അരങ്ങേറ്റ സീസണ്‍ കൂടിയായിരുന്നു 2022ലേത്.
നിരാശാജനകമായ സീസണില്‍ മുംബൈയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കിയതായിരുന്നു തിലകിന്റെ പ്രകടനം. 397 റണ്‍സ് ഇടംകൈയന്‍ ബാറ്റര്‍ സ്‌കോര്‍ ചെയ്തിരുന്നു. ഇതോടെ തിലകിനെ ഇന്ത്യയുടെ ഭാവി താരമെന്നു രോഹിത് പുകഴ്ത്തുകയും ചെയ്തിരുന്നു.
Also Read:IND vs AUS: ഒരു സെഞ്ച്വറി, രണ്ട് ഫിഫ്റ്റി- ഓസീസ് ഹിറ്റ്മാന്റെ വീക്ക്‌നെസ്! അറിയാം

രമണ്‍ദീപ്, വിഷ്ണു (ലോവര്‍ ഓര്‍ഡര്‍)
മുംബൈ ഇന്ത്യന്‍സിന്റെ ലോവര്‍ ഓര്‍ഡറിലുണ്ടാവുക രമണ്‍ദീപ് സിങും കേരള താരം വിഷ്ണു വിനോദുമായിരിക്കും. കഴിഞ്ഞ ഐപിഎല്ലിലൂടെ മുംബൈയ്‌ക്കൊപ്പം അരങ്ങേറിയ താരമാണ് രമണ്‍ദീപ്. ആറു മല്‍സരങ്ങളില്‍ ആറു വിക്കറ്റുകള്‍ അദ്ദേഹം നേടുകയും ചെയ്തിരുന്നു.
മികച്ചൊരു ഓള്‍റൗണ്ടറായി മാറാന്‍ തനിക്കാവുമെന്നു രമണ്‍ദീപ് തെളിയിക്കുകയും ചെയ്തു. എന്നാല്‍ മലയാളി താരം വിഷ്ണുവിനു മുംബൈയ്‌ക്കൊപ്പം ഇതു ആദ്യ സീസണാണ്. വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ വിഷ്ണു.
Also Read: IND vs AUS: വിക്കറ്റില്ലെങ്കിലെന്ത്? അക്ഷറിന്റെ വിലയറിഞ്ഞ് ഇന്ത്യ! 'വാലിന്റെ' നീളവും കൂടി

ചൗള, ഷോക്കീന്‍, കാര്‍ത്തികേയ, ബുംറ, അര്‍ജുന്‍ (ബൗളര്‍മാര്‍)
മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് നിരയിലേക്കു വന്നാല്‍ വെറ്ററന്‍ താരം പിയൂഷ് ചൗളയ്‌ക്കൊപ്പം റിത്വിക് ഷോക്കീനും കുമാര്‍ കാര്‍ത്തികേയയുമായിരിക്കും ഇലവനിലെ മറ്റു സ്പിന്നര്‍മാര്‍.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങിലെ പങ്കാളി അര്‍ജുന്‍ ടെണ്ടുല്‍ക്കറായിരിക്കും. ഇവരില്‍ ചൗളയൊഴികെ ബാക്കിയുള്ളവരെല്ലാം കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കൊപ്പമുളളവരാണ്.
കഴിഞ്ഞ രണ്ടു സീസണുകളായി അര്‍ജുന്‍ മുംബൈയ്‌ക്കൊപ്പമുണ്ട്. പക്ഷെ ഇതുവരെ അരങ്ങേറാന്‍ ഭാഗ്യമുണ്ടായിട്ടില്ല.ഷോക്കീനും കാര്‍ത്തികേയയും കഴിഞ്ഞ ഐപിഎല്ലിലൂടെ അരങ്ങേറിയവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications