Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഒരു സെഞ്ച്വറി, രണ്ട് ഫിഫ്റ്റി- ഓസീസ് ഹിറ്റ്മാന്റെ വീക്ക്‌നെസ്! അറിയാം

rohit

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. നാഗ്പൂരില്‍ നടക്കുന്ന മല്‍സരത്തില്‍ ആദ്യ രണ്ടു ദിനം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കമെന്നു കാണാം. മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 144 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ലീഡ് 200 കടത്താനായാല്‍ ഇന്ത്യക്കു ജയം ഏറെക്കുറെ ഉറപ്പിക്കാം. കാരണം ഈ പിച്ചില്‍ ബാറ്റിങ് കൂടുതല്‍ ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണ്.

ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ നേടിത്തന്നത് ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രോഹിത് ശര്‍മയാണ്. ടീമിന്റെ ടോപ് സിക്‌സിലെ മറ്റെല്ലാവരും ബാറ്റിങില്‍ ഫ്‌ളോപ്പായപ്പോള്‍ തലയെടുപ്പോടെ നിന്നത് ഹിറ്റ്മാന്‍ മാത്രമാണ്. കിടിലന്‍ സെഞ്ച്വറിയുമായി രോഹിത് ടീമിന്റെ രക്ഷകനായി മാറി. 120 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 212 ബോളുകള്‍ നേരിട്ട രോഹിത് 15 ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ചു.

ഈ സെഞ്ച്വറിയോടെ പല റെക്കോര്‍ഡുകളും രോഹിത് തന്റെ പേരില്‍ കുറിച്ചിരുന്നു. ടെസ്റ്റ് നായകനായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മല്‍സരമായിരുന്നു. മാത്രമല്ല ഓസീസിനെതിരേ നാട്ടില്‍ രോഹിത് ടെസ്റ്റ് സെഞ്ച്വറി കുറിച്ചതും ഇതാദ്യമാണ്. ടെസ്റ്റില്‍ ഓസ്‌ട്രേലിക്കെതിരേ സമീപകാലത്തു കളിച്ചപ്പേഴെല്ലാം ശ്രദ്ധേയമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. വിശദമായി പരിശോധിക്കാം.

അവസാന ഏഴ് ഇന്നിങ്‌സ്

അവസാന ഏഴ് ഇന്നിങ്‌സ്

ഓസ്‌ട്രേലിയക്കെതിരേ അവസാനമായി കളിച്ച ഏഴ് ടെസ്റ്റ് ഇന്നിങ്‌സുകളെടുത്താല്‍ അവയില്‍ നിന്നും രോഹിത് ശര്‍മ വാരിക്കൂട്ടിയത് 320 റണ്‍സാണ്. 53.33 എന്ന തകര്‍പ്പന്‍ ശരാശരിയിലാണിത്. ഈ ഏഴ് ഇന്നിങ്‌സുകളില്‍ ആറും ഓസ്‌ട്രേലിയയിലാണ് രോഹിത് കളിച്ചത്.

ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമാണ് ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും നേടിയത്. ഏക സെഞ്ച്വറി ഇപ്പോള്‍ നടക്കുന്ന നാഗ്പൂര്‍ ടെസ്റ്റിലേതാണ്. 63* (114 ബോള്‍, മെല്‍ബണ്‍), 5 (18, മെല്‍ബണ്‍), 26(77, സിഡ്‌നി), 52 (98, സിഡ്‌നി), 44 (74, മെല്‍ബണ്‍), 7 (21, മെല്‍ബണ്‍), 120 (212, നാഗ്പൂര്‍) എന്നിങ്ങനെയാണ് ഏഴ് ഇന്നിങ്‌സുകളില്‍ രോഹിത്തിന്റെ സ്‌കോറുകള്‍.

Also Read: ഇന്ത്യയുടെ മിസ്റ്റര്‍ 360, സൂര്യയെ സൂപ്പറാക്കിയത് ഈ കാര്യങ്ങള്‍! അറിയാം

ആദ്യ ഇന്ത്യന്‍ നായകന്‍

ആദ്യ ഇന്ത്യന്‍ നായകന്‍

ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ് നാഗ്പൂര്‍ ടെസ്റ്റിലെ സെഞ്ച്വറിയോടെ രോഹിത് ശര്‍മ തന്റെ പേരിലാക്കിയത്. ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ നായകനായി അദ്ദേഹം മാറി. ഏകദിനത്തില്‍ മൂന്നും ടി20യില്‍ രണ്ടും സെഞ്ച്വറികള്‍ നായകനായ ശേഷം ഹിറ്റ്മാന്‍ നേടിയിട്ടുണ്ട്.

നേരത്തേ ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍, സൗത്താഫ്രിക്കയുടെ ഫഫ് ഡുപ്ലെസി, പാകിസ്താന്റെ ബാബര്‍ ആസം എന്നിവര്‍ക്കു മാത്രമേ ലോക ക്രിക്കറ്റില്‍ ഈ നാഴികക്കല്ല് പൂര്‍ത്താക്കാന്‍ സാധിച്ചിട്ടുള്ളൂ.

Also Read: കോലിയാവാന്‍ വന്നു, നിഴല്‍ പോലുമായില്ല! ഇവര്‍ എവിടെ?

മായങ്കിനെ കടത്തിവെട്ടി

മായങ്കിനെ കടത്തിവെട്ടി

ടെസ്റ്റ് ക്രിക്കറ്റില്‍ 2019 മുതലുള്ള കണക്കുകളെടുത്താല്‍ ഇന്ത്യയില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയിട്ടുള്ളത് രോഹിത് ശര്‍മയാണ്. ഈ കാലയളവില്‍ നാട്ടില്‍ അദ്ദേഹം കുറിച്ചത് അഞ്ചു ടെസ്റ്റ് സെഞ്ച്വറികളാണ്.

നേരത്തേ തന്റെ മുന്‍ ഓപ്പണിങ് പങ്കാളി കൂടിയായ മായങ്ക് അഗര്‍വാളിനൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു അദ്ദേഹം. നാലു ടെസ്റ്റ് സെഞ്ച്വറികളാണ് മായങ്കിന്റെ പേരിലുള്ളത്.

ഈ വര്‍ഷം രോഹിത്തിന്റെ രണ്ടാം സെഞ്ച്വറി കൂടിയാണ് നാഗ്പൂരിലേത്. നേരത്തേ ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു.

Story first published: Friday, February 10, 2023, 19:00 [IST]
Other articles published on Feb 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+