IND vs AUS: വിക്കറ്റില്ലെങ്കിലെന്ത്? അക്ഷറിന്റെ വിലയറിഞ്ഞ് ഇന്ത്യ! 'വാലിന്റെ' നീളവും കൂടി

നാഗ്പൂരില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ഫോമിലുള്ള കുല്‍ദീപ് യാദവിനെ ഇന്ത്യ പുറത്ത് ഇരുത്തിയതിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കുല്‍ദീപിനു പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ കൂടിയായ അക്ഷര്‍ പട്ടേലിനെയാണ് ഇന്ത്യ കളിപ്പിച്ചത്. അക്ഷറും സമീപകാലത്തു മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. പക്ഷെ ബൗളിങില്‍ കുറേക്കൂടി ഇംപാക്ടുണ്ടാക്കാനാവുക കുല്‍ദീപിന് ആയിരിക്കുമെന്നായിരുന്നു ചിലരുടെ നിരീക്ഷണം.
ഓസ്‌ട്രേിലയയുടെ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ ഈ വിമര്‍ശനങ്ങളുന്നയിച്ചവരുടെ അഭിപ്രായം ശരിയാണെന്നു തെളിയുകയും ചെയ്തു. കാരണം ഇന്ത്യ പരീക്ഷിച്ച അഞ്ചു ബൗളര്‍മാരില്‍ ഒരു വിക്കറ്റ് പോലും ലഭിക്കാതെ പോയത് അക്ഷറിനു മാത്രമായിരുന്നു. 10 ഓവറില്‍ മൂന്നു മെയ്ഡനടക്കം 28 റണ്‍സ് താരം വിട്ടുകൊടുക്കുകയും ചെയ്തു. ഇതോടെ അക്ഷര്‍ ടീമിലെ അധികപ്പറ്റായോയെന്നു പലരും സംശയിക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാംദിനം വിമര്‍ശിച്ചവര്‍ക്കും സശയിച്ചവര്‍ക്കുമെല്ലാം അക്ഷറിന്റെ ബാറ്റ് മറുപടി നല്‍കി. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ ഒമ്പതാം നമ്പറില്‍ ക്രീസിലെത്തിയ താരം തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ടീമിന്റെ ഹീറോയായി മാറി. ബൗളിങില്‍ വിക്കറ്റ് ലഭിക്കാതെ പോയതിന് ബാറ്റ് കൊണ്ട് അക്ഷര്‍ പ്രായശ്ചിത്തം നല്‍കുകയായിരുന്നു. പുറത്താവാതെ 52 റണ്‍സുമായി രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ അദ്ദേഹം ക്രീസിലുണ്ട്.

ബാറ്റിങിന് ആഴം നല്‍കി
അക്ഷര്‍ പട്ടേലിന്റെ സാന്നിധ്യം ടെസ്റ്റില്‍ ഒമ്പതാം നമ്പറില്‍ വരെ ഇന്ത്യയുടെ ബാറ്റിങിന് ആഴം നല്‍കിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം ഓസ്‌ട്രേലിയയെപ്പോലെ ഒരു ശക്തരായ എതിരാളികള്‍ക്കെതിരേ ബാറ്റിങിന് എത്രത്തോളം ആഴം കൂടുന്നുവോ അതു ടീമിനു അത്രയും ഗുണം ചെയ്യും.
കാരണം നാഗ്പൂര്‍ ടെസ്റ്റില്‍ അക്ഷറിനു പകരം കുല്‍ദീപായിരുന്നു കളിച്ചതെങ്കില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് രണ്ടാംദിനം തന്നെ അവസാനിച്ചേനെ. മാത്രമല്ല ലീഡ് 100 റണ്‍സ് പോലും കടക്കുന്ന കാര്യവും സംശയമായിരുന്നു. പക്ഷെ അക്ഷറിന്റെ സാന്നിധ്യം കളിയെ അടിമുടി മാറ്റിയിരിക്കുകയാണ്. ഇന്ത്യയെ ഈ ടെസ്റ്റില്‍ ഡ്രൈവിങ് സീറ്റില്‍ എത്തിച്ചിരിക്കുന്നത് അദ്ദേഹം തന്നയാണെന്നു നിസംശയം പറയാം.
Also Read: ഇന്ത്യയുടെ മിസ്റ്റര്‍ 360, സൂര്യയെ സൂപ്പറാക്കിയത് ഈ കാര്യങ്ങള്‍! അറിയാം

തകര്‍പ്പന്‍ കൂട്ടുകെട്ട്
രോഹിത് ശര്‍മ, കെഎസ് ഭരത് എന്നിവരെ അടുത്ത ഇടവളകളില്‍ നഷ്ടമായ ശേഷമാണ് അക്ഷര്‍ പട്ടേല്‍ ഒമ്പതാമനായി ക്രീസിലേക്കു വന്നത്. അപ്പോള്‍ ഇന്ത്യ ഏഴിന് 240 റണ്‍സെന്ന നിലയിലായിരുന്നു. ഇന്ത്യക്കു അപ്പോള്‍ 63 റണ്‍സിന്റെ വളരെ ചെറിയ ലീഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 100 റണ്‍സിന്റെ ലീഡ് പോലും ഇന്ത്യക്കുണ്ടാവുമെന്ന് എല്ലാവരും സംശയിച്ചു.
പക്ഷെ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന് തകര്‍പ്പന്‍ കീട്ടുകെട്ടുമായി അക്ഷര്‍ ടീമിനെ അപ്രതീക്ഷിത ടോട്ടലിലേക്കു കൈപിടിച്ചുയര്‍ത്തി. ഇതിനിടെ ചില കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകള്‍ പായിക്കുകയും ചെയ്തു. ജഡേജ- അക്ഷര്‍ ജോടി അപരാജിതമായ എട്ടാം വിക്കറ്റില്‍ 185 ബോളില്‍ 81 റണ്‍സ് അടിച്ചെടുത്തു. ഇതോടെ ഇന്ത്യ 321 റണ്‍സില്‍ കളി നിര്‍ത്തുമ്പോഴേക്കും എത്തുകയും ചെയ്തു.
ഓസ്‌ട്രേലിയയെ ഏറ്റവുമധികം അസ്വസ്ഥരാക്കിയ കൂട്ടുകെട്ട് കൂടിയായിരിക്കും ഇത്. കാരണം വളരെ വേഗത്തില്‍ ഇന്ത്യന്‍ വാലറ്റതതെ തീര്‍ത്ത് ലീഡ് പരമാവധി കുറയ്ക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അവര്‍. പക്ഷെ അക്ഷറിന്റെ ഇന്നിങ്‌സ് എല്ലാം തകിടംമറിക്കുകയായിരുന്നു.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

അവസാന 12 ഇന്നിങ്‌സുകള്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസാനത്തെ 12 ഇന്നിങ്‌സുകളെടുത്താല്‍ ബാറ്ററെനന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനമാണ് അക്ഷര്‍ കാഴ്ചവച്ചിട്ടുള്ളത്. മൂന്നു ഇന്നിങ്‌സുകളില്‍ ഫിഫ്റ്റി കുറിക്കാനും താരത്തിനു കഴിഞ്ഞു.
ടെസ്റ്റില്‍ മാത്രമല്ല ടി20, ഏകദിനം എന്നിവയിലും ബാറ്റിങില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നുവെന്നതാണ് അക്ഷറിന്റെ ഏറ്റവും വലിയ ഗുണം. 56 റണ്‍സ്, 20, 14, 4, 34, 31*, 65, 21*, 9, 21, 2*, 52* എന്നിങ്ങനെയാണ് വിവിധ ഫോര്‍മാറ്റുകൡലായി കഴിഞ്ഞ 12 ഇന്നിങ്‌സുകളില്‍ താരത്തിന്റെ സ്‌കോറുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications