
ശ്രീശാന്ത്
ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് സ്പിന്നറായിരുന്നുവെന്നത് അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. കാരണം തീതുപ്പുന്ന പന്തുകള്‍ കൊണ്ട് എതിരാളികളുടെ സ്റ്റംപുകള്‍ പറപ്പിക്കുന്ന, വളരെ അഗ്രസീവായ ശ്രീയെ മാത്രമേ നമ്മളെല്ലാം കണ്ടിട്ടുള്ളൂ.
പക്ഷെ സ്പിന്നറായി തുടങ്ങി വലിയൊരു സ്പിന്‍ ബൗളറായി മാറാന്‍ ആഗ്രഹിച്ച താരമായിരുന്നു തുടക്കകാലത്തു ദ്ദേഹം.ലെഗ് സ്പിന്നറായിട്ടാണ് ശ്രീശാന്ത് ആദ്യകാലത്തു കളിച്ചിരുന്നത്. ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയായിരുന്നു അദ്ദേഹത്തിന്റെ ആരാധനാപാത്രം.
പക്ഷെ സ്പിന്‍ ബൗളിങ് തനിക്കു പറ്റിയതല്ലെന്നും പേസ് ബൗളിങാണ് കൂടുതല്‍ യോജിക്കുന്നതെന്നും തിരിച്ചറിഞ്ഞ ശ്രീ ഫാസ്റ്റ് ബൗളിങിലേക്കു ചുവടുമാറുകയായിരുന്നു. ഇതു കരിയറിലെ ടേണിങ് പോയിന്റായി മാറുകയും ചെയ്തു. പിന്നീട് സംഭവിച്ചത് ചരിത്രം.

ഷുഐബ് മാലിക്ക്
പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്കാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന സമയത്തു അദ്ദേഹം സ്പിന്നറായിരുന്നു. ബാറ്റിങില്‍ മാലിക്ക് ഏഴ്- എട്ട് സ്ഥാനങ്ങളിലാണ് കളിച്ചിരുന്നത്.
പക്ഷെ പിന്നീട് ബാറ്റിങില്‍ ചില മികച്ച പ്രകടനങ്ങള്‍ നടത്തിയതോടെ താരത്തിന്റെ ബാറ്റിങ് പാടവം ലോകം തിരിച്ചറിഞ്ഞു. ഇതോടെ പാക് ടീമില്‍ ബാറ്റിങ് ലൈനപ്പില്‍ മാലിക്കിനു പ്രൊമോഷനും ലഭിക്കുകയായിരുന്നു. പിന്നീട് ബൗളിങിനേക്കാള്‍ ബാറ്റിങിലാണ് താരം തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയത്. പല മാച്ച് വിന്നിങ് പ്രകടനങ്ങളും മാലിക്ക് കാഴ്ചവച്ചിട്ടുണ്ട്.
ബാറ്റിങിനൊപ്പം ബൗളിങിനെയും കൈവിടാതെ കൊണ്ടുപോയ അദ്ദേഹം പിന്നീട് ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്കു വളരുകയും ചെയ്തു.
Also Read: സ്‌റ്റോക്‌സ് ക്യാപ്റ്റന്‍, ഇന്ത്യയെ ടെസ്റ്റില്‍ തുരത്താന്‍ ഈ ലോക ഇലവനാവും! അറിയാം

സ്റ്റീവ് സ്മിത്ത്
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും കരിയര്‍ തുടങ്ങിയത് സ്പിന്നറായിട്ടായിരുന്നു. പക്ഷെ ബാറ്റിങാണ് തന്റെ യഥാര്‍ഥ തട്ടകമെന്നു പിന്നീട് അദ്ദേഹം തിരിച്ചറിയുകയായിരുന്നു.
ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിനെപ്പോലെ ഒരു ലോകോത്തര സ്പിന്നറാവുകയെന്ന ലക്ഷ്യത്തോടെയാണ് സ്മിത്ത് ദേശീയ ടീമിലേക്കു വരുന്നത്.പക്ഷെ ബൗളിങിനേക്കാള്‍ താരത്തിനു വഴങ്ങിയത് ബാറ്റിങായിരുന്നു.
എന്നാല്‍ ബാറ്റിങിനെയും ബൗളിങിനെയും ഒരുമിച്ച് കൊണ്ടുപോവാന്‍ സ്മിത്തിനായില്ല. ബൗളിങിനെ വിട്ട അദ്ദേഹം ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍മാരില്‍ ഒരാളാവുകയും ചെയ്തു.

നാസര്‍ ഹുസൈന്‍
ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ ബാറ്ററുമായ നാസര്‍ ഹുസൈനും കരിയറിന്റെ തുടക്കകാലത്തു സ്പിന്‍ ബൗളറായിരുന്നു. വളരെ മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. പിന്നീട് ഹുസൈന്‍ ബൗളിങ് വിട്ട് ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.
ഇതോടെ ഇംഗ്ലണ്ടിനു ലഭിച്ചത് വളരെ പ്രതിഭാശാലിയായ ഒരു മധ്യനിര ബാറ്ററെയുമാണ്. നാട്ടിലും വിദേശത്തും ഇംഗ്ലണ്ടിനായി ബാറ്റിങില്‍ പല മികച്ച ഇന്നിങ്‌സുകളും ഹുസൈന്‍ കളിച്ചിട്ടുണ്ട്.
Also Read: IPL 2023: മുബൈ 'ഇന്ത്യന്‍സ്', വിദേശികള്‍ പുറത്ത്- ഇലവനില്‍ അര്‍ജുന്‍, ഒപ്പം മലയാളിയും

കെവിന്‍ പീറ്റേഴ്‌സന്‍
ഇംഗ്ലണ്ടിന്റെ തന്നെ മറ്റൊരു മുന്‍ ക്യാപ്റ്റനും ബാറ്റിങ് സൂപ്പര്‍ താരവുമായിരുന്ന കെവിന്‍ പീറ്റേഴ്‌സനും സ്പിന്നറായി കരിയര്‍ തുടങ്ങിയ താരമാണ്. വലംകൈയന്‍ ഓഫ്‌സ്പിന്നറായിരുന്നു ആദ്യകാലത്തു അദ്ദേഹം.
പക്ഷെ പിന്നീട് പീറ്റേഴ്‌സന്‍ ലോക കണ്ട ഏറ്റവും സ്‌റ്റൈലിഷ് ബാറ്റര്‍മാരായി മാറുകയായിരുന്നു. ഓള്‍റൗണ്ടറായി മാറാന്‍ അദ്ദേഹം ശ്രമിച്ചില്ല. പതിയ ബൗളിങിനെ കൈവിട്ട പീറ്റേഴ്‌സന്‍ അഗ്രസീവ് ബാറ്റിങ് പ്രകടനങ്ങളിലൂടെയാണ് ഇംഗ്ലണ്ടിന്റെ ഹീറോയായി മാറിയത്.


Click it and Unblock the Notifications












