WTC: ലോക ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കു വഴി തെളിഞ്ഞു! സംഭവിക്കേണ്ടത് 2 കാര്യം, നോക്കാം

ഐസിസിയുടെ ഏകദിന ലോകകപ്പിനു മുമ്പ് തന്നെ മറ്റൊരു ലോക കിരീടത്തിനായി ഇന്ത്യക്കു വഴിയൊരുങ്ങുകയാണ്. ടെസ്റ്റിലെ ലോക ചാംപ്യന്മാരാവുകയെന്ന സ്വപ്‌നത്തിലേക്കു പതിയെ അടുക്കുകയാണ് രോഹിത് ശര്‍മയും സംഘവും. ഇതിലേക്കായി ഇന്ത്യക്കു മുന്നിലുള്ളത് ഇനി മൂന്നു കടമ്പകള്‍ മാത്രമാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളും തുടര്‍ന്നു ഫൈനലുമാണ് ഇന്ത്യക്കും ബാക്കിയുള്ളത്.
ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം കൊയ്തതോടെ ഫൈനലെന്ന ലക്ഷ്യത്തിലേക്കു ഇന്ത്യ ഒരുപടി കൂടി അടുത്തിരിക്കുകയാണ്. ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ വിജയിക്കാനായാല്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനല്‍ കളിക്കാം. ലോക ചാംപ്യന്‍ഷിപ്പിന്റെ കന്നി എഡിഷനില്‍ വിരാട് കോലിക്കു കീഴില്‍ ഇന്ത്യ കലാശപ്പോരില്‍ മാറ്റുരച്ചിരുന്നു. പക്ഷെ അന്നു ന്യൂസിലാന്‍ഡിനു മുന്നില്‍ കാലിടറുകയായിരുന്നു.
കോലിക്കു കീഴില്‍ സാധിക്കാതെ പോയത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്കു സ്വന്തമാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. നിലവില്‍ മൂന്നു ടീമുകളാണ് ഫൈനല്‍ ബെര്‍ത്തിനായി പോരടിക്കുന്നത്. ഓസ്‌ട്രേിയ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ, ശ്രീലങ്ക എന്നിവര്‍ പിന്നാലെയുണ്ട്.
ഫൈനലില്‍ ഓസീസാണ് എതിരാളികളെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമാവും. കാരണം പേസും ബൗണ്‍സുമുള്ള ഇംഗ്ലണ്ടിലെ ഓവലിലാണ് കലാശപ്പോര്. അതുകൊണ്ടു തന്നെ ലങ്കയെ ഫൈനലില്‍ എതിരാളികളായി ലഭിക്കാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുക. ഇത് എങ്ങനെ സംഭവിക്കുമെന്നു നോക്കാം.

ഇന്ത്യ- ലങ്ക ഫൈനല്‍ വരുമോ?
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയും അയല്‍ക്കാരായ ശ്രീലങ്കയും മുഖാമുഖം വരാന്‍ രണ്ടു കാര്യങ്ങളാണ് സംഭവിക്കേണ്ടത്. ഇന്ത്യ ഇതിനായി ആദ്യം ചെയ്യേണ്ടത് ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ പുരോഗമിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പര 4-0ന് തൂത്തുവാരുകയെന്നതാണ്. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ ടിക്കറ്റ് ഉറപ്പാവും. ഓസ്‌ട്രേലിയയുടെ ഫൈനല്‍ തുലാസിലാവുകയും ചെയ്യും.
പിന്നെ ശ്രീലങ്കയുടെ ഊഴമാണ്. ഫൈനലിനു മുമ്പ് അവര്‍ക്കു രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇനി കളിക്കാനുള്ളത്. അതു നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടിലാണ്.
ഈ പരമ്പര ലങ്ക 2-0ന് തൂത്തുവാരണം. അവര്‍ക്കു അതിനു സാധിച്ചാല്‍ ഓസീസ് ഫൈനല്‍ കാണാതെ പുറത്താവും. ഇതോടെ ഇന്ത്യയും ശ്രീലങ്കയും ഫൈനലില്‍ നേര്‍ക്കുനേര്‍ വരികയും ചെയ്യും.
Also Read: 360 ഡിഗ്രി ബാറ്റര്‍ മാത്രമല്ല, ഫിറ്റ്‌നസിലും സൂര്യ സ്റ്റാറാണ്- എന്താണ് കാരണം? നോക്കാം

പോയിന്റ് പട്ടിക
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടിക പരിശോധിച്ചാല്‍ ഓസ്‌ട്രേലിയയും ഇന്ത്യയും തന്നെയാണ് ഇപ്പോള്‍ ഫൈനല്‍ ബെര്‍ത്തിനായി ഡ്രൈവിങ് സീറ്റിലുള്ളത്. ശ്രീലങ്ക മൂന്നാംസ്ഥാനത്താണ്.
17 ടെസ്റ്റുകളില്‍ നിന്നും 10 ജയവും മൂന്നു തോല്‍വിയും നാലു സമനിലയുമടക്കം ഓസ്‌ട്രേലിയയുടെ പോയിന്റ് ശതമാനം 66.67 ആണ്. പക്ഷെ കഴിഞ്ഞ ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യ അവര്‍ക്ക് അരികിലെത്തിക്കഴിഞ്ഞു.
16 ടെസ്റ്റുകളില്‍ 10 എണ്ണത്തില്‍ വിജയിച്ച ഇന്ത്യ നാലെണ്ണത്തില്‍ തോറ്റു. രണ്ടു ടെസ്റ്റ് സമനിലയിലും കലാശിക്കുകയായിരുന്നു. ഇന്ത്യയുടെ പോയിന്റ് ശരാശരി 64.06 ആണ്.
ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരേക്കാള്‍ ഏറെ പിന്നിലാണ് മൂന്നാംസ്ഥാനക്കാരായ ലങ്ക. 53.33 പോയിന്റ് ശരാശരിയാണ് അവര്‍ക്കുള്ളത്. 10 ടെസ്റ്റുകളില്‍ അഞ്ചെണ്ണത്തിലാണ് ലങ്ക ജയിച്ചത്. നാലു ടെസ്റ്റുകളില്‍ തോറ്റപ്പോള്‍ ഒന്നില്‍ സമനിലയും വഴങ്ങി.
Also Read: IPL 2023: മുംബൈ അഞ്ചു കളി തോല്‍ക്കും! ഏതൊക്കെയെന്നറിയാം, വൈറല്‍ പ്രവചനം

ഓസീസിനെ നിഷ്പ്രഭരാക്കി ഇന്ത്യ
വലിയ പ്രതീക്ഷകളോടെയാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോട ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലേക്കു വന്നത്. ലോക ചാംപ്യന്‍ഷിപ്പിലെ 14 ടെസ്റ്റില്‍ ഒന്നില്‍ മാത്രമേ അവല്‍ തോല്‍വിയറിഞ്ഞുള്ളൂ. പക്ഷെ ഇന്ത്യക്കു മുന്നില്‍ കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും അവര്‍ അക്ഷരാര്‍ഥത്തില്‍ നാണംകെടുകയായിരുന്നു.
നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ മൂന്നാംദിനം തന്നെ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു പാറ്റ് കമ്മിന്‍സിനെയും സംഘത്തെയും ഇന്ത്യ കശക്കിയെറിഞ്ഞത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു മേല്‍ നേരിയ മുന്‍തൂക്കം നേടാന്‍ ഓസീസിനു സാധിച്ചിരുന്നു.
പക്ഷെ രണ്ടാമിന്നിങ്‌സിലെ കൂട്ടത്തകര്‍ച്ച അവരുടെ കണക്കുകൂട്ടലുകളെല്ലാം തകിടംമറിച്ചു. രവീന്ദ്ര ജഡേജയുടെ ഏഴു വിക്കറ്റ് പ്രകടനമാണ് അവരുടെ കഥ കഴിച്ചത്. ഇതോടെ തുടരെ രണ്ടാം ടെസ്റ്റിലും മൂന്നാം ദിനം തന്നെ ഇന്ത്യ വിജയം കുറിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications