Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തും ഗില്ലും ഒപ്പത്തിനൊപ്പം, അക്ഷര്‍ മൂന്നാമന്‍! കോലി 0- അറിയാം

axar patel

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് റണ്ണെടുക്കാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടുള്ളവര്‍ ആരെന്നു ചോദിച്ചാല്‍ സെന (SENA) രാജ്യങ്ങള്‍ എന്നായിരിക്കും ഉത്തരം. കാരണം ലോക ക്രിക്കറ്റില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ച നാലു രാജ്യങ്ങളാണ് സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍. ഇവര്‍ക്കെതിരേ അവരുടെ നാട്ടില്‍ മാത്രമല്ല സ്വന്തം നാട്ടിലും റണ്ണെടുക്കുകയെന്നത് ബാറ്ററെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.

ഈ വര്‍ഷം സെന രാജ്യങ്ങളില്‍ ന്യൂസിലാന്‍ഡിനെതിരേ വൈറ്റ് ബോള്‍ പരമ്പര ഇന്ത്യ കൡച്ചുകഴിഞ്ഞു. കഴിഞ്ഞ മാസമായിരുന്നു മൂന്നു വീതം ഏകദിനങ്ങളിലും ടി20യിലും ഇന്ത്യയും കിവീസും ഏറ്റുമുട്ടിയത്. ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ടി20 പരമ്പര 2-1നും കൈക്കലാക്കുകയായിരുന്നു.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയുമായി ഇപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ആദ്യ രണ്ടു ടെസ്റ്റുകളിലും ജയിച്ച ഇന്ത്യ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്. സെന ടീമുകള്‍ക്കെതിരേ ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

എട്ടു ഫിഫ്റ്റികള്‍ മാത്രം

എട്ടു ഫിഫ്റ്റികള്‍ മാത്രം

സെന രാജ്യങ്ങളില്‍പ്പെട്ട ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ മാത്രമാണ് ഈ വര്‍ഷം ഇന്ത്യ ഏറ്റുമുട്ടിയിട്ടുള്ളത്. എട്ടു മല്‍സരങ്ങള്‍ ആകെ ഇന്ത്യ കളിച്ചപ്പോള്‍ എട്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് ഇന്ത്യന്‍ താരങ്ങള്‍ക്കു കുറിക്കാനായത്. ഇതാവട്ടെ വെറും മൂന്നു താരങ്ങളുടെ വകയുമായിരുന്നു.

ന്യൂസിലാന്‍ഡുമായി ആറു മല്‍സരങ്ങളിലാണ് ഇന്ത്യ കൊമ്പുകോര്‍ത്തത്. മൂന്നു വീതം ഏകദിനങ്ങളും ടി20കളും ഉള്‍പ്പെടെയായിരുന്നു ഇത്. ഓസ്‌ട്രേലിയക്കെതിര രണ്ടു ടെസ്റ്റുകളിലായി മൂന്ന് ഇന്നിങ്‌സുകളിലും ഇന്ത്യ ബാറ്റ് ചെയ്തു.

Also Read: രാഹുലിന്റെ കാര്യത്തില്‍ 'തീരുമാനമായി', ഫോം വീണ്ടെടുക്കാന്‍ രണ്ട് അവസരം കൂടി, അറിയാം

തലപ്പത്ത് രോഹിത്തും ഗില്ലും, അക്ഷര്‍ മൂന്നാമന്‍

തലപ്പത്ത് രോഹിത്തും ഗില്ലും, അക്ഷര്‍ മൂന്നാമന്‍

കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകന്‍ സെന രാജ്യങ്ങള്‍ക്കെതിരേ ഈ വര്‍ഷം കുറിച്ചവരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലും ഒന്നാംസ്ഥാനം പങ്കിടുകയാണ്. മൂന്നു വീതം ഫിഫ്റ്റികളാണ് ഇരുവരും നേടിയത്. ആറു വീതം ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഇത്.

എന്നാല്‍ ഇവരേക്കാള്‍ കൈയടി അര്‍ഹിക്കുന്നത് കളിച്ച രണ്ട് ഇന്നിങ്‌സുകളിലും ഫിഫ്റ്റികള്‍ നേടിയ അക്ഷര്‍ പട്ടേലാണ്. വിരാട് കോലി ആറ് ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും നേടാനാവാതെ വലഞ്ഞപ്പോള്‍ കെഎല്‍ രാഹുലിന് മൂന്ന് ഇന്നിങ്‌സുകളിലും ഫിഫ്റ്റിയില്ല.

ന്യൂസിലാന്‍ഡുമായുള്ള രണ്ടും മൂന്നും ഏകദിനം (51, 101 റണ്‍സ്), ഓസ്‌ട്രേലിയയുമായുള്ള ആദ്യ ടെസ്റ്റ് (120) എന്നിവയാണ് രോഹിത്തിന്റെ നേട്ടം. ഗില്‍ ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനം (208), മൂന്നാം ഏകദിനം (112), മൂന്നാം ടി20 (126*) എന്നിവയിലാണ് മിന്നിച്ചത്. പക്ഷെ വിവാഹത്തെ തുടര്‍ന്നു ഈ രണ്ടു പരമ്പരകളും അക്ഷറിനു നഷ്ടമായിരുന്നു.

Also Read: ടെസ്റ്റില്‍ ഇന്ത്യയുടെ ബെസ്റ്റ് രോഹിത്! തൊട്ടു പിന്നില്‍ ജഡേജ, നോക്കാം

അക്ഷറിന്റെ പ്രകടനം

അക്ഷറിന്റെ പ്രകടനം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലാണ് ഒമ്പതാം നമ്പറില്‍ ബാറ്റിങിനിറങ്ങി അക്ഷര്‍ പട്ടേല്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കാഴ്ചവച്ചത്. നാഗ്പൂരിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 84 റണ്‍സായിരുന്നു അക്ഷറിന്റെ സമ്പാദ്യം. ഒരു ഘട്ടത്തില്‍ ഏഴിന് 240ലേക്കു വീണ ഇന്ത്യയെ 400 വരെയെത്തിക്കുന്നതില്‍ ഇതു നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും സമാനമായ സാഹചര്യത്തിലാണ് അക്ഷര്‍ ടീമിന്റെ രക്ഷകനായത്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 263ന് മറുപടിയില്‍ ഇന്ത്യ ഏഴിനു 139ലേക്കു കൂപ്പുകുത്തിയപ്പോള്‍ അക്ഷര്‍ 74 റണ്‍സോടെ ടീമിനെ കൈപിടിച്ചുയര്‍ത്തി. ഓസീസിന്റെ ലീഡ് വെറും ഒരു റണ്‍സിലൊതുക്കാനും ഇതു ഇന്ത്യയെ സഹായിച്ചിരുന്നു.

Story first published: Wednesday, February 22, 2023, 17:09 [IST]
Other articles published on Feb 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+