ടെസ്റ്റില്‍ ഇന്ത്യയുടെ ബെസ്റ്റ് രോഹിത്! തൊട്ടു പിന്നില്‍ ജഡേജ, നോക്കാം

പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം മിന്നുന്ന പ്രകടനം തുടരുകയാണ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയെ ആദ്യ രണ്ടു ടെസ്റ്റുകളിലും നാണംകെടുത്തിയാണ് ഇന്ത്യ വിജയം കൊയ്തത്. രണ്ടു ടെസ്റ്റുകളും മൂന്നു ദിവസം കൊണ്ട് തീര്‍ക്കാനും ഇന്ത്യക്കായിരുന്നു. കഴിഞ്ഞ വര്‍ഷമാദ്യമാണ് വിരാട് കോലി തികച്ചും അപ്രതീക്ഷിതമായി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചതോടെ രോഹിത്തിനു ക്യാപ്റ്റന്‍സി ലഭിക്കുന്നത്.
പക്ഷെ ടീമിനെ നയിക്കാന്‍ ശ്രീലങ്കയുമായി നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര വരെ അദ്ദേഹത്തിനു കാത്തിരിക്കേണ്ടി വന്നു. ഒരു സമയത്തു വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റെന്നായിരുന്നു രോഹിത് അറിയപ്പെട്ടിരുന്നത്. ടെസ്റ്റില്‍ അദ്ദേഹം ടീമിന് അകത്തും പുറത്തുമായി അദ്ദേഹം തുടരുകയായിരുന്നു.
എന്നാല്‍ 2019ല്‍ അന്നത്തെ നായകന്‍ കോലിയും കോച്ച് രവി ശാസ്ത്രിയും ചേര്‍ന്നു രോഹിത്തിനെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തത് കരിയറിലെ ടേണിങ് പോയിന്റായി മാറുകയും ചെയ്തു. റെഡ് ബോള്‍ ക്രിക്കറ്റിലും തനിക്കു ഏറ്റവും യോജിച്ചത് ഓപ്പണിങ് തന്നെയാണെന്നു അദ്ദേഹം മിന്നുന്ന പ്രകടനങ്ങളിലൂടെ തെളിയിക്കുകയായിരുന്നു. ടെസ്റ്റില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകളെടുത്താല്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ളത് രോഹിത്തിനാണെന്നു കണക്കുകള്‍ പറയുന്നു. വിശദമായി അറിയാം.

ശരാശരിയില്‍ തലപ്പത്ത്
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ടെസ്റ്റില്‍ കുറഞ്ഞത് 1000 റണ്‍സെങ്കിലും നേടിയ ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ ബാറ്റിങ് ശരാശരിയില്‍ തലപ്പത്ത് രോഹിത് ശര്‍മയാണ്. മാത്രമല്ല ഈ കാലയളവില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക ഇന്ത്യന്‍ താരവും അദ്ദേഹം തന്നെ.
ടെസ്റ്റില്‍ ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച ബാറ്ററെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പോലും ശരാശരിയുടെ കാര്യത്തില്‍ രോഹിത്തിനേക്കാള്‍ പിന്നിലാണ്. 54.1 എന്ന കിടിലന്‍ ബാറ്റിങ് ശരാശരിയാണ് രോഹിത്തിനുള്ളത്.
അദ്ദേഹത്തിനു പിന്നില്‍ രണ്ടാംസ്ഥാനത്ത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ശരാശരി 46.5. റിഷഭ് പന്ത് 43.6 ശരാശരിയോടെ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.
Also Read: IND vs AUS: രോഹിത്തില്ല, സൂര്യ പുറത്തിരിക്കും! ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

രോഹിത്തിന്റെ പ്രകടനം
രോഹിത് ശര്‍മയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റെഡ് ബോള്‍ ക്രിക്കറ്റിലെ പ്രകടനം നോക്കിയാല്‍ അതു വളരെ ഗംഭീരമാണെന്നു കാണാന്‍ സാധിക്കും. ഈ കാലയളവില്‍ അദ്ദേഹം കളിച്ചിട്ടുള്ളത് 37 ഇന്നിങ്‌സുകളിലാണ്. ഇവയില്‍ നിന്നും രോഹിത് അടിച്ചെടുത്തത് 1841 റണ്‍സാണ്. ആറു സെഞ്ച്വറികളും അഞ്ചു അര്‍ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടും.
പരിക്കുകളും ഫിറ്റനസ് പ്രശ്‌നങ്ങളും കാരണം പല ടെസ്റ്റുകളും രോഹിത്തിനു പല ടെസ്റ്റുകളും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ നഷ്ടമായിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയുമായുള്ള രണ്ടു ടെസ്റ്റുകളില്‍ മാത്രമേ രോഹിത്തിനു കളിക്കാനായുള്ളൂ.
സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ് പര്യടനങ്ങളിലെ ടെസ്റ്റുകളിലെല്ലാം പരിക്കു കാരണം അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു.

ഓസീസിനെതിരേയും മികച്ച ഫോമില്‍
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇത്തവണ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും രോഹിത് ശര്‍മ മിന്നുന്ന ഫോമിലാണ്. പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്ണെടുത്തിരിക്കുന്നത് അദ്ദേഹമാണ്. മൂന്നു ഇന്നിങ്‌സുകളിലായി 61 ശരാശരിയില്‍ 183 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറി ഇതിലുള്‍പ്പെടും.
നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ്പ് ഫൈവിലെ പ്രമുഖരെല്ലാം ഫ്‌ളോപ്പായപ്പോായിരുന്നു അദ്ദേഹം സെഞ്ച്വറിയോടെ ടീമിനെ കരകയറ്റിയത്. 120 റണ്‍സാണ് ഒന്നാമിന്നിങ്‌സില്‍ രോഹിത് നേടിയത്. ഈ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനും ഓസ്‌ട്രേലിയയെ തകര്‍ത്തുവിടുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications