IND vs AUS: രോഹിത്തില്ല, സൂര്യ പുറത്തിരിക്കും! ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും ഓസീസും ഏറ്റുമുട്ടുക. മാര്‍ച്ച് 17ന് മുംബൈയിലാണ് കന്നിയങ്കം. തുടര്‍ന്നുള്ള കളികള്‍ 19ന് വിശാഖപട്ടണത്തും അവസാന മല്‍സരം 22ന് ചെന്നൈയിലും നടക്കും.
മാര്‍ച്ച് 31ന് ഐപിഎല്‍ ആരംഭിക്കാനിരിക്കെ അതിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ അന്താരാഷ്ട്ര പരമ്പര കൂടിയായിരിക്കും ഇത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഓസീസിനതിരായ പരമ്പര. കഴിഞ്ഞ മാസം ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കതെിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ സമാനമായൊരു പ്രകടനമാണ് ഓസീസിനെതിരേയും ലക്ഷ്യമിടുന്നത്.
വ്യക്തിപരായ കാരണങ്ങളെതുടര്‍ന്ന് മുംബൈയില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യക്കായി കളിക്കില്ല. പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. രണ്ടാം ഏകദിനത്തില്‍ രോഹിത് ടീമിനൊപ്പം തിരിച്ചെത്തുകയും ചെയ്യും. രോഹിത്തിന്റെ അഭാവത്തില്‍ ആദ്യ മല്‍സരത്തില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു പരിശോധിക്കാം.

ഗില്‍- ഇഷാന്‍ (ഓപ്പണര്‍മാര്‍)
യുവതാരങ്ങളായ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഗില്‍ ഇപ്പോള്‍ കരിയര്‍ ബെസ്റ്റ് ഫോമിലാണെങ്കില്‍ ഇഷാന്‍ കരിയറിലെ മോശം സമയത്തിലൂടെയാണ് കടന്നു പോവുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവമാണ് ഇഷാനു പ്ലെയിങ് ഇലവനില്‍ അവസരമൊരുക്കിയത്.
കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശിനെതിരേ ഇഷാന്‍ കന്നി ഏകദിന ഡബിള്‍ സെഞ്ച്വറി കുറിച്ചിരുന്നു. പക്ഷെ അതിനു ശേഷം ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവരുമായി കഴിഞ്ഞ മാസം നടന്ന ഏകദിന പരമ്പരകളില്‍ താരം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറി. അതുകൊണ്ടു തന്നെ ഇഷാന് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കും ഓസീസുമായുള്ള പരമ്പര. രണ്ടാം ഏകദിനത്തില്‍ രോഹിത് തിരിച്ചെത്തുന്നതിനാല്‍ ഇഷാന് ആദ്യ കളിയില്‍ മാത്രമേ അവസരം ലഭിക്കാനിടയുള്ളൂ.

കോലി, ശ്രേയസ്, രാഹുല്‍ (വിക്കറ്റ് കീപ്പര്‍)- മധ്യനിര
ഇന്ത്യന്‍ മധ്യനിരയില്‍ മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെ തുടരുമ്പോള്‍ നാലാം നമ്പറിലേക്കു ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും തമ്മിലായിരിക്കും മല്‍സരം. ഏകദിനത്തിലെ മികച്ച റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ ശ്രേയസിനു തന്നെയായിരിക്കും മുന്‍തൂക്കം.
ന്യൂസിലാന്‍ഡിനെതിരേ നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ പരിക്കു കാരണം ശ്രേയസ് പുറത്തിരുന്നപ്പോള്‍ സൂര്യക്കു അവ സരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ ഇവ മുതലെടുക്കാന്‍ അദ്ദേഹത്തിനായില്ല. അതിനാല്‍ തന്നെ ഓസീസിനെതരിരേ അദ്ദേഹം അവസരം പ്രതീക്ഷിക്കേണ്ടതില്ല.
ശ്രേയസിനു ശേഷം അഞ്ചാം നമ്പറില്‍ കളിക്കുക കെഎല്‍ രാഹുലായിരിക്കും. മാത്രമല്ല ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും. നേരത്തേ ന്യൂസിലാന്‍ഡിനെതിരേയുള്ള പരമ്പരയില്‍ ഈ റോളില്‍ മോശമല്ലാത്ത പ്രകടനമാണ് രാഹുല്‍ കാഴ്ചവച്ചത്.
Also Read: IPL 2023: സഞ്ജുവും റോയല്‍സും രക്ഷപ്പെട്ടു! അവസാന റൗണ്ടില്‍ ഇവര്‍ പാടുപെടും, അറിയാം

ഹാര്‍ദിക് (ക്യാപ്റ്റന്‍), ജഡേജ, അക്ഷര്‍- ഓള്‍റൗണ്ടര്‍മാര്‍
രോഹിത് ശര്‍മയില്ലാത്തതിനാല്‍ ആദ്യ മല്‍സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലായിരിക്കും ഇന്ത്യ കച്ചമുറുക്കുക. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ബാറ്റിങില്‍ അദ്ദേഹത്തിനു പഴയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ല. ഓസീസിനെതിരേ ബാറ്റിങില്‍ മികച്ച ഇന്നിങ്‌സുകള്‍ ഹാര്‍ദിക്കില്‍ നിന്നും ടീമിനു ആവശ്യമാണ്.
ഹാര്‍ദിക്കിനെക്കൂടാതെ ടീമിലെ മറ്റു ഓള്‍റൗണ്ടര്‍മാര്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും. വലിയൊരു ഇടവേളയ്ക്കു ശേഷം ജഡ്ഡു ഇന്ത്യക്കായി കളിക്കുന്ന വൈറ്റ് ബോള്‍ പരമ്പര കൂടിയായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ് മുതല്‍ അദ്ദേഹം പരിക്കേറ്റ് വിശ്രമത്തിലാണ്.
അക്ഷറാവട്ടെ ഇപ്പോള്‍ മിന്നുന്ന ഫോമിലാണ്. അതുകൊണ്ടു തന്നെ ഉറപ്പായും ടീമിലുണ്ടാവും. കുല്‍ദീപ് യാദവിനും യുസ്വേന്ദ്ര ചഹലിനും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല.

ഷമി, സിറാജ്, ഉമ്രാന്‍- ബൗളര്‍മാര്‍
ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെ മൂന്നു പേസര്‍മാര്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവരായിരിക്കും. ഷമിയും സിറാജും ന്യൂബോള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉമ്രാന്‍ പവര്‍പ്ലേയ്ക്കു ശേഷമായിരിക്കും പരീക്ഷിക്കപ്പെടുക.
നിലവില്‍ ഐസിസിയുടെ ഏകദിന റാങ്കിങിലെ നമ്പര്‍ വണ്‍ ബൗളറായ സിറാജായിരിക്കും പേസാക്രമണത്തില്‍ ടീമിന്റെ തുറുപ്പുചീട്ട്. ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ അദ്ദേഹം ഉജ്ജ്വലമായി ബൗള്‍ ചെയ്തിരുന്നു.

ഇന്ത്യയുടെ സാധ്യതാ 11
ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications